Activate your premium subscription today
ഐടിസി സിവിൽ ആണ് എന്റെ യോഗ്യത. ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ സിവിൽ തസ്തികയിൽ അപേക്ഷിച്ചിരുന്നു. പിഎസ്സിയുടെ യോഗ്യതയ്ക്കു തത്തുല്യമെന്നു ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നൽകിയത്. ഇത് പിന്നീടു പ്രശ്നമാകുമോ? തെറ്റായി അപേക്ഷിച്ചത് മാറ്റാൻ കഴിയുമോ? നൽകിയ അപേക്ഷയിൽ തിരുത്തൽ വരുത്താനോ കൂട്ടിച്ചേർക്കൽ വരുത്താനോ
എന്റെ ജനനത്തീയതി 09.01.1986 ആണ്. എസ്സി വിഭാഗമാണ്. സബ് ഇൻസ്പെക്ടർ തസ്തികയിൽ അപേക്ഷ നൽകിയിരുന്നു. ഇതിനുള്ള പ്രായപരിധി 20–31 ആയിരുന്നിട്ടും എന്റെ അപേക്ഷ സ്വീകരിക്കപ്പെട്ടു. പ്രിലിമിനറി പരീക്ഷ എഴുതി ജയിക്കുകയും ചെയ്തു. എനിക്ക് പ്രായപരിധിയുടെ ആനുകൂല്യം ലഭിക്കുമോ? റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുമോ?
ഞാൻ പ്ലസ് ടു വരെ കേന്ദ്രീയ വിദ്യാലയത്തിലാണു പഠിച്ചത്. അവിടെ മലയാളം പഠിക്കാനില്ല. എനിക്കു പിഎസ്സി പരീക്ഷ എഴുതാൻ കഴിയുമോ? ഇനി ഡിഗ്രിക്കു മലയാളം രണ്ടാം ഭാഷയായി എടുത്താൽ പ്രയോജനമുണ്ടാകുമോ? താങ്കൾക്കു പിഎസ്സി പരീക്ഷ എഴുതാനോ ജോലിയിൽ പ്രവേശിക്കാനോ തടസ്സമൊന്നുമില്ല. ഒരു ഘട്ടത്തിലും മലയാളം
സിബിഎസ്ഇ സിലബസിൽ പഠിച്ച എനിക്ക് 10, 12 ക്ലാസുകളിൽ സെക്കൻഡ് ലാംഗ്വേജ് ഹിന്ദി ആയിരുന്നു. പിന്നീട് ബിഎ, എംഎ, ബിഎഡ് എന്നിവ പഠിച്ചപ്പോഴും മലയാളം ഒരു വിഷയമായി പഠിച്ചിട്ടില്ല. എനിക്കു യുപി സ്കൂൾ ടീച്ചർ തസ്തികയിൽ അപേക്ഷിക്കാൻ കഴിയുമോ? പിഎസ്സി നടത്തുന്ന ഭാഷാപരീക്ഷ ജയിച്ചാൽ മതിയോ? ഇതുമായി ബന്ധപ്പെട്ട്
ഒബിസി വിഭാഗത്തിൽ പെടുന്ന എനിക്കു സംവരണാനുകൂല്യം ലഭിക്കാൻ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയോ? ഇതിനു പ്രത്യേക സർട്ടിഫിക്കറ്റ് ഉണ്ടോ? ഉണ്ടെങ്കിൽ എവിടെ നിന്നാണ് വാങ്ങേണ്ടത്? പട്ടികജാതിക്കാരും പ്രത്യേക സർട്ടിഫിക്കറ്റ് വാങ്ങണോ? പിഎസ്സി വഴി നടത്തുന്ന തിരഞ്ഞെടുപ്പുകളിൽ സംവരണാനുകൂല്യം
ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനു നോൺ ക്വാളിഫയിങ് എംഫിൽ, പിഎച്ച്ഡി തുടങ്ങിയവയ്ക്ക് അധിക മാർക്ക് നൽകുന്നുണ്ട്. നോൺ ക്വാളിഫയിങ് എന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നത്? ഒരു തസ്തികയ്ക്കു വിജ്ഞാപനപ്രകാരം നിഷ്കർഷിച്ചിരിക്കുന്ന അടിസ്ഥാന യോഗ്യതയ്ക്കു പുറമേ നേടിയിട്ടുള്ള അധിക യോഗ്യതകളെയാണ് നോൺ ക്വാളിഫയിങ്
എന്റെ സമുദായത്തിന്റെ പേര് എസ്എസ്എൽസി ബുക്കിൽ നിന്നു വ്യത്യസ്തമായാണ് പിഎസ്സി റജിസ്ട്രേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സർട്ടിഫിക്കറ്റ് പരിശോധനാ വേളയിൽ ഇതു പ്രശ്നമാകുമോ? അങ്ങനെയെങ്കിൽ എന്താണു പരിഹാരം? 14–03–1984ലെ ജിഒ (എംഎസ്) നമ്പർ. 80/84, 24–05–1985ലെ ജിഒ (എംഎസ്) നമ്പർ. 195/85 എന്നീ ഉത്തരവുകൾ
ബിരുദം നേടിയ വിവരം മറച്ചുവച്ച് കുറച്ചുപേർ ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികയിൽ അപേക്ഷ നൽകിയതു ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിനെതിരെ എന്തു നടപടി സ്വീകരിക്കാൻ കഴിയും? ബിരുദം നേടിയതു മറച്ചുവച്ച് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് എൽജിഎസ് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരിക്കുന്ന വസ്തുതകൾ: ഏതെങ്കിലും ബിരുദം
ഫാം അസിസ്റ്റന്റ് ഗ്രേഡ്–2 (വെറ്ററിനറി) തസ്തികയിൽ ബിഎസ്സി സുവോളജി/ എംഎസ്സി സുവോളജി നേടിയവർക്ക് അപേക്ഷ നൽകാമോ? പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം, പൗൾട്രി പ്രൊഡക്ഷൻ/ഡെയറി സയൻസ്/ലബോറട്ടറി ടെക്നിക്സ് എന്നിവയിലെ ഡിപ്ലോമ അല്ലെങ്കിൽ ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള ബിഎസ്സി പിപിബിഎം ബിരുദം എന്നിവയാണ്
സൈനികന്റെ ഭാര്യയായ ഞാൻ കഴിഞ്ഞ എൽപിഎസ്ടി പരീക്ഷ എഴുതിയിരുന്നു. സൈനികന്റെ ഭാര്യയ്ക്ക് ഈ തസ്തികയിൽ മുൻഗണന ലഭിക്കുമോ? ഇതിന്റെ നടപടി ക്രമങ്ങൾ എന്തെല്ലാമാണ്? നിശ്ചിത യോഗ്യതയുള്ള ജവാന്മാരുടെ ഭാര്യമാർക്കു സാമുദായിക സംവരണ നിയമങ്ങൾക്കു വിധേയമായി ഈ തസ്തികയിൽ മുൻഗണന നൽകുന്നുണ്ട്. 12.02.1970ലെ 50/70/പി.ഡി നമ്പർ
ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ എൽഡി ക്ലാർക്ക് മെയിൻ പരീക്ഷയ്ക്കു തയാറെടുത്തിരുന്നു. ഇടുക്കി ജില്ലയിൽ ജൂലൈ 29, 30 തീയതികളിൽ ഉണ്ടായ കനത്ത മഴയെ തുടർന്നുള്ള ഗതാഗതതടസ്സം കാരണം 30നു രാവിലെ നടന്ന പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. വീണ്ടും അവസരം നൽകുമോ? പ്രതികൂല കാലാവസ്ഥയെ തുടർന്ന് ജൂലൈ 30നു പരീക്ഷ എഴുതാൻ
കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എനിക്കു കെഎസ്എഫ്ഇയിൽ നിയമനം ലഭിക്കാൻ എന്താണു ചെയ്യേണ്ടത്? ഇതിനായി ഓപ്ഷൻ നൽകാൻ വ്യവസ്ഥയുണ്ടോ? കെഎസ്എഫ്ഇക്കു പുറമേ കെഎസ്ഇബി, മലബാർ സിമന്റ്സ്, കെൽട്രോൺ തുടങ്ങി വിവിധ സ്ഥാപനങ്ങളിലേക്കാണ് ഈ റാങ്ക് ലിസ്റ്റിൽനിന്നു നിയമനം നടത്തുന്നത്. ഒഴിവുകൾ
പിഎസ്സി റാങ്ക് ലിസ്റ്റിൽനിന്നു നിയമന ശുപാർശ ലഭിച്ച് 2 മാസം കഴിഞ്ഞിട്ടും ബന്ധപ്പെട്ട വകുപ്പ് ഇതുവരെ നിയമനം നൽകിയിട്ടില്ല. എന്താണു തുടർനടപടി? നിയമന ശുപാർശ ലഭിച്ചവർക്കു 3 മാസത്തിനകം നിയമനം നൽകണമെന്നാണു വ്യവസ്ഥ. 3 മാസം കഴിഞ്ഞിട്ടും നിയമന ഉത്തരവു ലഭിച്ചില്ലെങ്കിൽ ഇക്കാര്യം പിഎസ്സിയെ രേഖാമൂലം
ട്രാഫിക് നിയമം തെറ്റിച്ചതിന് ഐപിസി സെക്ഷൻ 279 പ്രകാരം കേസ് ചാർജ് ചെയ്തു സമൻസ് വരികയും 500 രൂപ ഫൈൻ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ കേസിന്റെ സ്ഥിതി നോക്കുമ്പോൾ ഡിസ്പോസ്ഡ് എന്നാണു കാണിക്കുന്നത്. പൊലീസിൽ നിയമനം ലഭിക്കാൻ ഇതു തടസ്സമാകുമോ? ട്രാഫിക് നിയമലംഘനത്തിനു ഫൈൻ അടച്ചത് നിയമനത്തിനു
എന്റെ പ്രൊഫൈലിലെ ഫോട്ടോ, ഒപ്പ് എന്നിവ ഇപ്പോൾ മാറ്റിയിട്ടുണ്ട്. 10 വർഷം കഴിഞ്ഞ സാഹചര്യത്തിലാണു മാറ്റം വരുത്തിയത്. നേരത്തേ നൽകിയ പല അപേക്ഷകളുടെയും പരീക്ഷ ഇനി നടക്കാനുണ്ട്. പരീക്ഷാസമയത്ത് പഴയ ഒപ്പാണോ പുതിയ ഒപ്പാണോ ഉപയോഗിക്കേണ്ടത്? പ്രൊഫൈലിൽ ചേർത്തിരിക്കുന്ന ഫോട്ടോ നിശ്ചിത കാലാവധിക്കു ശേഷം മാറ്റണമെന്നു
പിഎസ്സി വഴി എത്ര തസ്തികകളിലേക്കാണു സർക്കാർ നിയമനം നടത്തുന്നത്. യോഗ്യതകൾ എങ്ങനെയാണു നിശ്ചയിക്കുന്നത്? പിഎസ്സി വഴിയല്ലാതെ നിയമനം നടക്കാറുണ്ടോ? സർക്കാർ, കമ്പനി, കോർപറേഷൻ, ബോർഡ്, സർവകലാശാലകൾ തുടങ്ങിയവ ഉൾപ്പെടെ ആയിരത്തി എഴുനൂറിലധികം തസ്തികകളിലേക്കാണു പിഎസ്സി വഴി നിയമനം നടത്തുന്നത്. സർക്കാരും
പിഎസ്സി അടുത്തിടെ പ്രസിദ്ധീകരിക്കുന്ന ഷോർട് ലിസ്റ്റുകളിലെല്ലാം ഉദ്യോഗാർഥികൾ തീരെ കുറവാണ്. സപ്ലിമെന്ററി ലിസ്റ്റിൽ കൂടുതൽ പേരെ ഉൾപ്പെടുത്തുകയും ചെയ്യുന്നു. ലിസ്റ്റിൽ ആളെ ഉൾപ്പെടുത്താനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണ്? റിപ്പോർട്ട് ചെയ്ത ഒഴിവ്, ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ റിപ്പോർട്ട് ചെയ്യാൻ
എൻസിഎ വിജ്ഞാപനം പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽനിന്നു നിയമനം ലഭിച്ചയാൾ ജോലിയിൽ പ്രവേശിച്ച ശേഷം മറ്റു തസ്തികയിലേക്കു മാറിയാൽ റാങ്ക് ലിസ്റ്റിലെ തൊട്ടടുത്തയാൾക്കു നിയമനം ലഭിക്കുമോ? മാതൃ റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ റിപ്പോർട്ട് ചെയ്ത ഒഴിവിൽ നിയമനം നടത്തുന്നതുവരെയോ റാങ്ക് ലിസ്റ്റ് നിലവിൽ വന്ന
ടൈപ് വൺ ഡയബറ്റിക് രോഗികൾക്ക് പിഎസ്സി പരീക്ഷകൾ എഴുതുമ്പോൾ ഇൻസുലിൻ പമ്പ് ഉപയോഗിക്കാൻ അനുവാദമുണ്ടോ? പിഎസ്സി പരീക്ഷയെഴുതുന്ന ടൈപ് വൺ ഡയബറ്റിക് പ്രശ്നങ്ങളുള്ള ഉദ്യോഗാർഥികൾക്കു പ്രത്യേക പരിഗണനയുണ്ട്. ഇവർക്ക് ഇൻസുലിൻ, ഇൻസുലിൻ പെൻ, ഇൻസുലിൻ പമ്പ്/സിജിഎംഎസ് (കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്ററിങ് സിസ്റ്റം),
29 വയസുള്ള ഞാൻ വനിതാ സിവിൽ പൊലീസ് ഓഫിസർ തസ്തികയിൽ അപേക്ഷ നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം വയസ്സ് 30 ആയി. പ്രായപരിധി കടന്നെന്ന കാരണത്താൽ എന്റെ അപേക്ഷ നിരസിക്കുമോ? വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന വർഷം ജനുവരി ഒന്നിന്റെ അടിസ്ഥാനത്തിലാണ് പിഎസ്സി പ്രായപരിധി നിശ്ചയിക്കുന്നത്. തിരഞ്ഞെടുപ്പു നടപടികൾ പൂർത്തിയായി
ബിഎഡ് രണ്ടാം വർഷ വിദ്യാർഥിയായ ഞാൻ കെ–ടെറ്റ് യോഗ്യത നേടിയിട്ടുണ്ട്. അടുത്ത യുപിഎസ്ടി വിജ്ഞാപനം ഈ വർഷം ഉണ്ടാകുമോ? അടുത്ത വിജ്ഞാപനപ്രകാരം ബിഎഡുകാർക്ക് ഈ തസ്തികയിൽ അപേക്ഷിക്കാൻ കഴിയുമോ? യോഗ്യതയിൽ മാറ്റം വരാൻ സാധ്യതയുണ്ടോ? കഴിഞ്ഞ വർഷം അവസാനം പ്രസിദ്ധീകരിച്ച യുപിഎസ്ടി വിജ്ഞാപനപ്രകാരമുള്ള പരീക്ഷ ജൂലൈ 6നു
∙എൽപിഎസ്ടി തസ്തികയിൽ കഴിഞ്ഞ ജനുവരിയിൽ അപേക്ഷ നൽകിയിരുന്നെങ്കിലും കൺഫർമേഷൻ നൽകിയില്ല. ഈ മാസം വീണ്ടും അപേക്ഷിക്കാൻ അവസരം ലഭിച്ചപ്പോൾ അപേക്ഷ നൽകി. പരീക്ഷ എഴുതാൻ കഴിയുമോ? ∙ഡിസംബറിലെ യുപിഎസ്ടി വിജ്ഞാപനപ്രകാരം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കു ശേഷമാണ് കെ–ടെറ്റ് ഫലം പ്രസിദ്ധീകരിച്ചത്. വീണ്ടും
പിഎസ്സി പ്രൊഫൈലിൽ മെഡിക്കൽ പ്രിഫറൻസ് എന്നൊരു ഓപ്ഷൻ ഉണ്ട്. അതിൽ ഹൃദയം, കിഡ്നി, കാൻസർ തുടങ്ങിയവയുമായി ബന്ധപ്പെട്ട മാരകരോഗങ്ങളുടെ വിവരങ്ങളാണു രേഖപ്പെടുത്തേണ്ടത്. ഞാൻ കിഡ്നി മാറ്റിവച്ചയാളാണ്. ഓപ്ഷനിൽ കിഡ്നി തകരാർ എന്നതിൽ ക്ലിക്ക് ചെയ്തെങ്കിലും മെഡിക്കൽ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാൻ കഴിഞ്ഞില്ല. ഈ
