ADVERTISEMENT

ബിൽറ്റ് റിവാർഡ്സ് സിഇഒയും ലോകത്തിലെ ശതകോടിശ്വരൻമാരിലൊരാളുമായ അങ്കുർ ജെയിനിന്റെ വിവാഹ വിശേഷങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. വിവാഹത്തിനായി തിരഞ്ഞെടുത്ത സ്ഥലം തന്നെയാണ് ഈ ആഘോഷത്തിന് മാറ്റുകൂട്ടിയത്. ഡബ്ല്യൂഡബ്ല്യൂഇ മുൻതാരം എറിക ഹാമണ്ടും അങ്കുറും വിവാഹിതരായത് ലോകാദ്ഭുതങ്ങളിലൊന്നായ ഈജിപ്തിലെ പിരമിഡുകളുടെയും ഗിസയിലെ   സ്ഫിങ്കിന്റെും മുന്നിൽ വച്ചാണ്. പിരമിഡുകൾക്ക് മുന്നിൽ വച്ച് നടക്കുന്ന ആദ്യ വിവാഹമാണ് ഇരുവരുടെയും എന്നാണ് റിപ്പോർട്ടുകൾ. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിവാഹം നടന്നത്. മറ്റു വിവാഹ ചടങ്ങുകളിലേതു പോലെ പരമ്പരാഗത ചടങ്ങുകളൊന്നും ഇവരുടെ വിവാഹത്തിനുണ്ടായിരുന്നില്ല. വിവാഹ വിരുന്നില്ലാതെ, കേക്ക് മുറിക്കലില്ലാതെ, രണ്ട് വൈൻ ഗ്ലാസുകൾ കയ്യിലേന്തി ചിയേഴ്സ് പറഞ്ഞ് അവർ തങ്ങളുടെ പുതിയ ജീവിതത്തിന് തുടക്കമിട്ടു. വിവാഹ വേദി പൂക്കൾ കൊണ്ട് അലങ്കരിക്കുന്ന പതിവു രീതിയും അവർ പിന്തുടർന്നില്ല. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമടക്കം 130 പേരാണ് വിവാഹത്തിൽ പങ്കെടുത്തത്. 

ankur-wedding3
അങ്കുറിന്റെയും എറികയുടെയും വിവാഹത്തിൽ നിന്ന്, Image Credits: Instagram/ankurjain
ankur-wedding3
അങ്കുറിന്റെയും എറികയുടെയും വിവാഹത്തിൽ നിന്ന്, Image Credits: Instagram/ankurjain

അതിഥികൾക്കായി പ്രൈവറ്റ് ജെറ്റ് സൗകര്യം ഒരുക്കിയിരുന്നു. വൈകുന്നേരം തുടങ്ങിയ ചടങ്ങുകൾ പുലർച്ചെ 5 മണി വരെ നീണ്ടു. അതിഥികൾക്ക് പിരമിഡ് ചുറ്റി കാണാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. വിഭവസമൃദ്ധമായ ഭക്ഷണത്തിന് ശേഷം പാട്ടും ഡാൻസുമെല്ലാം അരങ്ങേറി. ഇന്ത്യൻ ഡിസൈനർ രാഹുൽ മിശ്ര ഒരുക്കിയ ഗൗണാണ് വധു ധരിച്ചത്. ഇന്ത്യൻ പാരമ്പര്യമുള്ള വസ്ത്രം വേണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് വധു എറിക പറഞ്ഞു. വെസ്റ്റേൺ സ്റ്റൈലിനൊപ്പം ഇന്ത്യൻ സ്റ്റൈലും ചേർത്താണ് വസ്ത്രം ഡിസൈൻ ചെയ്തത്. ഗോൾ‍ഡൻ നിറത്തിലുള്ള സാരി ഗൗണിൽ അതിസുന്ദരിയായിരുന്നു ഹാമണ്ട്. 

ankur-wedding5
അങ്കുറിന്റെയും എറികയുടെയും വിവാഹത്തിൽ നിന്ന്, Image Credits: Instagram/ankurjain
ankur-wedding5
അങ്കുറിന്റെയും എറികയുടെയും വിവാഹത്തിൽ നിന്ന്, Image Credits: Instagram/ankurjain

വിവാഹം ഏറെ വ്യത്യസ്തവും ആഡംബരവുമായിരുന്നെങ്കിലും തങ്ങളുടെ വിവാഹം ഇതിലും മികച്ചതാക്കാനായിരുന്നു അങ്കുർ ആഗ്രഹിച്ചത്. ബഹിരാകാശത്ത് വച്ചൊരു കല്യാണം. അങ്കുറിന്റെ സ്വപ്നം അതായിരുന്നെങ്കിലും എറിക അത് നിരസിച്ചതോടെയാണ് വിവാഹം ഈജിപ്തിൽ വച്ച് നടത്തിയത്. വിവാഹദിവസം തന്നെ മരിക്കാൻ തനിക്ക് താൽപര്യമില്ലാത്തതിനാലാണ് അത് വേണ്ടെന്ന് വച്ചതെന്നാണ് എറിക്കയുടെ മറുപടി. 

ankur-wedding1
അങ്കുറിന്റെയും എറികയുടെയും വിവാഹത്തിൽ നിന്ന്, Image Credits: Instagram/ankurjain
ankur-wedding1
അങ്കുറിന്റെയും എറികയുടെയും വിവാഹത്തിൽ നിന്ന്, Image Credits: Instagram/ankurjain
ankur-wedding2
അങ്കുറിന്റെയും എറികയുടെയും വിവാഹത്തിൽ നിന്ന്, Image Credits: Instagram/ankurjain
ankur-wedding2
അങ്കുറിന്റെയും എറികയുടെയും വിവാഹത്തിൽ നിന്ന്, Image Credits: Instagram/ankurjain
ankur-wedding7
അങ്കുറിന്റെയും എറികയുടെയും വിവാഹത്തിൽ നിന്ന്, Image Credits: Instagram/ankurjain
ankur-wedding7
അങ്കുറിന്റെയും എറികയുടെയും വിവാഹത്തിൽ നിന്ന്, Image Credits: Instagram/ankurjain
ankur-wedding6
അങ്കുറിന്റെയും എറികയുടെയും വിവാഹത്തിൽ നിന്ന്, Image Credits: Instagram/ankurjain
ankur-wedding6
അങ്കുറിന്റെയും എറികയുടെയും വിവാഹത്തിൽ നിന്ന്, Image Credits: Instagram/ankurjain
English Summary:

Billionaire Ankur's Extravagant Egyptian Pyramid Wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com