Activate your premium subscription today.
ബിഷ്കെക്ക് ∙ വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ ആക്രമണം നടക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യ. സാഹചര്യം ശാന്തമാണെങ്കിലും വിദ്യാർഥികൾ താമസസ്ഥലങ്ങളിൽത്തന്നെ കഴിയണമെന്നും പുറത്തിറങ്ങരുതെന്നും കിർഗിസ്ഥാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. വിദ്യാർഥികളുമായി
കോട്ടയം∙ യുഡിഎഫിലേക്ക് ക്ഷണിച്ച കോൺഗ്രസ് മുഖപത്രത്തിലെ ലേഖനത്തിനു മറുപടിയുമായി കേരള കോൺഗ്രസ് (എം) മുഖപത്രം. കെ.എം.മാണിയുടെ നിര്യാണത്തോടെ കേരള കോൺഗ്രസ് ഇല്ലാതാകുമെന്നു മനക്കോട്ട കെട്ടിയവർക്കെല്ലാം തിരിച്ചടികൾ നൽകി കൊണ്ടാണ് അവഗണിക്കാനാകാത്ത ശക്തിയായി കേരള കോൺഗ്രസ്(എം) നിലനിൽക്കുന്നതെന്നും, കേരള
കോട്ടയം∙ കോരുത്തോട് സ്വദേശി വാഹനം ഇടിച്ചു മരിച്ച സംഭവത്തിൽ അഞ്ചു മാസത്തിനുശേഷം ഹൈദരാബാദ് സ്വദേശി അറസ്റ്റിൽ. കോരുത്തോട് സ്വദേശി തങ്കമ്മയാണ് (88) ഡിസംബർ 15ന് മരിച്ചത്. ഇടിച്ച വാഹനത്തെക്കുറിച്ച് വ്യക്തതയില്ലായിരുന്നു. ഇടുക്കി, കോട്ടയം ജില്ലകളിലെ നൂറോളം സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ
ന്യൂഡൽഹി ∙ നോർത്ത് ഈസ്റ്റ് ഡൽഹി കോൺഗ്രസ് സ്ഥാനാർഥി കനയ്യ കുമാറിനെ ആക്രമിക്കുന്നതിന്റെ വിഡിയോദൃശ്യങ്ങൾ പുറത്തുവിട്ട് അക്രമികളും. അക്രമികളെന്ന് സംശയിക്കുന്നവരിൽ രണ്ടുപേരാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. രാജ്യത്തെ വിഭജിക്കുന്ന തരത്തിലുള്ള മുദ്രാവാക്യം മുഴക്കുകയും സൈന്യത്തെ അപമാനിക്കുന്ന
കോഴിക്കോട്∙ മുക്കം മാങ്ങാപ്പൊയിലിൽ കാറപകടത്തിൽ യുവാവ് മരിച്ചു. എരഞ്ഞിമാവ് മാവ് സ്വദേശി ഫഹദ് സമാൻ (24) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം. നിർത്തിയിട്ട ടൂറിസ്റ്റു ബസിന്റെ പിന്നിൽ കാറിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. മൃതദേഹം ബേബി മെമ്മോറിയൽ
നൂഹ്∙ ഹരിയാനയിലെ നൂഹിൽ ബസിന് തീപിടിച്ച് 8 പേർ മരിച്ചു. കുണ്ടലി–മനേസർ–പൽവാൾ എക്സ്പ്രസ് ഹൈവേയിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ഒട്ടേറെപ്പേർക്ക് പൊള്ളലേറ്റു. ഉത്തർപ്രദേശിലെ മഥുര, വൃന്ദാവൻ എന്നിവിടങ്ങളിൽനിന്ന് തീർഥയാത്ര കഴിഞ്ഞുവരുകയായിരുന്ന സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ
കോഴിക്കോട്∙ തലച്ചോറിനെ കാർന്നു തിന്നുന്ന അമീബിക് മസ്തിഷ്ക ജ്വരം ഇടവേളയ്ക്കു ശേഷം കോഴിക്കോട്ട് റിപ്പോർട്ട് ചെയ്തിരിക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അഞ്ചുവയസ്സുകാരിയാണ് ഈ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളത്. ബ്രെയിൻ ഈറ്റിങ് അമീബ എന്ന, തലച്ചോറിനെ സാരമായി ബാധിക്കുന്ന ഈ രോഗം പിടിപെട്ടാൽ
തിരുവനന്തപുരം∙ കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.4 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.4 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും
കോഴിക്കോട്∙ പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച ഭർത്താവ് രാഹുൽ പി.ഗോപാലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധനപീഡനക്കുറ്റം ചുമത്തും. യുവതിയുടെ മൊഴി ഞെട്ടിക്കുന്നതാണെന്നും, ക്രൂരമായ പീഡനമാണ് ഉണ്ടായതെന്നും പൊലീസ് പറയുന്നു. രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് നൽകിയെങ്കിലും ഇരുവരും ഹാജരായിട്ടില്ല. പൊലീസ് വീണ്ടും നോട്ടിസ് നൽകും.