പിഎസ്സി പ്രൊഫൈലിൽ അപ്ലോഡ് ചെയ്യുന്ന ഫോട്ടോ ആറു മാസത്തിനകം എടുത്തതായിരിക്കണമെന്നു നിർബന്ധമുണ്ടോ? ഇതു സംബന്ധിച്ച വിശദവിവരങ്ങൾ എന്തെല്ലാമാണ്? 2022 ജനുവരി 1 മുതൽ പുതിയതായി പ്രൊഫൈൽ ആരംഭിക്കുന്ന ഉദ്യോഗാർഥികൾ 6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ പ്രൊഫൈലിൽ അപ്ലോഡ് ചെയ്യണമെന്നാണു വ്യവസ്ഥ. നിശ്ചിത മാനദണ്ഡങ്ങൾ
കാലിക്കറ്റ് സർവകലാശാലയിൽനിന്നു ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ കഴിഞ്ഞശേഷം കോഓപ്പറേഷനിൽ അഡീഷനൽ സ്പെഷലൈസേഷൻ നേടി. എന്റെ യോഗ്യത കേരള ബാങ്ക് ക്ലാർക്ക്/കാഷ്യർ തസ്തികയിൽ തത്തുല്യ യോഗ്യതയായി പരിഗണിക്കുമോ? അപേക്ഷ നൽകാൻ തടസ്സമുണ്ടോ? വിജ്ഞാപനത്തിൽ വ്യക്തമാക്കിയ നിശ്ചിത യോഗ്യതകൾക്കു പുറമേ എക്സിക്യൂട്ടീവ്
റിലിൻക്വിഷ്മെന്റിനായി സമർപ്പിച്ച അപേക്ഷ നിരസിച്ചാൽ അതിലെ ന്യൂനത പരിഹരിക്കാൻ പിഎസ്സി അവസരം നൽകാറില്ല. പുതിയ അപേക്ഷ നൽകാനേ കഴിയൂ. പുതിയ അപേക്ഷ പിഎസ്സിയിൽ ലഭിച്ചശേഷം റിപ്പോർട്ട് ചെയ്യുന്ന ഒഴിവിലേക്കാണ് ഇത് ഉപകരിക്കുക. ∙റാങ്ക് ലിസ്റ്റിൽനിന്ന് ഒഴിവാകാൻ നൽകുന്ന അപേക്ഷ സംബന്ധിച്ച
പിഎസ്സി അഡ്വൈസ് ചെയ്യുന്ന ഒഴിവിൽ നിയമനം നടന്നില്ലെങ്കിൽ എത്ര ദിവസത്തിനുള്ളിൽ എൻജെഡി റിപ്പോർട്ട് ചെയ്യണമെന്നാണ് വ്യവസ്ഥ? ജോലിയിൽ പ്രവേശിക്കാൻ നിയമനാധികാരി നൽകിയ സമയപരിധിക്കുള്ളിൽ (നിയമനാധികാരിക്ക് പരമാവധി 45 ദിവസം വരെ അനുവദിക്കാം) ഉദ്യോഗാർഥി ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ ആ വിവരം ഉടൻതന്നെ പിഎസ്സിയെ
ചില റാങ്ക് ലിസ്റ്റുകളിലെ നിയമന ശുപാർശാ വിവരങ്ങൾ പരിശോധിക്കുമ്പോൾ പാസ് ഓവർ എന്നു രേഖപ്പെടുത്തി കാണാറുണ്ട്. ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ് പോലെയുള്ള റാങ്ക് ലിസ്റ്റുകളിലാണു പാസ് ഓവർ രേഖപ്പെടുത്തൽ കാണുക. ലാസ്കർ, ചൗക്കിദാർ, വാച്ച്മാൻ തസ്തികകളിലേക്കു
ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയിൽ കഴിഞ്ഞ വർഷം നടന്ന എസ്ടി സ്പെഷൽ റിക്രൂട്മെന്റ്പോലെ ഇനി വരാൻ സാധ്യതയുണ്ടോ? ഇതിന്റെ മാനദണ്ഡങ്ങൾ എന്താണ്? കാലാകാലങ്ങളിൽ സർക്കാർ നടത്തുന്ന പരിശോധനയിൽ പട്ടികവിഭാഗങ്ങളിലെ നിശ്ചിത ശതമാനം ഉദ്യോഗസ്ഥർ കുറവാണെന്നു ബോധ്യപ്പെടുമ്പോഴാണ് അത്രയും ഒഴിവുകൾ പിഎസ്സിക്കു റിപ്പോർട്ട്
കോഴിക്കോട് ജില്ലയിൽ എച്ച്എസ്ടി ഗണിതം അധ്യാപകരുടെ കേഡർ സ്ട്രെങ്ത് അനുപാതം ശരിയാകാത്തതുകൊണ്ടാണ്, ഒഴിവുണ്ടായിട്ടും പിഎസ്സിയിൽ റിപ്പോർട്ട് ചെയ്യാത്തതെന്ന് അറിയുന്നു. ഇക്കാരണത്താൽ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാൻ സാധ്യതയുണ്ടോ? കേഡർ സ്ട്രെങ്ത് അനുപാതം നിശ്ചയിക്കുന്നത് ആരാണ്? കേഡർ സ്ട്രെങ്തുമായി
ഫുഡ് സേഫ്റ്റി ഓഫിസർ തസ്തികയ്ക്ക് മെഡിസിൻ ബിരുദം അംഗീകൃത യോഗ്യതയാണെന്ന് അറിയുന്നു. നിലവിൽ ഹൗസ് സർജൻസി ചെയ്യുന്നവരുടെ അപേക്ഷ പരിഗണിക്കുമോ? അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതിക്കകം നിശ്ചിത യോഗ്യത നേടിയിരിക്കണമെന്നാണു വ്യവസ്ഥ. ഹൗസ് സർജൻസി പഠനത്തിന്റെ ഭാഗമായതിനാൽ അതുകൂടി പൂർത്തിയാക്കിയാലേ എംബിബിഎസ് ജയിച്ച
സെക്രട്ടേറിയറ്റ്/പിഎസ്സി തുടങ്ങിയവയിൽ ഓഫിസ് അറ്റൻഡന്റ് റാങ്ക് ലിസ്റ്റിൽനിന്ന് ഒരു ജില്ലയിൽ നിയമനം ലഭിച്ചാൽ മറ്റൊരു ജില്ലയിലേക്കു സ്ഥലംമാറ്റം കിട്ടാൻ അഞ്ചു വർഷം കാത്തിരിക്കണോ? ജില്ലാതലത്തിൽ തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം ലഭിക്കുന്നവർക്കു സർവീസ് ആരംഭിക്കുന്ന തീയതി മുതൽ തുടർച്ചയായ 5
ഈ വർഷം നടക്കാൻ പോകുന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ് പരീക്ഷാവിജ്ഞാപനം വരുന്നതിന് ഒരാഴ്ച മുൻപ് എന്റെ ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം വന്നിരുന്നു. ഒരു വിഷയത്തിൽ പരാജയപ്പെട്ട ഞാൻ പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. അപ്പോഴാണു ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനം വന്നതും ഞാൻ അപേക്ഷ നൽകിയതും. കഴിഞ്ഞ ഫെബ്രുവരിയിൽ
എംഎസ്സി ബയോടെക്നോളജി കോഴ്സ് കംപ്ലീറ്റ് ചെയ്തവർക്കു ഫുഡ് സേഫ്റ്റി ഓഫിസർ തസ്തികയിൽ അപേക്ഷിക്കാൻ തടസ്സമുണ്ടോ? ഇതിനു തുല്യതാ സർട്ടിഫിക്കറ്റ് വാങ്ങണോ? ബയോടെക്നോളജി ബിരുദം ഫുഡ് സേഫ്റ്റി ഓഫിസർ തസ്തികയുടെ യോഗ്യതയായി വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തുല്യതാ സർട്ടിഫിക്കറ്റിന്റെ ആവശ്യം വരുന്നില്ല.
