ADVERTISEMENT

ചെങ്ങന്നൂർ ∙ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ വീണതിനെ തുടർന്നു വ്യാപകനാശമുണ്ടായ ചെങ്ങന്നൂരിൽ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക്. ഇന്നലെ വൈകിട്ടു ചാറ്റൽമഴ പെയ്തു. ശനിയാഴ്ച വീശിയടിച്ച കാറ്റിൽ മരങ്ങൾ വൈദ്യുതി ലൈനിലേക്കു വീണും വൈദ്യുതിതൂണുകൾ ഒടിഞ്ഞും വൈദ്യുതിബന്ധം നിലച്ചതു നാട്ടുകാരെ വലച്ചു. മിക്കയിടത്തും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയെങ്കിലും വ്യക്തിഗത പരാതികൾ പരിഹരിക്കാൻ ബാക്കിയാണ്.കെഎസ്ഇബി ചെങ്ങന്നൂർ സെക്‌ഷനിൽ കനത്ത നാശനഷ്്ടമാണുണ്ടായത്. ശനിയാഴ്ച വീശിയ ശക്തമായ കാറ്റിൽ മരങ്ങൾ വീണു 30 വൈദ്യുതി തൂണുകൾ ഒടിഞ്ഞു.

60 േകന്ദ്രങ്ങളിൽ മരം വീണു വൈദ്യുതിലൈൻ പൊട്ടി. 11 കെവി ലൈനിലും നാശമുണ്ടായി. ഇന്നലെ വൈകിട്ടു വരെ വൈദ്യുത്തൂണുകളെല്ലാം മാറ്റി സ്ഥാപിച്ചതായും 90% തകരാറുകൾ പരിഹരിച്ചതായും എക്സിക്യൂട്ടീവ് എൻജിനീയർ എ.നൗഷാദ് പറഞ്ഞു.കായംകുളം, കൊല്ലകടവ് എന്നിവിടങ്ങളിൽ നിന്നായി കരാർജീവനക്കാരുടെ 3 സംഘങ്ങളെ കൂടി നിയോഗിച്ചാണു ജോലികൾ നടത്തുന്നത്. ഇന്നലെ രാത്രിയിലും അറ്റകുറ്റപ്പണികൾ നടത്തുന്നു. എങ്കിലും നഗരസഭ 11–ാം വാർ‍ഡിൽ ഉൾപ്പെടെ പലയിടത്തും ശനി വൈകിട്ടു നിലച്ച വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. 

കുളിരായി ആലിപ്പഴം.
ശനിയാഴ്ചത്തെ മഴയിൽ ചെങ്ങന്നൂരിൽ പലയിടത്തും ആലിപ്പഴം പെയ്തതു കൗതുകമായി. ഇക്കൊല്ലം ആദ്യമായാണ് ആലിപ്പഴ വർഷം.

വാഴക്കൃഷി നശിച്ചു
പാണ്ടനാട് ∙ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ പാണ്ടനാട് മുതവഴി ഹരേകൃഷ്ണയിൽ ഗോപകുമാറിന്റെ കൃഷിയിടത്തിലെ അറുപതിലേറെ, കുലച്ച ഏത്തവാഴകൾ ഒടിഞ്ഞുവീണു.  അരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഗോപകുമാർ പറഞ്ഞു. എൺപത് സെന്റ് പുരയിടത്തിൽ നാനൂറ് മൂട് ഏത്തവാഴയും വഴുതനയുമാണ് കൃഷി ചെയ്തിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com