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ സന്ദർശനത്തിനുശേഷം തലസ്ഥാനത്ത് തിരിച്ചെത്തി. ദുബായ്–തിരുവനന്തപുരം വിമാനത്തിൽ ശനിയാഴ്ച പുലർച്ചെ 3 മണിക്കാണ് കുടുംബത്തോടൊപ്പം മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും മകളുടെ കുട്ടിയുമുണ്ടായിരുന്നു. ദുബായ്,
തൃശൂർ∙ തമിഴ്നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് സംഭവം. തമിഴ്നാട്ടിലെ കോടതിയിൽ ഹാജരാക്കി വിയ്യൂർ ജയിലിനു സമീപം എത്തിച്ചെങ്കിലും ഉദ്യോഗസ്ഥരെ തള്ളി മാറ്റി ബാലമുരുകൻ രക്ഷപ്പെടുകയായിരുന്നു. പൊലീസുകാർ പിന്നാലെ
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് കണക്കുകൾ അപ്ലോഡ് ചെയ്യുന്നതിലെ കാലതാമസത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് പ്രതികരണം തേടി സുപ്രീംകോടതി. ഒരാഴ്ചയ്ക്കുള്ളിൽ പ്രതികരണം നൽകാനാണ് കോടതി നിർദേശം. ഓരോ ബൂത്തിലും പോൾ ചെയ്ത വോട്ടുകളുടെ എണ്ണം സംബന്ധിച്ച രേഖ (ഫോം 17സി) എന്തുകൊണ്ട്
ന്യൂഡൽഹി ∙ സ്വാതി മലിവാൾ എംപിക്കെതിരെ പരാതി നൽകി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ബൈഭവ് കുമാർ. സ്വാതി മുഖ്യമന്ത്രിയുടെ വീട്ടിൽ അതിക്രമിച്ച് കയറി സുരക്ഷാവീഴ്ചയുണ്ടാക്കിയെന്നും തന്നെ പിടിച്ചുതള്ളിയെന്നും ഡൽഹി പൊലീസിൽ നൽകിയ പരാതിയിൽ ബൈഭവ് ആരോപിക്കുന്നു. സ്വാതിയുടെ ഫോൺ കോളുകളും
കോഴിക്കോട് ∙ താമരശ്ശേരി ഗവ. ആശുപത്രിയിൽ നിന്നു വേണ്ടത്ര പരിചരണം ലഭിക്കാത്തതിനെ തുടർന്ന് നവജാത ശിശു മരിച്ചെന്ന പരാതിയിൽ ജില്ലാ മെഡിക്കൽ ഓഫിസറുടെ അന്വേഷണ റിപ്പോർട്ടിൽ തുടർ നടപടികൾ വൈകുന്നു. പുതുപ്പാടി സ്വദേശി ബിന്ദുവിന്റെ പരാതിയിൽ കഴിഞ്ഞ 19ന് അഡിഷനൽ ഡിഎംഒ ഡോ. ടി.മോഹൻദാസിന്റെ നേതൃത്വത്തിൽ മൂന്നംഗ
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നോർത്ത് ഈസ്റ്റ് ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർഥി കനയ്യ കുമാറിനു നേരെ ആക്രമണം. നന്ദ്നഗരിയിൽ വച്ചാണു സംഭവം. പൂമാല അണിയിക്കാനെന്ന വ്യാജേന എത്തിയ സംഘം കനയ്യയെയും സംഘത്തെയും കയ്യേറ്റം ചെയ്യുകയായിരുന്നു. കനയ്യയുടെ ഒപ്പമുണ്ടായിരുന്നവർ ആക്രമണം തടയാൻ ശ്രമിച്ചു. ഒപ്പമുണ്ടായിരുന്ന ആം ആദ്മി പാർട്ടി വനിതാ കൗൺസിലർ ഛായ ഗൗരവ് ശർമയോട് അക്രമികൾ അപമര്യാദയായി പെരുമാറിയെന്നും പരാതിയുണ്ട്.
പട്ന ∙ വിദ്യാർഥിയുടെ മൃതദേഹം സ്കൂളിലെ അഴുക്കുചാലിൽ കാണപ്പെട്ട സംഭവത്തിൽ രോഷാകുലരായ ജനങ്ങൾ സ്കൂളിനു തീയിട്ടു. സ്കൂൾ പരിസരത്തുണ്ടായിരുന്ന വാഹനങ്ങളും ജനക്കൂട്ടം അടിച്ചു തകർത്തു. ദിഘാ പൊലീസ് സ്റ്റേഷൻ പരിധിയിലെ ടൈനി ടോട്സ് അക്കാദമി വിദ്യാർഥിയായ കുമാർ (4) ആണ് മരിച്ചത്.
കോഴിക്കോട്∙ പന്തീരാങ്കാവിൽ ഭർത്താവിൽനിന്ന് നവവധുവിന് മൃഗീയമായ പീഡനം ഏൽക്കേണ്ടി വന്നത് നിർഭാഗ്യകരമെന്ന് മന്ത്രി ആർ.ബിന്ദു. മിടുക്കികളായ പെൺകുട്ടികള്‍ക്ക് ദാരുണ അനുഭവങ്ങൾ ഉണ്ടാവുന്നു എന്നത് അപമാനകരമാണെന്നും വിസ്മയയെ പോലെയുള്ള ഉദാഹരണങ്ങള്‍ നമുക്ക് മുൻപിലുണ്ടെന്നും മന്ത്രി പറഞ്ഞു. പന്തീരാങ്കാവിൽ
കോഴിക്കോട് ∙ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞ ദിവസം മരിച്ച പെൺകുട്ടിക്കു വെസ്റ്റ്നൈൽ പനിയെന്നു സംശയം. പെൺകുട്ടിക്കു ജപ്പാൻ ജ്വരവും ഡെങ്കിപ്പനിയുമെല്ലാം പോസിറ്റീവായിരുന്നുവെന്നു പറയുന്നു. വെസ്റ്റ്നൈൽ പനി സംശയിക്കുന്നതിനാൽ രക്തം, നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത നീര് എന്നിവ പുണെ നാഷനൽ
കോഴിക്കോട്∙ പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി ആക്രമിച്ച കേസിലെ പ്രതി രാഹുൽ പി.ഗോപാലിന്റെ അമ്മ ഉഷാകുമാരിയെ (54) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം, രാഹുലിന് രക്ഷപ്പെടാൻ
ന്യൂഡൽഹി ∙ അരവിന്ദ് കേജ്രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെയുള്ള ആരോപണം ബിജെപി ഗൂഢാലോചനയെന്ന ഡൽഹി മന്ത്രി അതിഷിയുടെ ആരോപണത്തിൽ മറുപടിയുമായി സ്വാതി മലിവാൾ എംപി. ഒരു ഗുണ്ടയെ രക്ഷിക്കാൻ തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുകയാണ് അതിഷിയെന്ന് സ്വാതി പറഞ്ഞു.
വടകര ∙ ട്രെയിനിൽ യാത്ര ചെയ്യവെ ഡോക്ടറെ മർദിച്ച കേസിൽ എഎസ്ഐയ്ക്ക് 5000 രൂപ പിഴയും കോടതി പിരിയും വരെ തടവും. തന്നെ ഡോക്ടർ മർദിച്ചെന്നാരോപിച്ച് എഎസ്ഐ നൽകിയ പരാതിയിൽ ഡോക്ടറെ വിട്ടയച്ചും കോടതി വിധി. മലബാർ എക്സ്പ്രസിൽ 2018ൽ നടന്ന സംഭവത്തിലാണ് കോഴിക്കോട് ജുഡീഷ്യൽ ഒന്നാം
തിരുവനന്തപുരം∙ ഏലയ്ക്കയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി വില്പന തടഞ്ഞ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു. അഞ്ചു കോടിയിലധികം രൂപ വിലവരുന്ന ആറര ലക്ഷത്തിലധികം ടിന് അരവണ ശാസ്ത്രീയമായി നശിപ്പിക്കാനാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. ശബരിമല സന്നിധാനത്തെ ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന അരവണ പമ്പയ്ക്ക് പുറത്ത് എത്തിച്ച് നശിപ്പിക്കണമെന്നാണ് നിര്‍ദേശം. ശബരിമലയില്‍
തിരുവനന്തപുരം∙ കോഴിക്കോട് മെഡിക്കൽ കോളജ് മാതൃ–ശിശു സംരക്ഷണ കേന്ദ്രത്തിൽ 4 വയസ്സുള്ള പെൺകുട്ടിക്ക് നടത്തിയ ശസ്ത്രക്രിയയിലുണ്ടായ പിഴവിൽ പ്രതികരണം ഒറ്റവാചകത്തിലൊതുക്കി ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് നടപടി എടുത്തിട്ടുണ്ടെന്നും ബാക്കി കാര്യങ്ങൾ അറിയിക്കാമെന്നുമായിരുന്നു വീണാ ജോർജിന്റെ
പത്തനംതിട്ട ∙ ഭാര്യയുമായി പിരിഞ്ഞിട്ടും ജീവിതപങ്കാളിയാക്കാത്തതിന്റെ വിരോധത്തിൽ കാമുകന്റെ വീടിനും ബൈക്കിനും തീയിട്ട യുവതിയും സുഹൃത്തും അറസ്റ്റിൽ. പത്തനംതിട്ട പേഴുംപാറ സ്വദേശി രാജ്കുമാറിന്റെ വീടിനു തീവെച്ച കേസിൽ കാമുകി സുനിത, സുഹൃത്ത് സതീഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.