ഫയർ ആൻഡ് റെസ്ക്യു ഓഫിസർ (ഡ്രൈവർ) തസ്തികയുടെ റാങ്ക് ലിസ്റ്റ് കാലാവധി എത്ര വർഷമാണ്? ഈ തസ്തികയിലേക്കുള്ള അടുത്ത വിജ്ഞാപനം ഉടനെയുണ്ടാകുമോ? എത്ര പേർക്കു നിയമന സാധ്യതയുണ്ട്? റാങ്ക് ലിസ്റ്റ് നിലവിൽ വരുന്ന തീയതി മുതൽ ഒരു വർഷമാണു കാലാവധി. ഇതുപോലെയുള്ള തസ്തികകളിലേക്കു പിഎസ്സി ഇപ്പോൾ വാർഷിക തിരഞ്ഞെടുപ്പ്
ഇലക്ട്രിഷ്യൻ പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് ഇലക്ട്രിക്കൽ ഡിപ്ലോമ ഉള്ളവരെ പരിഗണിക്കുമോ? എത്ര പേരാണ് അപേക്ഷകർ? എസ്എസ്എൽസി ജയം, ഇലക്ട്രിഷ്യൻ ട്രേഡിലെ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് എന്നിവയാണു യോഗ്യതകൾ. ഇതിനു പുറമേ എക്സിക്യൂട്ടീവ് ഉത്തരവുകൾ, സ്റ്റാൻഡിങ് ഉത്തരവുകൾ എന്നിവയിലൂടെ നിശ്ചിത വിദ്യാഭ്യാസ
ക്രിസ്ത്യൻ നാടാർ വിഭാഗത്തിലുള്ള ഞാൻ വിവാഹം കഴിച്ചത് എസ്സി (ചെറുമർ) വിഭാഗത്തിലുള്ള ആളെയാണ്. ഭാര്യയ്ക്ക് ഇപ്പോൾ എസ്സി വിഭാഗത്തിന്റെ സംവരണാനുകൂല്യം ലഭിക്കുന്നില്ല. വിവാഹശേഷം സംവരണവ്യവസ്ഥയിൽ മാറ്റം വരുമോ? വിവാഹം കഴിഞ്ഞതുകൊണ്ട് ഒരാൾക്കു ജാതി സംവരണം ലഭിക്കാതിരിക്കില്ല. റവന്യു അധികാരികളുടെ
കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽനിന്ന് ഒരു കമ്പനിയിലേക്കു നിയമനം ലഭിക്കുന്നവർക്കു പിന്നീട് മറ്റൊരു സ്ഥാപനത്തിലേക്കു മാറ്റം അനുവദിക്കുമോ? താൽപര്യമുള്ള കമ്പനികളിലേക്കു നിയമനം ലഭിക്കാൻ ഉദ്യോഗാർഥികൾക്ക് ഓപ്ഷൻ നൽകാൻ വ്യവസ്ഥയുണ്ടോ? ഈ റാങ്ക് ലിസ്റ്റിൽനിന്നു നിയമനം ലഭിക്കുന്നവർക്ക്
അഗ്രികൾചർ അസിസ്റ്റന്റ് ഗ്രേഡ്–2 വിജ്ഞാപനം വരുംമുൻപു ഡിപ്ലോമ ഇൻ അഗ്രികൾചറൽ സയൻസ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. എന്നാൽ, അപേക്ഷ നൽകിയപ്പോൾ വിഎച്ച്എസ്ഇ സർട്ടിഫിക്കറ്റ് മാത്രമേ ചേർത്തുള്ളൂ. അപേക്ഷയിൽ ഇനി മാറ്റം വരുത്താൻ കഴിയുമോ? സർട്ടിഫിക്കറ്റ് പരിശോധനാസമയത്തു ഡിപ്ലോമ സർട്ടിഫിക്കറ്റ്കൂടി അപ്ലോഡ്
ലോക്സഭാ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം പിഎസ്സി നിയമനങ്ങളെ ബാധിക്കാൻ സാധ്യതയുണ്ടോ? വിവിധ വകുപ്പുകളിൽനിന്ന് ഈ കാലയളവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് കുറയുമോ? പിഎസ്സി നടത്തുന്നതു സ്ഥിരനിയമനങ്ങളാണ്. പെരുമാറ്റച്ചട്ടം പിഎസ്സി നിയമനങ്ങളെ ബാധിക്കാറില്ല. വിവിധ സർക്കാർ വകുപ്പുകളിൽനിന്ന് ഒഴിവുകൾ
വിവിധ വകുപ്പിൽ സർജന്റ് തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യതകൾ എന്തെല്ലാമാണ്? കരസേനയിൽ ജൂനിയർ കമ്മിഷൻഡ് ഓഫിസർ റാങ്കിലോ നാവികസേനയിലോ വ്യോമസേനയിലോ തത്തുല്യമായ ഓഫിസർ റാങ്കിലോ പെൻഷനായവർക്കാണ് ഈ തസ്തികയിൽ അപേക്ഷിക്കാൻ അർഹത. ഇവരുടെ അഭാവത്തിൽ, ഇംഗ്ലിഷ് എഴുതാനും വായിക്കാനും കഴിവുള്ള കരസേന, നാവികസേന, വ്യോമസേന
എന്റെ പേരിൽ ഒരു ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ വർഷം കോടതി എന്നെ കുറ്റവിമുക്തനാക്കി. കേസ് ഡിസ്പോസ്ഡ് എന്നാണ് നിലവിൽ ഇതിന്റെ സ്റ്റാറ്റസ്. സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എനിക്ക് അഡ്വൈസ് ലഭിക്കുകയാണെങ്കിൽ ഇതുമായി ബന്ധപ്പെട്ട് ഏതു രേഖയാണു ഹാജരാക്കേണ്ടത്? വിധിയുടെ പകർപ്പ്
എൽപിഎസ്ടി തസ്തികയിൽ കെ–ടെറ്റിനു പകരമായി പരിഗണിക്കുന്ന യോഗ്യതകൾ എന്തെല്ലാമാണ്? ബന്ധപ്പെട്ട വിഷയത്തിൽ നേടിയ സി–ടെറ്റ്, നെറ്റ്, സെറ്റ്, എംഫിൽ, പിഎച്ച്ഡി, ഏതെങ്കിലും വിഷയത്തിലെ എംഎഡ് എന്നിവയിൽ ഏതെങ്കിലും നേടിയവരെ കെ–ടെറ്റിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ നേടിയ എംഫിൽ കേരളത്തിലെ
പത്താം ക്ലാസ് പഠിച്ചത് സിബിഎസ്ഇ സിലബസിലാണ്. സെക്കൻഡ് ലാംഗ്വേജ് മലയാളമായിരുന്നു. എന്നാൽ, സിബിഎസ്ഇയിൽ പ്ലസ് ടുവിനു മലയാളം ഉണ്ടായിരുന്നില്ല. ഡിഎൽഎഡ് പഠിച്ചാൽ പിഎസ്സിയുടെ എൽപിഎസ്ടി നിയമനത്തിന് അപേക്ഷിക്കാൻ തടസ്സമാകുമോ? എസ്എസ്എൽസിക്ക് പാർട് ഒന്നിലോ രണ്ടിലോ മലയാളം പഠിക്കാത്തതോ പഠനമാധ്യമം മലയാളം
ഇപ്പോൾ വിജ്ഞാപനം വന്ന വിവിധ തസ്തികകളിൽ അപേക്ഷിക്കാൻ അപ്ലോഡ് ചെയ്യേണ്ട ഫോട്ടോയുടെ നിബന്ധനയിൽ മാറ്റമുണ്ടോ? ഒരിക്കൽ അപ്ലോഡ് ചെയ്ത ഫോട്ടോയ്ക്ക് എത്ര വർഷത്തെ കാലാവധി ലഭിക്കും? 31.12.2014നോ അതിനു ശേഷമോ എടുത്ത ഫോട്ടോയാണ് അപ്ലോഡ് ചെയ്യേണ്ടത്. ഒരിക്കൽ അപ്ലോഡ് ചെയ്ത ഫോട്ടോയ്ക്ക്, അപ്ലോഡ് ചെയ്ത തീയതി
പിഎസ്സി വിജ്ഞാപനങ്ങളിൽ നേരത്തേ അപേക്ഷകർ ഏതെല്ലാം വർഷങ്ങൾക്കിടയിൽ ജനിച്ചവരായിരിക്കണം എന്നു വ്യക്തമാക്കുമായിരുന്നു. ഇപ്പോൾ അങ്ങനെ സൂചിപ്പിക്കാത്തതെന്താണ്? ഫുഡ് സേഫ്റ്റി ഓഫിസർ തസ്തികയുടെ പ്രായപരിധി എത്രയാണ്? ഏതെല്ലാം വർഷങ്ങൾക്കിടെ ജനിച്ചവർക്ക് അപേക്ഷ നൽകാം? പിഎസ്സി വിജ്ഞാപനങ്ങളുടെ പ്രസക്ത ഭാഗങ്ങൾ
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഒാഫിസർ തസ്തികയ്ക്കുള്ള യോഗ്യതകൾ എന്തെല്ലാമാണ്? അംഗീകൃത സർവകലാശാലയിൽനിന്നു ലഭിച്ച ബിഎ/ബിഎസ്സി/ബി.കോം ബിരുദം, സർക്കാർ പ്രസിദ്ധീകരണ സ്ഥാപനത്തിൽനിന്ന് അല്ലെങ്കിൽ സ്വകാര്യ സ്ഥാപനത്തിലെ പ്രസിദ്ധീകരണ വകുപ്പിൽനിന്ന് അല്ലെങ്കിൽ വർത്തമാന
ഡിഗ്രിക്കു പഠിച്ചുകൊണ്ടിരുന്ന സമയത്താണു സർവകലാശാലാ ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിൽ അപേക്ഷ നൽകിയത്. ഇപ്പോൾ പിജി െചയ്തുകൊണ്ടിരിക്കുന്നു. ഈ തസ്തികയുടെ മെയിൻ പരീക്ഷ എഴുതാൻ കഴിയുമോ? അപേക്ഷ നൽകാൻ നിശ്ചയിച്ച അവസാന തീയതി വരെ നേടിയ യോഗ്യതയാണ് തിരഞ്ഞെടുപ്പിനു പിഎസ്സി പരിഗണിക്കുക. അവസാനതീയതിക്കുശേഷം
ഫോറസ്റ്റ് വാച്ചർ തസ്തികയിൽ എൻസിസി കെഡറ്റുകൾക്കു വെയ്റ്റേജ് മാർക്കിന് അർഹതയുണ്ടോ? ഇതിലെ ഒബിസി സംവണം എങ്ങനെയാണ്? പൊലീസ്, എക്സൈസ്, ഫയർ ഫോഴ്സ്, വനം, ജയിൽ തുടങ്ങിയ വകുപ്പുകളിലെ യൂണിഫോം തസ്തികകളിലേക്കുള്ള (ട്രെയിനിങ് ഉള്ളവ) തിരഞ്ഞെടുപ്പിനാണ് എൻസിസി വെയ്റ്റേജ് നൽകുന്നത്. ഫോറസ്റ്റ് വാച്ചർ തസ്തികയിൽ
ബിഎ ഇംഗ്ലിഷ് പഠിച്ച ഞാൻ എംഎ സോഷ്യോളജി പഠിക്കാനുള്ള തയാറെടുപ്പിലാണ്. ബിഎയ്ക്കു സോഷ്യോളജി സബ്സിഡിയറിയായി പഠിച്ചിട്ടുണ്ട്. എംഎ സോഷ്യോളജി ജയിച്ചാൽ ഐസിഡിഎസ് സൂപ്പർവൈസർ തസ്തികയിൽ അപേക്ഷിക്കാമോ? അപേക്ഷിക്കാം. ഈ തസ്തികയുടെ വിജ്ഞാപനത്തിൽ KS&SSR Part II Rule 10 (a) ii ബാധകമാണെന്നും നിർദിഷ്ട യോഗ്യതകൾക്കു
അപേക്ഷ സമർപ്പിച്ച ജില്ലയിൽ പിന്നീടു മാറ്റം വരുത്താൻ പിഎസ്സി അനുവദിക്കുമോ? കൺഫർമേഷൻ നൽകുമ്പോൾ ജില്ല തിരഞ്ഞെടുക്കാമെന്നും വിലാസത്തിൽ മാറ്റം വരുത്താമെന്നും പറയുന്നുണ്ടല്ലോ? ജില്ലാതല നിയമനങ്ങളിൽ ഒരിക്കൽ തിരഞ്ഞെടുത്ത ജില്ല (അപേക്ഷ നൽകിയ ജില്ല) മാറ്റാൻ പിഎസ്സി അനുവദിക്കാറില്ല. കൺഫർമേഷൻ സമയത്തു പരീക്ഷ
കരസേനയിലെ സേവനത്തിനുശേഷം ലഭിക്കുന്ന ഡിഗ്രി സർട്ടിഫിക്കറ്റ് പിഎസ്സി അംഗീകരിക്കുമോ? ബിരുദം അടിസ്ഥാനയോഗ്യതയായ തസ്തികകളിൽ അപേക്ഷ നൽകാൻ തടസ്സമുണ്ടോ? കരസേന നൽകുന്ന സർട്ടിഫിക്കറ്റ് പിഎസ്സി അംഗീകരിക്കും. അപേക്ഷ നൽകാൻ തടസ്സമില്ല.
