ADVERTISEMENT

സിംഗിൾസ് ടെന്നിസ് ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ ഒന്നാം റാങ്കുകാരനെന്ന റെക്കോർ‍ഡ് സെർബിയൻ താരം നൊവാക് ജോക്കോവിച്ച് സ്വന്തമാക്കി. സ്വിറ്റ്സർലൻഡിന്റെ ഇതിഹാസ താരം റോജർ ഫെഡററുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണു 36 വയസ്സും 321 ദിവസവും പ്രായമുള്ള ജോക്കോവിച്ച് മറികടന്നത്. കൂടുതൽ ആഴ്ചക്കാലം ഒന്നാം റാങ്ക് സ്വന്തമാക്കിയതിന്റെ റെക്കോർ‍ഡും ജോക്കോവിച്ചിന്റെ പേരിലാണ്. വനിതാ താരം സ്റ്റെഫി ഗ്രാഫിനെയാണ് (377 ആഴ്ച) ഇക്കാര്യത്തിൽ ജോക്കോവിച്ച് മറികടന്നത്. ‌

English Summary:

senior tennis player; Djokovic owns the record

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com