ഹരിപ്പാട് (ആലപ്പുഴ) ∙ വീടിനു മുന്നിൽ നിർത്തിയിട്ട കാറിനുള്ളിൽ ഉച്ചയ്ക്ക് എസി ഓണാക്കി വിശ്രമിക്കാൻ കിടന്ന യുവാവ് മരിച്ച നിലയിൽ. കരുവാറ്റ വടക്ക് ഊട്ടുപറമ്പിന് സമീപം പുത്തൻ നികത്തിൽ വീട്ടിൽ മണിയന്റെ മകൻ അനീഷാണ് (37) മരിച്ചത്.
തിരുവനന്തപുരം ∙ ജൂലൈയിൽ ഡെങ്കിപ്പനി കേസുകൾ കൂടാൻ സാധ്യതയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വ്യാപനം തടയാനായി ആരോഗ്യവകുപ്പ് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുമെന്നും എല്ലാവരും വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കണമെന്നും മന്ത്രി പറഞ്ഞു. 2013 ലും 2017 ലും ഡെങ്കിപ്പനി കേസുകളുടെ വലിയ വ്യാപനമുണ്ടായി.
തിരുവനന്തപുരം ∙ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷം. കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ് തീരുമാനിച്ചു. വെള്ളിയാഴ്ച ഡൽഹിയിലേക്ക് പോകുന്ന സുധാകരൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി ചർച്ച നടത്തും. കെപിസിസി മുൻ സെക്രട്ടറി എം.എ. ലത്തീഫിന്റെ സസ്പെൻഷൻ പിൻവലിച്ച എം.എം. ഹസന്റെ
ന്യൂഡൽഹി∙ സ്വാതി മലിവാൾ എംപിയെ അരവിന്ദ് കേജ്രിവാളിന്റെ വീട്ടിലേക്കയച്ചത് ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമായെന്ന് ആം ആദ്മി പാർട്ടി. കേജ്രിവാളിന്റെ പേരിൽ തെറ്റായ ആരോപണങ്ങളുന്നയിക്കുകയായിരുന്നു സ്വാതി മലിവാളിന്റെ ചുമതലയെന്ന് ഡൽഹി വിദ്യാഭ്യാസ മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അതിഷി മർലേന
ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ പ്രതിയാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ആംആദ്മി പാർട്ടിയെയും പ്രതി ചേർത്തിട്ടുണ്ട്. കേസിൽ ഇ.ഡി സമർപ്പിക്കുന്ന എട്ടാമത്തെ കുറ്റപത്രമാണിത്. ഇതുവരെ 18 പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ ചോദ്യം
തിരുവനന്തപുരം ∙ സോളർ സമരം ഒത്തുതീർക്കുന്നതുമായി ബന്ധപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി തന്നെ വിളിച്ചത് ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽ നിന്നെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംസാരിച്ച കാര്യങ്ങളെക്കുറിച്ച് താൻ ഇപ്പോഴൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘അന്ന് ചെറിയാൻ ഫിലിപ് കൈരളിയിലാണ്. ചെറിയാന്റെ
തിരുവനന്തപുരം ∙ ജീവനക്കാരുടെ മിന്നൽ സമരം മൂലമുണ്ടായ നഷ്ടത്തിന്റെ കണക്കെടുക്കാൻ മിൽമ. നഷ്ടം തിരിച്ചു പിടിക്കാൻ വേണ്ട നടപടികൾ അടക്കമുള്ള തീരുമാനങ്ങൾ അടുത്ത ബോർഡ് യോഗത്തിൽ എടുക്കുമെന്ന് സൂചന. പാൽക്ഷാമം മൂലം വലയുന്ന മിൽമയ്ക്ക് സമരം ഇരുട്ടടിയായി. നാലു ജില്ലകളിലെ പാൽവിതരണം മുടങ്ങി. അവശ്യ സർവീസ്
കൊച്ചി ∙ ബിജെപി നേതാവ് ശോഭ സുരേന്ദ്രനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ചേർന്ന് തന്നെയും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെയും അപമാനിക്കാൻ ഗൂഢാലോചന നടത്തി എന്നും പ്രതിച്ഛായ കളങ്കപ്പെടുത്തി എന്നുമാരോപിച്ച് ഹർജിയുമായി വിവാദ ‘ദല്ലാൾ’ ടി.ജി.നന്ദകുമാർ ഹൈക്കോടതിയിൽ. ഹർജി വെള്ളിയാഴ്ച പരിഗണിച്ച ജസ്റ്റിസ് ടി.ആർ.രവിയുടെ ബെഞ്ച് ഇതു തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി.
തിരുവനന്തപുരം ∙ സോളർ സമരം തീർക്കാൻ ആരു മുൻകൈ എടുത്തുവെന്നത് പ്രസക്തമല്ലെന്നും അത് രണ്ടു മുന്നണികളുടെയും ആവശ്യമായിരുന്നെന്നും ചെറിയാൻ ഫിലിപ്. വി.എസ്.അച്യുതാനന്ദന്റെ പിടിവാശിക്കു വഴങ്ങിയാണ് എൽഡിഎഫ് സോളർ സമരം പ്രഖ്യാപിച്ചതെന്നും ചെറിയാൻ ഫിലിപ് പറഞ്ഞു. ‘‘സമരത്തിന്റെ കാര്യത്തിൽ രണ്ടു മുന്നണികളും
കോട്ടയം ∙ ക്നാനായ സമുദായ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസിനെ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവാ സസ്പെൻഡ് ചെയ്തു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സഭാപരമായ ചുമതലകളിൽനിന്നു നീക്കിയതായി ഇന്നു പുറത്തിറക്കിയ കൽപനയിൽ പറയുന്നു. സസ്പെൻഷനിലേക്കു നയിച്ച വിഷയങ്ങളിൽ
കൊച്ചി∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 21ലേക്കു മാറ്റി. തനിക്കെതിരായ അപകീർത്തി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വപ്ന കോടതിയെ സമീപിച്ചത്. താൻ ബെംഗളൂരുവിലാണു താമസിക്കുന്നതെന്നും തളിപ്പറമ്പ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാകുന്നതിലുള്ള ബുദ്ധിമുട്ടുമടക്കമുള്ള കാര്യങ്ങള്‍ സ്വപ്നയുടെ അഭിഭാഷകൻ
കൊച്ചി∙ മൂവാറ്റുപുഴ നിര്‍മല കോളജ് വിദ്യാർഥിനിയായ നമിതയെ ബൈക്കിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ആൻസൻ റോയിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. ആൻസനെതിരെ ലഹരി കേസുകൾ ഉള്‍പ്പെടെ 11 കേസുകൾ ഉണ്ടല്ലോ എന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് വേനലവധിക്കുശേഷം കോടതി തുറക്കുമ്പോഴേക്ക് മാറ്റിയത്.