എംഎസ്സി, ബിഎഡ് യോഗ്യതകളുള്ള എന്റെ പ്രൊഫൈലിൽ ഇത് രേഖപ്പെടുത്തിയിരുന്നത് MscEd എന്ന രീതിയിലാണ്. പിന്നീടാണ് ഇതു രണ്ടും രണ്ടായി രേഖപ്പെടുത്താൻ കഴിയുമെന്നു മനസ്സിലായത്. പിന്നീട് Msc, B.Ed എന്നിങ്ങനെ പ്രത്യേകം ചേർത്തു. എന്നാൽ, ആദ്യത്തെ രേഖപ്പെടുത്തൽ ഇപ്പോഴും മാറ്റാൻ കഴിയുന്നില്ല. അധ്യാപക തസ്തികകൾക്ക്
നിലവിലുള്ള എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിലുണ്ട്. ജോലി ലഭിച്ചു പ്രബേഷൻ ഡിക്ലയർ ചെയ്യുംമുൻപു തുടർപഠനത്തിന് അവധിയെടുക്കാൻ കഴിയുമോ? എത്ര നാൾവരെ അവധി അനുവദിക്കും? ഇങ്ങനെ എടുക്കുന്ന അവധി ഭാവിയിൽ സർവീസിനെ ബാധിക്കുമോ? ആർക്കാണ് അപേക്ഷ നൽകേണ്ടത്? തുടർപഠനത്തിനു ശൂന്യവേതനാവധി ലഭിക്കും. വകുപ്പുമേധാവിക്ക് അപേക്ഷ
കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സെർവന്റ് സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു സൈക്ലിങ് ടെസ്റ്റ് നിർബന്ധമാണോ? എങ്ങനെയാണ് ടെസ്റ്റ് നടത്തുക? സൈക്കിൾ പിഎസ്സി ലഭ്യമാക്കുമോ? വിജ്ഞാപനത്തിൽ സൈക്ലിങ് ടെസ്റ്റ് നടത്തുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. വനിതകളെയും ഭിന്നശേഷിക്കാരെയുമാണ് ഇതിൽനിന്ന്
ഒരു സ്ഥാപനത്തിൽ അപ്രന്റിസ്ഷിപ് ചെയ്തവർക്ക് അതേ സ്ഥാപനത്തിലെ സ്ഥിരം ഒഴിവിലേക്കുള്ള നിയമനത്തിനു മുൻഗണനയുണ്ടോ? അപ്രന്റിസ്ഷിപ് പൂർത്തിയാക്കിയവരെ അതേ സ്ഥാപനത്തിലോ സമാനസ്വഭാവമുള്ള ട്രേഡിലോ ജോലിയിലോ നിയമിക്കുമ്പോൾ 1961ലെ അപ്രന്റിസ് ആക്ട് അനുസരിച്ചുള്ള അവരുടെ ട്രെയിനിങ് കാലംകൂടി കണക്കാക്കി ഉയർന്ന
ഫുഡ് സേഫ്റ്റി ഓഫിസർ തസ്തികയിലേക്ക് ഈ വർഷം വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ സാധ്യതയുണ്ടോ? ഈ തസ്തികയുടെ മുൻ വിജ്ഞാപനപ്രകാരമുള്ള റാങ്ക്ലിസ്റ്റ് നിലവിൽ വന്നത് കഴിഞ്ഞ വർഷം ജൂൺ 9നാണ്. ഇതുവരെ 51 പേർക്കു നിയമന ശുപാർശ ലഭിച്ചു. പുതിയ വിജ്ഞാപനം ഈ വർഷം അവസാനമോ അടുത്ത വർഷമോ പ്രസിദ്ധീകരിച്ചേക്കും.
എന്റെ പ്രൊഫൈൽ യൂസർ ഐഡി, പാസ്വേഡ് എന്നിവ നഷ്ടപ്പെട്ടു. പുതിയ റജിസ്ട്രേഷൻ എടുക്കുന്നതിനു തടസ്സമുണ്ടോ? ഒന്നിലധികം റജിസ്ട്രേഷൻ നടത്തുന്നതു ശിക്ഷാർഹമാണ്. ഏതെങ്കിലും പിഎസ്സി ഓഫിസിൽ നേരിട്ടെത്തി വിവരങ്ങൾ നൽകിയാൽ താങ്കളുടെ യൂസർ ഐഡി ലഭിക്കും. ഇതുപയോഗിച്ചു പാസ്വേഡ് റീസെറ്റ് ചെയ്യാം.