ന്യൂഡൽഹി ∙ സ്വാതി മലിവാൾ എംപിയെ അരവിന്ദ് കേജ്രിവാളിന്റെ പിഎ മർദിച്ചെന്ന കേസിൽ സ്വാതിയെ തള്ളി ആം ആദ്മി പാർട്ടി. കേജ്രിവാളിന്റെ വീടിനുള്ളിൽ സുരക്ഷാ ഉദ്യോഗസ്ഥനുമായി സ്വാതി തർക്കിക്കുന്ന ദൃശ്യങ്ങൾ എക്സിൽ പങ്കുവച്ചാണ് എഎപി നിലപാട് പ്രഖ്യാപിച്ചത്. ഹിന്ദി വാർത്താ ചാനലിന്റെ ദൃശ്യങ്ങളാണ് പങ്കുവച്ചത്. കേജ്രിവാളിന്റെ വീടിനുള്ളിൽനിന്നുള്ള ദൃശ്യങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ
തിരുവനന്തപുരം ∙ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ നേതൃത്വത്തില്‍ 46 അംഗ കോണ്‍ഗ്രസ് നേതൃസംഘം ഡല്‍ഹിയിലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുക്കും. കെപിസിസി ഭാരവാഹികളും പോഷക സംഘടന ഭാരവാഹികളും അടങ്ങുന്ന സംഘം ഇന്നും നാളെയുമായി ഡല്‍ഹിയിലെത്തും. ഏഴ് ലോക്സഭാ മണ്ഡലങ്ങളാണ് ഡല്‍ഹിയിലുള്ളത്. ഇന്ത്യാ മുന്നണിയുടെ ഭാഗമായി, ആംആദ്മി പാര്‍ട്ടിയുമായുള്ള സീറ്റ് ധാരണയുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് മൂന്നിടത്ത് മത്സരിക്കുന്നത്. മലയാളികള്‍ ധാരാളമുള്ള സ്ഥലമാണ് ഡല്‍ഹി എന്നതിനാലാണ്
കൊണ്ടോട്ടി(മലപ്പുറം) ∙ അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി പാറയിൽ പി. മുഹമ്മദ് ഷാഫി (30), പട്ടാമ്പി പരദൂർ മാർക്കശ്ശേരിയിൽ മുഹമ്മദ് ഷെബീൽ (28), കൊണ്ടോട്ടി പുളിക്കൽ വല്ലിയിൽ
നീലഗിരി∙ തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ നീലഗിരി ജില്ലയിലേക്കുള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം. ഊട്ടിയടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്ര മേയ് 18 മുതൽ 20 വരെ ഒഴിവാക്കണമെന്ന് നീലഗിരി ജില്ലാ കലക്ടർ എം. അരുണ അറിയിച്ചു.
പുണെ∙ റൺവേയിലൂടെ നീങ്ങുന്നതിനിടെ എയർ ഇന്ത്യ വിമാനം ലഗേജ് ട്രാക്ടറിലിടിച്ച് ഇരുനൂറോളം യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. പുണെ വിമാനത്താവളത്തിൽ വ്യാഴാഴ്ചയാണ് സംഭവം. പുണെയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എഐ–858 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് നാലുമണിക്ക് ഡൽഹിയിലേക്ക് പറക്കാനൊരുങ്ങവേ
കാസർകോട്∙ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കിയെന്ന ആരോപണവുമായി കാസർകോട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രാജ് മോഹൻ ഉണ്ണിത്താൻ. ബൂത്ത് കമ്മിറ്റികൾക്ക് നൽകാനുള്ള പണം ചില മണ്ഡലം പ്രസിഡന്റുമാർ മുക്കി. പണം തട്ടിയവരെ തനിക്കറിയാം. ആരെയും വെറുതെ വിടില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. കാസർകോട്
മലയാളിയായ മോഡലിനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ പരസ്യ ഏജന്റ് സിദ്ധാർഥ് പിടിയിൽ. പരസ്യചിത്രത്തിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം സിദ്ധാർഥ് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് എറണാകുളം സ്വദേശിയായ യുവതി ചെന്നൈ റോയപ്പേട്ട പൊലീസിൽ പരാതി നൽകിയത്.
ന്യൂഡൽഹി∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി .ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഇടക്കാല ജാമ്യഹർജി പരിഗണിക്കാതെ സുപ്രീം കോടതി. അവധിക്കാല ബെഞ്ച് മേയ് 21ന് ഹർജി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
തിരുവനന്തപുരം∙ മുതലപ്പൊഴിയിലെ തുടർച്ചയായ അപകട മരണങ്ങളെക്കുറിച്ചുള്ള സർക്കാർ റിപ്പോർട്ട് തള്ളി സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ. തങ്ങൾക്കു ലഭിച്ച റിപ്പോർട്ട് പൂർണമല്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. സമഗ്രമായ റിപ്പോർട്ട് ഈ മാസം 28നകം നൽകണം. മുതലപ്പൊഴിയിലെ അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് സർക്കാർ ഇവിടെ എന്തു
തിരുവനന്തപുരം∙ തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി ഷീല (55) മരിച്ച നിലയില്‍. മൃതദേഹത്തിനു രണ്ടാഴ്ച പഴക്കമുണ്ട്. ഇന്നലെ വൈകിട്ടോടെ സലൂണിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ട്യൂഷന് സെന്ററിലെ വിദ്യാർഥികള്‍ ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്നു കെട്ടിട
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ ലാഭവിഹിതം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട കേസിലെ തുടർനടപടികൾ ഒരു മാസത്തേക്കു സ്റ്റേ ചെയ്ത് ഹൈക്കോടതി. ചിത്രത്തിന്റെ നിർമാതാക്കളായ സൗബിന് ഷാഹിർ, ഷോണ്‍ ആന്റണി എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വിജു അബ്രഹാമിന്റെ ഇടക്കാല ഉത്തരവ്. നേരത്തെ കേസ് പരിഗണിച്ചപ്പോൾ ഇവരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.
തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള ചരക്കുനീക്കം സുഗമമാക്കാനായി 9.5 കി.മീ. ഭൂഗര്‍ഭ തീവണ്ടിപ്പാത നിര്‍മിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന 10.76 കിലോമീറ്റര്‍ ദൂരം വരുന്ന തീവണ്ടിപ്പാതയുടെ പദ്ധതിരേഖയ്ക്ക് (ഡിപിആര്‍) ചീഫ്
ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ബൈഭവ് കുമാറിൽ നിന്നും സ്വാതി മലിവാൾ എംപി നേരിട്ടത് ക്രൂര മർദനമെന്ന് പൊലീസ് എഫ്ഐആർ. ഏഴുതവണ ബൈഭവ് കുമാർ മലിവാളിന്റെ കരണത്തടിച്ചു. നെഞ്ചിലും വയറ്റിലും ഇടുപ്പിലും ചവിട്ടി. കേജ്രിവാളിന്റെ വീട്ടുമുറ്റത്തിരുന്ന് താൻ കുറെ കരഞ്ഞുവെന്നും പൊലീസിനു
തിരുവനന്തപുരം ∙ സോളർ വിഷയത്തിൽ എൽഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയൽ സമരം അവസാനിപ്പിക്കാൻ സിപിഎം നേതാക്കളുടെ നിർദേശപ്രകാരം താൻ ഇടപെട്ടെന്ന വെളിപ്പെടുത്തൽ നിഷേധിച്ച് ജോൺ ബ്രിട്ടാസ് എംപി. ഇതു സംബന്ധിച്ച വാർത്തകൾ ഭാവനയാണെന്ന് മാധ്യമങ്ങളോടു ബ്രിട്ടാസ് പ്രതികരിച്ചു. സോളർ സമരം അവസാനിപ്പിക്കാൻ ഒരു ചർച്ചയും
ലക്നൗ ∙ കോൺഗ്രസും സമാജ്വാദി പാർട്ടിയും (എസ്പി) അധികാരത്തിലെത്തിയാൽ അയോധ്യയിലെ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ചു തകർക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്ര വിധി അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിച്ചു. കോൺഗ്രസും അഖിലേഷ് യാദവിന്റെ എസ്പിയും ബുൾഡോസർ എവിടെ ഉപയോഗിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി
ന്യൂഡൽഹി∙ സ്വാതി മലിവാൾ എംപിക്ക് നേരെയുണ്ടായ അതിക്രമത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം. കേസിൽ അന്വേഷണസംഘം വിപുലീകരിച്ച പൊലീസ് കേജ്രിവാളിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. അരവിന്ദ് കേജ്രിവാളിന്റെ രാജി ആവശ്യപ്പെട്ട്
കോഴിക്കോട് ∙ പരിശീലന പരിപാടിക്കു പോകാൻ വീട്ടിൽ നിന്നിറങ്ങവേ കുഴഞ്ഞുവീണ അധ്യാപിക മരിച്ചു. കൊടുവള്ളി ബിആർസിയിലെ റിസോഴ്സ് പഴ്സനും
കോഴിക്കോട്∙ സ്ത്രീവിരുദ്ധ പ്രസംഗത്തിൽ ആർഎംപി നേതാവ് കെ.എസ്.ഹരിഹരനെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ആർഎംപി പ്രവർത്തകർക്കൊപ്പമാണ് ഹരിഹരൻ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. തനിക്കെതിരായ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ഹരിഹരൻ മാധ്യമങ്ങളോട് പറഞ്ഞു.
ആലപ്പുഴ ∙ തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനത്തിന് ഐആർഇ ലിമിറ്റഡിന് കരാര്‍. തീരത്തെ കരിമണൽ നീക്കാൻ ഐആർഇ ഉപകരാറും നൽകും. ഇത് സ്വകാര്യ കരിമണൽ കമ്പനികൾക്ക് സഹായകരമാകുമെന്ന് ആക്ഷേപമുണ്ട്.
കണ്ണൂർ ∙ ലക്ഷദ്വീപ് അഗത്തി വിമാനത്താവളത്തിൽ കുടുങ്ങിയവരുടെ യാത്ര പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം. കണ്ണൂരിൽനിന്നുള്ള യാത്രാസംഘം ഉൾപ്പെടെ 68 യാത്രക്കാരാണു വിമാനത്താവളത്തിനു പുറത്തു കഴിയുന്നത്. 2 ദിവസമായി
തിരുവനന്തപുരം∙ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേയ് 20, 21 തീയതികളിൽ ചില ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും റെഡ് അലർട്ടിന് സമാനമായ മഴയ്ക്കുള്ള
കൊച്ചി∙ മഞ്ഞപ്പിത്ത ബാധയുടെ പശ്ചാത്തലത്തിൽ വേങ്ങൂർ പഞ്ചായത്ത് അധികൃതർ ഇന്ന് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയേക്കും. ആരോഗ്യ, തദ്ദേശ വകുപ്പുകളുടെ
കോട്ടയം∙ വിസ്മയ, ഉത്ര, തുഷാര, പ്രിയങ്ക, അർച്ചന, സുചിത്ര.... മാറുന്നത് പേരുകൾ മാത്രമാണ്. എല്ലായിടത്തും കഥ ഒന്നുതന്നെ. സ്ത്രീധന പീഡനം കാരണം മരിച്ച ഈ
തിരുവനന്തപുരം∙ എയർ ഇന്ത്യ എക്സ്പ്രസിനെതിരെ വ്യോമയാന മന്ത്രാലയത്തിനു പരാതി നൽകുമെന്ന് ഒമാനിൽ മരിച്ച നമ്പി രാജേഷിന്റെ ഭാര്യ അമൃത. ജീവനക്കാർ നടത്തിയ മിന്നൽ സമരത്തെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതിനാലാണ് അമൃതയ്ക്ക് തന്റെ ഭർത്താവ് നമ്പി രാജേഷിനെ മരിക്കും മുൻപ് കാണാൻ സാധിക്കാതെ പോയത്. വിമാനം റദ്ദായ
തിരുവനന്തപുരം∙ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ എച്ച്.യദുവിനെതിരെ നല്കിയ പരാതിയില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പൊലീസ്. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥനായ
പട്ന ∙ ബിഹാറിലെ ദിഘ നഗരത്തിലെ സ്കൂളിന്റെ ഓടയിൽ ഏഴു വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടി തലേദിവസം ടൈനി ടോട്ട് അക്കാദമി എന്ന സ്കൂളിൽ പോയിട്ട് തിരിച്ചെത്തിയിരുന്നില്ല. അന്വേഷണത്തിനൊടുവിൽ പുലർച്ചെ മുന്നുമണിയോടെയാണ് ആയുഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. രോഷാകുലരായ നാട്ടുകാർ ഇന്നു രാവിലെയാണു
ന്യൂഡൽഹി∙ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ വിജയമാണ് വോട്ടർമാരുടെ എണ്ണത്തിലെ വർധനവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.400ൽ അധികം ലോക്സഭാ സീറ്റുകൾ നേടണമെന്ന് ബിജെപി പറയുന്നത് ഭരണഘടന ഭേദഗതിക്ക് വേണ്ടിയാണെന്ന പ്രതിപക്ഷ ആരോപണവും അദ്ദേഹം തള്ളി. കഴിഞ്ഞ ഒരു ദശാബ്ദമായി ഭരണഘടനയിൽ മാറ്റം വരുത്താൻ