പിഎസ്സി പ്രൊഫൈലിൽ ജാതി രേഖപ്പെടുത്തിയപ്പോൾ VELAAN എന്നത് VELAN എന്ന് തെറ്റായാണു കൊടുത്തത്. എന്റെ എസ്എസ്എൽസി സർട്ടിഫിക്കറ്റിലും ഈ തെറ്റ് സംഭവിച്ചിട്ടുണ്ട്. ഉപരിപഠനത്തിനു സർട്ടിഫിക്കറ്റ് ആവശ്യം വന്നപ്പോഴാണ് തെറ്റു മനസ്സിലായത്. ഇപ്പോൾ പിഎസ്സി പ്രൊഫൈലിൽ വ്യക്തിഗതവിവരങ്ങൾ തിരുത്താൻ സൗകര്യമുണ്ടെന്ന്
നിയമനം ലഭിച്ചയാൾ ജോലിയിൽ പ്രവേശിച്ചശേഷം മറ്റൊരു ജോലിയിലേക്കു മാറിപ്പോയാൽ, ആ ഒഴിവ് അതേ റാങ്ക് ലിസ്റ്റിൽ ഉള്ളവർക്കു ലഭിക്കുമോ? അതോ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു തയാറാക്കുന്ന റാങ്ക് ലിസ്റ്റിലുള്ളവർക്കാണോ ലഭിക്കുക? പിഎസ്സി നിയമന ശുപാർശ പ്രകാരം ജോലിയിൽ പ്രവേശിച്ച ആൾ മറ്റൊരു ജോലിയിലേക്കു മാറിപ്പോയാൽ,
സാമ്പത്തികമായി പിന്നാക്കമുള്ളവർക്കുള്ള ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ എവിടെയാണ് അപേക്ഷ നൽകേണ്ടത്? എന്തൊക്കെയാണ് ഇതിന്റെ മാനദണ്ഡങ്ങൾ? അപേക്ഷകർ താമസിക്കുന്ന പ്രദേശത്തെ വില്ലേജ് ഓഫിസിലാണ് അപേക്ഷ നൽകേണ്ടത്. നിശ്ചിത ഫോമിൽ വേണം അപേക്ഷിക്കാൻ. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 4 ലക്ഷം രൂപയിൽ കൂടാൻ
ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സിൽ കംപ്യൂട്ടർ ഓപ്പറേറ്റർ തസ്തികയ്ക്കു ബിടെക് ഇൻഫർമേഷൻ ടെക്നോളജി പരിഗണിക്കുമോ? തത്തുല്യ യോഗ്യതയായി ബിടെക് കംപ്യൂട്ടർ സയൻസ് മാത്രമാണുള്ളത്. യോഗ്യതയിൽ ഉൾപ്പെട്ട ഡേറ്റ ബേസ് മാനേജ്മെന്റും ഹാർഡ്വെയറും ബിടെക് ഇൻഫർമേഷൻ ടെക്നോളജിയിൽ ഉൾപ്പെട്ടിട്ടുണ്ട്. അംഗീകൃത സർവകലാശാലയുടെ
തമിഴ്നാട് ടീച്ചർ എജ്യുക്കേഷൻ യൂണിവേഴ്സിറ്റിയുടെ ബിഎഡ്, എംഎഡ് സർട്ടിഫിക്കറ്റുകൾ പിഎസ്സി അംഗീകരിക്കുമോ? കേരളത്തിലെ സർവകലാശാലകൾ ഇതിനു തുല്യതാ സർട്ടിഫിക്കറ്റ് നൽകുമോ? താങ്കൾ പഠിച്ച യൂണിവേഴ്സിറ്റിക്കു യുജിസി അംഗീകാരമുള്ളതാണെങ്കിൽ സർട്ടിഫിക്കറ്റ് പിഎസ്സി അംഗീകരിക്കും. തുല്യതാ സർട്ടിഫിക്കറ്റ് ലഭിക്കാൻ
മെഡിക്കൽ കോളജുകളിലെ സ്റ്റാഫ് നഴ്സ് തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യതകൾ എന്തെല്ലാമാണ്? 1. സയൻസ് വിഷയങ്ങളിൽ പ്ലസ് ടു/പ്രീഡിഗ്രി/വിഎച്ച്എസ്ഇ കോഴ്സ് ജയം/ അംഗീകൃത സർവകലാശാലയിൽനിന്നു ഡൊമസ്റ്റിക് നഴ്സിങ്ങിൽ വിഎച്ച്എസ്ഇ അല്ലെങ്കിൽ തത്തുല്യ യോഗ്യത 2. ബിഎസ്സി നഴ്സിങ് ജയം അല്ലെങ്കിൽ ഗവൺമെന്റ് അംഗീകൃത
ബിരുദം, ബിഎഡ് എന്നിവ നേടിയിട്ടുളളവർ കെ–ടെറ്റ് എഴുതി ഫലം വരുംമുൻപേ അധ്യാപക തസ്തികയിൽ അപേക്ഷിക്കാൻ കഴിയുമോ? ഏതു തസ്തികയിലായാലും അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതിക്കുള്ളിൽ വിജ്ഞാപനത്തിൽ വ്യക്തമാക്കിയ എല്ലാ യോഗ്യതയും നേടിയിരിക്കണമെന്നാണു വ്യവസ്ഥ. അവസാനതീയതിക്കുള്ളിൽ കെ–ടെറ്റ് ഫലം വരികയും ജയിക്കുകയും
പിഎസ്സിയുടെ സാങ്കേതികവിഭാഗ പരീക്ഷ എഴുതുന്ന എനിക്ക് ഈ മേഖലയിലെ പിഎസ്സി നടപടികളെക്കുറിച്ചു കൃത്യമായ ധാരണയൊന്നുമില്ല. സാങ്കേതിക തസ്തികകളും അല്ലാത്തവയും തമ്മിൽ നിയമനരീതിയിൽ വ്യത്യാസമുണ്ടോ? റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചശേഷമുള്ള നടപടിക്രമങ്ങൾ എന്തെല്ലാമാണ്? റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ എന്തെല്ലാം
ഇഡബ്ല്യുഎസ് വിഭാഗക്കാർക്കു നൽകുന്ന സംവരണം ഓപ്പൺ വിഭാഗത്തിൽനിന്നാണോ നികത്തുക. ഇപ്പോൾ ഓപ്പൺ വിഭാഗത്തിന് എത്ര ശതമാനം സംവരണമാണ് ലഭിക്കുന്നത്? ഇതിനനുസരിച്ച് മറ്റു സംവരണവിഭാഗങ്ങളിലും മാറ്റം വന്നിട്ടുണ്ടോ? ഓപ്പൺ കോംപറ്റീഷൻ വിഭാഗക്കാർക്ക് 50% സംവരണമാണു നൽകിയിരുന്നത്. ഈ വിഭാഗത്തിൽനിന്നു കുറവു ചെയ്താണ്
കേരള ഹിന്ദി പ്രചാര സഭയുടെ സാഹിത്യാചാര്യ കോഴ്സ് ജയിച്ച എനിക്ക് വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ്, സർവകലാശാലാ ലാസ്റ്റ് ഗ്രേഡ് പോലുള്ള തസ്തികകളിൽ അപേക്ഷ നൽകാമോ? ഈ കോഴ്സ് ഡിഗ്രിക്കു തുല്യമായി അംഗീകരിച്ചിട്ടുണ്ടോ? അപേക്ഷ നൽകാം. സാഹിത്യാചാര്യ ജയിച്ചശേഷം ഡിഗ്രി കോഴ്സിന്റെ സെക്കൻഡ് ലാംഗ്വേജും ഇംഗ്ലിഷുംകൂടി
ഭിന്നശേഷി വിഭാഗത്തിലുള്ളവർക്കു നിലവിൽ 3% സംവരണമാണോ 4% സംവരണമാണോ നൽകുന്നത്? 4% സംവരണം നൽകാൻ വിജ്ഞാപനം ചെയ്തിട്ടുള്ള തസ്തികകൾക്കു മാത്രമേ (ഏകദേശം അറുപതോളം) 4% സംവരണം ലഭിക്കൂ. മറ്റു തസ്തികകളിൽ ഇപ്പോഴും 3% സംവരണമാണു നൽകുന്നത്.
പിഎസ്സി പരീക്ഷ എഴുതിയ ഉദ്യോഗാർഥികളുടെ മാർക്ക് എങ്ങനെ അറിയാം ഇതിനായി വിവരാവകാശ നിയമപ്രകാരം നൽകുന്ന അപേക്ഷ പരിഗണിക്കുമോ? പരീക്ഷ എഴുതുന്ന എല്ലാ ഉദ്യോഗാർഥികളുടെയും മാർക്ക് അവരുടെ ഒറ്റത്തവണ റജിസ്ട്രേഷൻ പ്രൊഫൈൽ വഴി അറിയാം. അപേക്ഷിച്ച തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷമേ മാർക്ക്
എന്റെ ഒറ്റത്തവണ റജിസ്ട്രേഷൻ പ്രൊഫൈൽ പാസ്വേഡ് മറന്നുപോയി. ഇതു കണ്ടെത്താൻ എന്താണു ചെയ്യേണ്ടത്? പിഎസ്സി ഓഫിസിൽ പോകാതെ ശരിയാക്കാൻ കഴിയുമോ? റജിസ്ട്രേഷൻ സമയത്തു നൽകിയ മൊബൈൽ നമ്പറല്ല ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത്. പ്രൊഫൈൽ പാസ്വേഡ് മറന്നുപോയവർക്കു റീസെറ്റ് ചെയ്യാൻ കഴിയും. ഒടിപി മുഖേനയാണ് ഇതു ചെയ്യുക.
ടൂറിസം വകുപ്പിൽ സ്റ്റ്യുവാർഡ് തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത എന്തെല്ലാമാണ്? പുതിയ വിജ്ഞാപനം ഈ വർഷം പ്രസിദ്ധീകരിക്കാൻ സാധ്യതയുണ്ടോ? സ്റ്റ്യുവാർഡ് തസ്തികയുടെ യോഗ്യത ഇങ്ങനെയാണ്: എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത, ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു റസ്റ്ററന്റ് ആൻഡ് കൗണ്ടർ
തയ്യൽ നന്നായി അറിയുമെങ്കിലും ഞാൻ തയ്യലുമായി ബന്ധപ്പെട്ട കോഴ്സുകളൊന്നും ചെയ്തിട്ടില്ല. പിഎസ്സിയുടെ സ്വീയിങ് ടീച്ചർ തസ്തികയിൽ അപേക്ഷിക്കാൻ ഏതു കോഴ്സാണു ചെയ്യേണ്ടത്? പ്രായപരിധി എത്രയാണ്? ഈ തസ്തികയിലേക്ക് ഇനി എപ്പോഴാകും വിജ്ഞാപനം പ്രസിദ്ധീകരിക്കുക? തയ്യൽ ടീച്ചർ തസ്തികയിൽ അപേക്ഷിക്കാനുള്ള പ്രായപരിധി
സിവിൽ പൊലീസ് ഓഫിസർ തസ്തികയുടെ പുതിയ വിജ്ഞാപനം ഈ വർഷം പ്രസിദ്ധീകരിക്കാൻ സാധ്യതയുണ്ടോ? ഈ തസ്തികയ്ക്കു കഴിഞ്ഞ വർഷം അവസാനം പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലുള്ള പരീക്ഷ നടക്കുകയാണ്. പുതിയ വിജ്ഞാപനം ഈ വർഷം പ്രസിദ്ധീകരിക്കാൻ സാധ്യതയില്ല. അടുത്ത വർഷം അവസാനത്തോടെ വന്നേക്കും.