തിരുവനന്തപുരം ∙ ഒഴിവു വരുന്ന രാജ്യസഭാ സീറ്റിൽ അവകാശവാദമുന്നയിച്ച് സിപിഐയും കേരള കോൺഗ്രസും (എം) രംഗത്തെത്തിയതോടെ അടുത്ത എൽഡിഎഫ് യോഗം നിർണായകമാകുമെന്ന് ഉറപ്പായി. ഇരുപാർട്ടികളെ
കോഴിക്കോട് ∙ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് അന്വേഷണത്തിലെ വീഴ്ചയിൽ സസ്പെൻഡ് ചെയ്യപ്പെട്ട സിഐ എ.എസ്.സരിന് മറ്റൊരു കേസിലും ഗുരുതര വീഴ്ച വരുത്തിയതായി ആരോപണം. എ.എസ്.സരിൻ പന്തീരാങ്കാവ് എസ്എച്ച്ഒ ആയിരിക്കെ, മാറാട് സ്വദേശിയായ നിമ്മി (30) ഭർതൃവീട്ടിൽ മരിച്ചത് സംബന്ധിച്ച് പിതാവ് ബാബു രാജൻ നൽകിയ പരാതി
തിരുവനന്തപുരം∙ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കേ ലോക കേരള സഭയ്ക്കായി സര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു. ലോക കേരളസഭ ധൂർത്താണെന്ന പ്രതിപക്ഷ ആരോപണം ശക്തമായിരിക്കെയാണ് സഭയുടെ നാലാം സമ്മേളനത്തിനായി സർക്കാർ 2 കോടി രൂപ വകയിരുത്തിയിരിക്കുന്നത്. അടുത്തമാസം നടക്കാനിരിക്കുന്ന സമ്മേളനത്തില്‍
ന്യൂഡൽഹി∙ പ്രതിപക്ഷ നേതാക്കളുടെ തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ നിന്നും കേന്ദ്ര സർക്കാരിനെതിരെയുള്ള പരാമർശങ്ങളും ചില വാക്കുകളും നീക്കി. ദൂരദർശനിലും
കോഴിക്കോട്∙ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കൈവിരലിനു ചികിത്സ തേടിയെത്തിയ നാലു വയസ്സുകാരിക്ക് നാവിന്
ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം അധികം വൈകാതെ ഒരു ഉപതിരഞ്ഞെടുപ്പിനു കൂടിയുള്ള ഒരുക്കത്തിലാണ് വയനാട്ടിലെ കോൺഗ്രസുകാർ. ഉപതിരഞ്ഞെടുപ്പിനു സാധ്യതയുണ്ടെന്നും അതിനാൽ വോട്ടർ പട്ടിക ഉൾപ്പെടെ സൂക്ഷിച്ചു
കോഴിക്കോട് ∙ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി.ഗോപാൽ രാജ്യം വിട്ടതായി പൊലീസ്. രാഹുൽ ജർമനിയിലെത്തിയതായി പൊലീസ് സ്ഥീരീകരിച്ചു. ബെംഗളൂരുവിൽനിന്ന് സിംഗപ്പൂർ വഴി ജർമനിയിലേക്ക് കടക്കുകയായിരുന്നു. രാഹുൽ പി.ഗോപാലിനെ നാട്ടിലെത്തിക്കാനായി പൊലീസ് ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കും.
മുംബൈ ∙ ഹോർഡിങ് തകർന്നുവീണ് 16 പേർ മരിച്ച സംഭവത്തിൽ ഇഗോ മീഡിയ കമ്പനി ഉടമ ഭാവേഷ് ഭിൻഡെ അറസ്റ്റിൽ. അപകടത്തിൽ നിരവധിപ്പേർക്കു പരുക്കേറ്റിരുന്നു. ഈ സംഭവത്തിലടക്കം 20 കേസുകളിൽ പ്രതിയായി ഒളിവിൽ കഴിയവേയാണ് അറസ്റ്റ്. മനപ്പൂർവമല്ലാത്ത നരഹത്യ, പീഡനം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ്. സംഭവം നടന്നയുടനെ ഫോൺ
കൊച്ചി∙ നൂറിലധികം ആളുകളിൽനിന്ന് 25 കോടിയിലേറെ തുക നിക്ഷേപമായി വാങ്ങി കബളിപ്പിച്ച പ്രതി അറസ്റ്റിൽ. കണ്ണൂർ കൂവേരി സ്വദേശി സുനീഷ് നമ്പ്യാരെയാണ് എറണാകുളം ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. 'നാം ഇൻഡക്സ്
ന്യൂഡൽഹി∙ സുപ്രീംകോടതി ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബലിന് ജയം. മുതിർന്ന അഭിഭാഷകൻ പ്രദീപ് റായിയെ 377 വോട്ടുകൾക്കാണു പരാജയപ്പെടുത്തിയത്. കപിൽ സിബലിനിന് 1066 വോട്ടുകളും പ്രദീപ് റായിക്ക് 689 വോട്ടുകളും ലഭിച്ചു. കപിൽ സിബൽ നാലാം തവണയാണ് ബാർ അസോസിയേഷൻ
ആലപ്പുഴ∙ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് മൂലം വയോധിക മരിച്ചെന്ന പരാതിയിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ(ഡിഎംഇ) നിയോഗിച്ച ആഭ്യന്തര അന്വേഷണസംഘം വെള്ളിയാഴ്ച റിപ്പോർട്ട് സമർപ്പിക്കും. ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യൂക്കേഷനും അന്വേഷണം
ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധ വാക്സീനായ കോവിഷീൽഡിനു പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് റിപ്പോർട്ട്.കോവാക്സിൻ എടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠന റിപ്പോർട്ട്. ബനാറസ് ഹിന്ദു സർവകലാശാലയിലെ ഗവേഷകരാണു പഠനം നടത്തിയത്. 2022 ജനുവരി മുതൽ 2023 ഓഗസ്റ്റ് വരെയായിരുന്നു പഠനം. ജർമനി
വാളകം (കൊല്ലം)∙ കുന്നയ്ക്കാലിൽ വീടിനു സമീപം പാർക്ക് ചെയ്തിരുന്ന വാഹനം ദേഹത്തുകൂടി കയറിയിറങ്ങി ഡ്രൈവർക്ക് ദാരുണാന്ത്യം. വാളകം കുന്നയ്ക്കാൽ തേവർമഠത്തിൽ നന്ദുവാണ് (21) മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഓട്ടം കഴിഞ്ഞെത്തിയ നന്ദു വീടിനു സമീപത്ത് വാഹനം പാർക്ക് ചെയ്തു തിരികെ വീട്ടിലേക്ക്
കോഴിക്കോട്∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയാ പിഴവ് ഗുരുതരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ
മാൽഡ∙ ബംഗാളിലെ മാൽഡ ജില്ലയിലെ വിവിധ ഇടങ്ങളിലായി ഇടിമിന്നലേറ്റ് 11 മരണം. രണ്ടുപേർക്കു പരുക്കേറ്റു. മരിച്ചവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. മണിച്ചക്ക് പൊലീസ് സ്റ്റേഷൻ പരിധിയില്‍നിന്നുള്ളവരാണ് രണ്ടുപേരും. മരിച്ചവരുടെ കൂട്ടത്തിൽ ദമ്പതികളുമുണ്ട്. ഹരിശ്ചന്ദ്രപുർ സ്വദേശികളായ ഇരുവര്‍ക്കും പാടത്ത്
ന്യൂഡൽഹി∙ എഎപി രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പഴ്സനൽ അസിസ്റ്റന്റ് ബൈഭവ് കുമാറിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു . കേജ്രിവാളിനെ സന്ദർശിക്കാൻ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയപ്പോൾ അതിക്രമം നേരിട്ടെന്നാണ് പരാതി.
കോഴിക്കോട് ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലു വയസ്സുകാരിയുടെ കൈവിരലിനു പകരം നാവിൽ ശസ്തക്രിയ നടത്തിയ സംഭവത്തെ ന്യായീകരിച്ച് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേർസ് അസോസിയേഷൻ (കെജിഎംസിടിഎ). കുട്ടിക്കു നാക്കിലും പ്രശ്നം ഉണ്ടായതുകൊണ്ടാണു ഡോക്ടർ ശസ്ത്രക്രിയ നടത്തിയത്. ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ
തിരുവനന്തപുരം ∙ ക്രിമിനലുകളെ പിടികൂടാന്‍ സംസ്ഥാന വ്യാപക പരിശോധനയുമായി പൊലീസ്. ഇതുവരെ 301 ക്രിമിനലുകൾക്കെതിരെ നടപടി സ്വീകരിച്ചു. 243 പേർ അറസ്റ്റിലായി. 53 പേരെ കരുതൽ തടങ്കലിലാക്കി. 5 പേര്‍ക്കെതിരെ കാപ്പാ നിയമപ്രകാരം നടപടിയെടുത്തു. പ്രധാന കേസുകളിൽ ജില്ലാ പൊലീസ് മേധാവിമാർ മേൽനോട്ടം വഹിക്കണമെന്ന് ഉന്നത
കൊച്ചി∙ ശബരിമലയിൽ തീർഥാടകർക്കും ജീവനക്കാർക്കുമുള്ള താമസ സ്ഥലങ്ങളിൽ ഒന്നോ രണ്ടോ ടൈലുകൾ പൊട്ടിയെന്ന പേരിൽ മുഴുവൻ ടൈലുകളും നീക്കം ചെയ്തു പുതിയത് സ്ഥാപിക്കേണ്ട കാര്യമുണ്ടോയെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച്. ഇത്തരത്തിൽ നീക്കം ചെയ്യുന്ന ടൈലുകളും മറ്റ് അവശിഷ്ടങ്ങളുമെല്ലാം അവിടെ കുന്നുകൂടി കിടക്കുകയാണ്.
കാസർകോട് ∙ കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ 4.76 കോടി രൂപയുടെ തട്ടിപ്പുകേസിൽ 3 പേർ പിടിയിൽ. പള്ളിക്കര മൗവ്വലിലെ ബഷീർ (60), ഏഴാം മൈലിലെ ഗഫൂർ (26), കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ അനിൽ കുമാർ (55) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഘം സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കൽ
ന്യൂഡൽഹി∙ ഇടക്കാല ജാമ്യത്തിൽ പുറത്തെത്തിയെ അരവിന്ദ് കേജ്രിവാളിനെതിരെ നടപടിയെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹർജി സുപ്രീം കോടതി തള്ളി. ‘‘ആം ആദ്മിക്ക് നിങ്ങൾ വോട്ട് ചെയ്യുകയാണെങ്കിൽ എനിക്ക് ജയിലിലേക്ക് മടങ്ങേണ്ടി വരില്ല’’ എന്ന കേജ്രിവാളിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിലെ
തിരുവനന്തപുരം∙ അടുത്തവർഷം ഒക്ടോബറിലെ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് വാർഡുകളുടെ പുനർനിർണയം നടത്താനുള്ള തീരുമാനം സർക്കാരിനു സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. 1200 വാർഡുകൾ പുതുതായി വരുമ്പോൾ അത്രയും അംഗങ്ങൾക്ക് ഓണറേറിയവും സീറ്റിങ് ഫീസും നൽകേണ്ടിവരും. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികൾക്ക് വ്യത്യസ്ത
ന്യൂഡൽഹി∙ പ്രത്യേക കോടതികളുടെ പരിഗണനയിലിരിക്കുന്ന കള്ളപ്പണക്കേസുകളിലെ പ്രതികളെ കോടതിയുടെ അനുമതിയില്ലാതെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ 19ാം വകുപ്പ് പ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് സുപ്രീംകോടതി. ഇത്തരം കേസുകളിൽ പ്രതികളുടെ കസ്റ്റഡി ഇ.ഡിക്ക് വേണമെങ്കിൽ
കോഴിക്കോട്∙ കോഴിക്കോട് മെഡിക്കൽ കോളജ് മാതൃ–ശിശു സംരക്ഷണ കേന്ദ്രത്തിൽ 4 വയസ്സുള്ള പെൺകുട്ടിയെ ശസ്ത്രക്രിയ ചെയ്തപ്പോൾ പിഴവു സംഭവിച്ചെന്ന പരാതിയിൽ ഡോ.ബിജോൺ ജോൺസനെ സസ്പെൻഡ് ചെയ്തു. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം ∙ കനത്ത മഴയിൽ തിരുവനന്തപുരത്ത് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. വൈകിട്ട് മൂന്നു മുതൽ നാലു വരെ പെയ്ത ശക്തമായ മഴയിൽ നഗരത്തിലെ പ്രധാന ഇടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. തമ്പാനൂർ ജംക്ഷനിൽ അടക്കം വെള്ളക്കെട്ടു മൂലം ജനങ്ങൾ ബുദ്ധിമുട്ടിലായി. ജില്ലയുടെ മലയോര മേഖലയിലും കനത്ത
തിരുവനന്തപുരം ∙ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിച്ചതാണോ നമ്പര്‍ വണ്‍ കേരളം എന്നു വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആരോഗ്യ മേഖലയിൽ കേരളം ആര്‍ജിച്ച നേട്ടങ്ങള്‍ സര്‍ക്കാര്‍ ഇല്ലാതാക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ
കോഴിക്കോട്∙ അമീബിക് മസ്തിഷ്ക ജ്വരം (അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ്) ബാധിച്ച അഞ്ചുവയസ്സുകാരിക്കൊപ്പം മൂന്നിയൂർ കളിയാട്ടമുക്കിലെ കടലുണ്ടിപ്പുഴയിൽ കുളിച്ച മറ്റു 4 കുട്ടികളുടെയും പരിശോധനാ ഫലം നെഗറ്റീവ്. നിലവിൽ രോഗം സ്ഥിരീകരിച്ച കുട്ടിയുടെ 12 വയസ്സുള്ള സഹോദരിയുടെയും പിതൃസഹോദരന്റെ മൂന്നര വയസ്സുള്ള
ന്യൂഡൽഹി ∙ ആദ്യ 4 ഘട്ടങ്ങളിലെ പോളിങ് വിവരങ്ങൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ. മേയ് 13നു നടന്ന നാലാം ഘട്ട വോട്ടിങ് വരെയുള്ള വിവരങ്ങളാണിത്. ഇതുവരെ 66.95 ശതമാനം പോളിങ്ങാണു രേഖപ്പെടുത്തിയത്. 97 കോടി വോട്ടർമാരിൽ 45.10 കോടി വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. മേയ് 3ന് ആകെ 69.16 ശതമാനമായിരുന്നു പോളിങ്.