ഇഗ്നോ വഴി എംഎ സൈക്കോളജി നേടിയിട്ടുണ്ട്. ഈ യോഗ്യതയ്ക്കു പിഎസ്സിയുടെ അംഗീകാരം ലഭിക്കുമോ? റുഗലർ കോഴ്സായി അംഗീകരിക്കാൻ സാധ്യതയുണ്ടോ? ഇഗ്നോയുടെ ബിരുദ, ബിരുദാനന്തര ബിരുദങ്ങൾ പിഎസ്സി അംഗീകരിക്കുന്നുണ്ട്. റഗുലർ കോഴ്സായി അംഗീകരിക്കില്ല. റഗുലർ കോഴ്സ് വഴി നേടിയ യോഗ്യതതന്നെ വേണമെന്നു വിജ്ഞാപനത്തിൽ
ഒഴിവു റിപ്പോർട്ട് ചെയ്ത് മാസങ്ങൾ കഴിഞ്ഞാലും നിയമന ശുപാർശ വൈകുന്ന പ്രവണത അടുത്ത കാലത്തായി കൂടിവരുന്നു. ഒഴിവു റിപ്പോർട്ട് ചെയ്ത് നിശ്ചിതസമയത്തിനകം നിയമന ശുപാർശ നൽകണമെന്നു പിഎസ്സിക്കു വ്യവസ്ഥയില്ലേ? സാധാരണ ഒഴിവു റിപ്പോർട്ട് ചെയ്ത് 30 ദിവസത്തിനകം പിഎസ്സി നിയമന ശുപാർശ നൽകാറുണ്ട്. പുതിയ നടപടിക്രമം
എംഎസ്സി, ബിഎഡ്, കെടിഇടി, സെറ്റ് യോഗ്യതകൾ നേടിയ ഞാൻ 10ലും 12ലും മലയാളം പഠിച്ചിട്ടില്ല. ബിരുദ, ബിരുദാനന്തര തലത്തിലും അധ്യാപക ട്രെയിനിങ്ങിലും മലയാളം പഠിക്കേണ്ടിവന്നിട്ടില്ല. എനിക്ക് യുപിഎസ്ടി, എച്ച്എസ്ടി, എച്ച്എസ്എസ്ടി തസ്തികകളിൽ അപേക്ഷിക്കാൻ തടസ്സമുണ്ടോ? യുപിഎസ്ടിയായി അപേക്ഷിക്കാനുള്ള യോഗ്യതകൾ
പോളിടെക്നിക് കോളജിൽ പഠിക്കുമ്പോൾ ഇന്റർസോണൽ ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കുകയും റണ്ണറപ് ആവുകയും ചെയ്തിരുന്നു. പിഎസ്സി പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിക്കുമോ? പോളിടെക്നിക്, കോളജ് മത്സരങ്ങൾക്കു പിഎസ്സി പരീക്ഷയിൽ വെയ്റ്റേജ് മാർക്ക് ലഭിക്കില്ല.
ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയായ ഞാൻ വനിതാ സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിൽ നിയമന ശുപാർശ പ്രതീക്ഷിക്കുന്നു. നിയമനം ലഭിച്ചാൽ 2 വർഷത്തേക്കു പഠനം പൂർത്തിയാക്കാൻ സാവകാശം ലഭിക്കുമോ? ട്രെയിനിങ്ങിനു പ്രവേശിക്കാതിരുന്നാൽ ജോലി നഷ്ടമാകുമോ? അംഗീകൃത സ്ഥാപനങ്ങളിൽ കോഴ്സ് ചെയ്യുന്നവർക്കു ജോലിയിൽ പ്രവേശിക്കാൻ
കാലാവധിക്കുശേഷം റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ പുതിയ റാങ്ക് ലിസ്റ്റിൽനിന്നല്ലേ നികത്തേണ്ടത്? എന്നാൽ, പിഎസ്സിയുടെ വെബ്സൈറ്റ് പരിശോധിച്ചാൽ കാലാവധി അവസാനിച്ചു മാസങ്ങൾ കഴിഞ്ഞാലും ചില റാങ്ക് ലിസ്റ്റുകളിൽനിന്നു നിയമനം തുടർന്നുകൊണ്ടേയിരിക്കും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? റാങ്ക് ലിസ്റ്റിന്റെ
മേയ് 27നു സർവകലാശാല അസിസ്റ്റന്റ് പരീക്ഷ എഴുതാൻ കൺഫർമേഷൻ നൽകിയിട്ടുണ്ട്. പക്ഷേ, ബൈക്ക് അപകടത്തെ തുടർന്ന് എനിക്കു പരീക്ഷ എഴുതാൻ കഴിയില്ല. എന്റെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യാൻ സാധ്യതയുണ്ടോ? കൺഫർമേഷൻ നൽകിയശേഷം പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യുന്ന കാര്യം പിഎസ്സി പരിഗണിക്കുന്നുണ്ട്. എന്നാൽ, അന്തിമ
സബ് ഇൻസ്പെക്ടർ ഒന്നാം ഘട്ട പരീക്ഷ എഴുതിയിരുന്നു. ചില ഉദ്യോഗാർഥികളുടെ ഉത്തരക്കടലാസിൽ ഇൻവിജിലേറ്റർ ഒപ്പിട്ടില്ല. ഇക്കാരണത്താൽ ഞങ്ങളുടെ ഉത്തരക്കടലാസ് അസാധുവാകുമോ? ഉത്തരക്കടലാസിൽ ഇൻവിജിലേറ്റർ ഒപ്പിടേണ്ടതാണ്. ചിലർ ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നതായി പരാതി വരുന്നുണ്ട്. ഇക്കാര്യത്തിൽ പിഎസ്സിയാണ് പരീക്ഷാ
എൻസിസിയുടെ ബി സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. പിഎസ്സി പരീക്ഷയിൽ എത്ര മാർക്ക് വെയ്റ്റേജായി ലഭിക്കും? എൽഡിസി, ലാസ്റ്റ് ഗ്രേഡ് ഉൾപ്പെടെ എല്ലാ തസ്തികകളിലും വെയ്റ്റേജ് മാർക്ക് ലഭിക്കുമോ? പൊലീസ്, ജയിൽ, എക്സൈസ്, ഫോറസ്റ്റ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വകുപ്പുകളിൽ യൂണിഫോം തസ്തികകളിലെ നിയമനത്തിന് എൻസിസിയുടെ
പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു പ്രത്യേക റിക്രൂട്മെന്റ് ബോർഡ് രൂപീകരിച്ചത് ഈ സ്ഥാപനങ്ങളിലേക്കുള്ള പിഎസ്സി നിയമനത്തിൽ കുറവു വരാൻ ഇടയാക്കില്ലേ? പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡിന്റെ പ്രവർത്തനം എങ്ങനെയായിരിക്കും? വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ വിവിധ
ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽനിന്ന് ഉടൻ നിയമന ശുപാർശ പ്രതീക്ഷിക്കുന്നു. പരീക്ഷ എഴുതിയ സമയത്ത് എനിക്കു ബിരുദം ഉണ്ടായിരുന്നില്ലെങ്കിലും ഇപ്പോൾ ബിരുദം ജയിച്ചിട്ടുണ്ട്. ജോലിയിൽ പ്രവേശിക്കാൻ തടസ്സമുണ്ടാകുമോ? തടസ്സമുണ്ടാവില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി വരെ നേടിയ യോഗ്യതയാണു പിഎസ്സി
സംസ്ഥാനത്തിനു പുറത്തെ സർവകലാശാലകളിൽനിന്നു ലഭിച്ച ബിരുദം പിഎസ്സി അംഗീകരിക്കാറുണ്ടോ? എല്ലാ സർട്ടിഫിക്കറ്റുകൾക്കും കേരളത്തിലെ ഏതെങ്കിലും സർവകലാശാലയുടെ തുല്യതാ സർട്ടിഫിക്കറ്റ് വാങ്ങണോ? യുജിസി അംഗീകൃത സർവകലാശാലകൾ നൽകുന്ന ബിരുദം പൊതുവേ പിഎസ്സി അംഗീകരിക്കാറുണ്ട്. സംസ്ഥാനത്തിനു പുറത്തെ
എംജി സർവകലാശാലയിൽനിന്നു ബികോം ജയിച്ച ഞാൻ സർവകലാശാല അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ നൽകിയിട്ടുണ്ട്. പ്ലസ് ടു NIOS ആണു പഠിച്ചത്. ഇംഗ്ലിഷ്, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളായിരുന്നു പഠിക്കാനുണ്ടായിരുന്നത്. ഏതെങ്കിലും ഒരു ലാംഗ്വേജ്കൂടി ഇല്ലെങ്കിൽ NIOS പ്ലസ് ടു
എൽഡി ടൈപ്പിസ്റ്റ് തസ്തികയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഈ തസ്തികയുടെ തത്തുല്യയോഗ്യതയായി, സാങ്കേതികവിദ്യാഭ്യാസ വകുപ്പു നൽകുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ എൻജിനീയറിങ് സ്വീകരിക്കുമോ? വിജ്ഞാപനത്തിൽ നിശ്ചയിച്ച യോഗ്യതകൾക്കു തത്തുല്യമാണു കത്തിൽ പറയുന്ന യോഗ്യതയെന്നു സംസ്ഥാന സർക്കാരിന്റെയോ സാങ്കേതികവിദ്യാഭ്യാസ
എസ്സി വിഭാഗക്കാരിയായ എന്റെ ഉയരം 152 സെന്റിമീറ്ററാണ്. വനിതാ സിവിൽ പൊലീസ് ഓഫിസർ തസ്തികയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഈ തസ്തികയിൽ എസ്സി വിഭാഗക്കാർക്ക് ഉയരത്തിൽ ഇളവ് അനുവദിക്കുമോ? എനിക്കു പരീക്ഷ എഴുതാമോ? ഈ തസ്തികയിൽ അപേക്ഷിക്കാൻ 157 സെന്റിമീറ്റർ ഉയരമാണു വേണ്ടത്. പട്ടികജാതി/പട്ടികവർഗക്കാർക്ക് 150
ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ കംപ്യൂട്ടർ സയൻസ് തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യതകൾ എന്തെല്ലാമാണ്? ഏതെല്ലാം തത്തുല്യയോഗ്യതകൾ അംഗീകരിക്കും? 1. അംഗീകൃത സർവകലാശാലയിൽനിന്ന് 50% മാർക്കിൽ കുറയാതെ ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ്ങിലോ െടക്നോളജിയിലോ ബിരുദാനന്തരബിരുദം/ കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 റാങ്ക് ലിസ്റ്റിലുണ്ട്. റാങ്ക് നമ്പർ മെയിൻ ലിസ്റ്റിൽ 500നും 600നും ഇടയിൽ. ഒബിസി വിഭാഗം. നിയമനസാധ്യതയുണ്ടോ? 228 പേർക്കു നിയമന ശുപാർശ നൽകിയപ്പോൾ ഓപ്പൺ മെറിറ്റിൽ 178–ാം റാങ്ക് വരെയായി. ഒബിസി വിഭാഗത്തിലും ഇതിനുള്ളിലേ നിയമന ശുപാർശ നടന്നിട്ടുള്ളൂ.
ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ്–2 തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അതേ യോഗ്യതകൾതന്നെയാണോ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷിക്കാൻ വേണ്ടത്? കാറ്റഗറി നമ്പർ 538/2022, 598/2022 തസ്തികകളുടെ യോഗ്യതകൾ എന്തെല്ലാമാണ്? ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി
പ്ലസ് ടു സയൻസ്, എംഎൽടി, ഡിഗ്രി യോഗ്യതകളുള്ള ഞാൻ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 714/2022) തസ്തികയിൽ അപേക്ഷിച്ചിട്ടുണ്ട്. എംഎൽടി പ്രൈവറ്റായാണു പഠിച്ചത്. എനിക്കു പരീക്ഷ എഴുതാമോ? സയൻസ് വിഷയങ്ങളിൽ ബി ഗ്രേഡോടെയോ 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെയോ പ്രീഡിഗ്രി അല്ലെങ്കിൽ
ബിരുദത്തിനു തോറ്റ എന്റെ സുഹൃത്ത് ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷ എഴുതി അർഹതാ ലിസ്റ്റിൽ വന്നിട്ടുണ്ട്. നിശ്ചിത യോഗ്യത നേടാത്തവർ പരീക്ഷ എഴുതുന്നതു ശിക്ഷാർഹമല്ലേ? നിശ്ചിത യോഗ്യതയില്ലാതെ പരീക്ഷയെഴുതുന്നതു ശിക്ഷാർഹമാണ്. വിദ്യാഭ്യാസം, പരിചയം തുടങ്ങി യോഗ്യത സംബന്ധിച്ചു തെറ്റായ അവകാശവാദം ഉന്നയിച്ച് അപേക്ഷ
ബിബിഎ ബിസിനസ് അനലിറ്റിക്സ് യോഗ്യത നേടിയിട്ടുണ്ട്. പിഎസ്സി പ്രൊഫൈലിൽ ഡിഗ്രിയായി ബിബിഎ തിരഞ്ഞെടുത്തെങ്കിലും സബ്ജക്ട് ലിസ്റ്റിൽ ബിസിനസ് അനലിറ്റിക്സ് കോഴ്സ് ലഭ്യമല്ലാത്തതിനാൽ ആ വിഷയം തിരഞ്ഞെടുക്കാൻ കഴിയുന്നില്ല. ഞാൻ പഠിച്ച കോഴ്സ് ഉൾപ്പെടുത്തിക്കിട്ടാൻ മാർഗമുണ്ടോ? അംഗീകൃത സർവകലാശാലയിൽ പഠിച്ച
എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽനിന്നു നിയമന ശുപാർശ ലഭിച്ച് എറണാകുളം ജില്ലയിൽ റജിസ്ട്രേഷൻ വകുപ്പിൽ ജോലി ചെയ്യുന്നു. എനിക്ക് എറണാകുളം ജില്ലയിലെതന്നെ മറ്റൊരു വകുപ്പിലേക്കു മാറ്റം ലഭിക്കുമോ? ഇതു സംബന്ധിച്ച വിശദവിവരങ്ങൾ എന്തെല്ലാമാണ്? താങ്കൾക്ക് ഇന്റർ ഡിപ്പാർട്മെന്റ് ട്രാൻസ്ഫറിന് അപേക്ഷിക്കാൻ കഴിയും.
പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യതകൾ എന്തെല്ലാമാണ്? കെ–ടെറ്റ് നിർബന്ധമാണോ? പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി തസ്തികയുടെ യോഗ്യതകൾ: 1. കേരളത്തിലെ സർവകലാശാലകൾ നൽകിയതോ അംഗീകരിച്ചതോ ആയ ഹിന്ദി ഭാഷയിലെ ബിരുദം. അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ നൽകിയതോ
അധ്യാപകയോഗ്യതാ നിർണയ പരീക്ഷയ്ക്ക് (കെ–ടെറ്റ്) എത്ര മാർക്ക് വാങ്ങിയാലാണു ജയിക്കാൻ കഴിയുക? കഴിഞ്ഞ തവണ നടത്തിയ പരീക്ഷയിൽ കാറ്റഗറി–2 വിഭാഗത്തിൽ എത്ര പേർ ജയിച്ചിരുന്നു? കെ–ടെറ്റ് പരീക്ഷ ജയിക്കാൻ ജനറൽ കാറ്റഗറിയിലുള്ളവർക്ക് 60% (90 മാർക്ക്) വേണം. എസ്സി/എസ്ടി/ഒബിസി/ഒഇസി വിഭാഗക്കാർക്ക് 55% (82
ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയുടെ അർഹതാ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ എണ്ണം കഴിഞ്ഞ ലക്കം തൊഴിൽവീഥി നൽകിയിരുന്നു. ഇതിൽ ആലപ്പുഴ ജില്ലയുടെ ലിസ്റ്റ് ഉൾപ്പെട്ടിട്ടില്ല. ഇവിടെ ലിസ്റ്റ് വൈകുന്നതാണോ? ഈ തസ്തികയ്ക്ക് ആലപ്പുഴ ഒഴികെയുള്ള 13 ജില്ലകളിലേക്കാണു പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. വനം ഇല്ലാത്തതിനാൽ
ഐആർബി കമാൻഡോ വിഭാഗം ഷോർട് ലിസ്റ്റിന്റെ സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെട്ടവർ കായികക്ഷമതാപരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവച്ചാൽ റാങ്ക് ലിസ്റ്റിലെ മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തുമോ? സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെട്ടവർ കായികക്ഷമതാപരീക്ഷയിലോ ഇന്റർവ്യൂ ഉള്ള തസ്തികകളിൽ ഇന്റർവ്യൂവിലോ ഉയർന്ന മാർക്ക് വാങ്ങിയാലും
Results 1-100 of 145