കോട്ട∙ വിവാഹംകൂടാൻ പോയ മാതാപിതാക്കൾ മൂന്നുവയസ്സുകാരിയെ കാറിൽവച്ച് മറന്നു. മണിക്കൂറുകൾക്കുശേഷം തിരിച്ചെത്തിയപ്പോൾ കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. രാജസ്ഥാനിലെ കോട്ടയിൽ ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പ്രദീപ് നഗറിന്റെ മകൾ ഗോർവിക നഗർ ആണ് മരിച്ചത്. ഭാര്യയ്ക്കും രണ്ടു പെൺമക്കൾക്കുമൊപ്പം
ന്യൂഡൽഹി ∙ തലസ്ഥാനത്തെ ബിജെപി ഓഫിസിൽ തീപിടിത്തം. വൈകിട്ട് 4 മണിയോടെയാണ് കെട്ടിടത്തിന് തീപിടിച്ചത്. ഉടനെ ഡൽഹി ഫയർ സർവീസ് (ഡിഎഫ്എസ്) ഉദ്യോഗസ്ഥരെത്തി തീയണച്ചു. ആർക്കും പരുക്കില്ലെന്നാണു റിപ്പോർട്ട്. സെൻട്രൽ ഡൽഹിയിലെ ഓഫിസിലാണ് സംഭവം. വൈദ്യുതി മീറ്റർ ബോക്സിൽ ഉണ്ടായ ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിനു
വടകര ∙ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ആർഎംപി നേതാവ് കെ.എസ്.ഹരിഹരന് നോട്ടിസ് നൽകി പൊലീസ്. മൂന്നുദിവസത്തിനുള്ളിൽ വടകര പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനു ഹാജരാകണം. വടകരയിലെ എൽഡിഎഫ് സ്ഥാനാർഥിക്കും ചലച്ചിത്ര നടിക്കുമെതിരെ നടത്തിയ വിവാദ പരാമർശത്തിനെതിരെ ജനാധിപത്യ മഹിള അസോസിയേഷൻ നൽകിയ പരാതിയിലാണു നടപടി.
കോഴിക്കോട് ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലുവയസ്സുകാരിയുടെ കൈവിരലിനു പകരം നാവിൽ ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി.
ആലപ്പുഴ ∙ തിരുവൻവണ്ടൂർ വില്ലേജിൽ ഇരമല്ലിക്കര തട്ടാവള്ളത്ത് കടവിൽ ഉച്ചയ്ക്കു കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു. മഴുക്കീർ ഊരാട്ടുവീട്ടിൽ രാജേഷിന്റെ മകൻ അക്ഷയ് (16) ആണു മരിച്ചത്. 4 കുട്ടികളാണു കുളിക്കാനിറങ്ങിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ചെങ്ങന്നൂർ ഗവ.ആശുപത്രിയിലേക്കു
കൊച്ചി ∙ പെരുമ്പാവൂരിലെ വേങ്ങൂർ പഞ്ചായത്തിൽ ദുരിതം വിതയ്ക്കുന്ന മഞ്ഞപ്പിത്ത ബാധ സംബന്ധിച്ച് മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. മൂവാറ്റുപുഴ ആർഡിഒ
ആലപ്പുഴ∙ കറ്റാനം കെപി റോഡിൽ കെഎസ്ആർടിസി ബസ് സൈക്കിളിലിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. ഭരണിക്കാവ് ദേവിസദനത്തിൽ ശശി (58) ആണ് മരിച്ചത്. ഇന്നു മൂന്നു മണിയോടെ ഗാനം തിയേറ്റിനു സമീപമായിരുന്നു അപകടം. സൈക്കിളിൽ കറ്റാനം ഭാഗത്തേക്കു പോയ ശശിയെ, അതേ ഭാഗത്തേക്കു വരികയായിരുന്ന തെങ്കാശി ഫാസ്റ്റ് പാസഞ്ചർ
ഫോർട്ട്കൊച്ചി∙ തോപ്പുംപടി ബീച്ച് റോഡ് ജംക്ഷനു സമീപം കടയിൽ കയറി യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടംവേലി അത്തിപ്പൊഴി പുത്തൻപാടത്ത് അലൻ ജോസിനെയാണു (24) മട്ടാഞ്ചേരി അസി.പൊലീസ് കമ്മിഷണർ കെ.ആർ. മനോജ്, തോപ്പുംപടി ഇൻസ്പെക്ടർ എ. ഫിറോസ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മൂലങ്കുഴി കരുവേലിപ്പറമ്പിൽ സ്റ്റാൻലിയുടെ മകൻ ബിനോയ് സ്റ്റാൻലിയാണു (46) കൊല്ലപ്പെട്ടത്.
പട്ന∙ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഹാറിലെ സീതാമണ്ഡിയിൽ സീതയ്ക്കായി പ്രത്യേക ക്ഷേത്രം പണിയുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വോട്ട് ബാങ്കിന്റെ കാര്യത്തിൽ യാതൊരുവിധ ആശങ്കയുമില്ലെന്ന് വ്യക്തമാക്കിയാണ്, സീതയ്ക്കായി ക്ഷേത്രം പണിയുമെന്ന അമിത് ഷായുടെ
Results 1-100 of 10000