Activate your premium subscription today.
എടക്കര ∙ ഊട്ടി സന്ദർശനത്തിന് ഇ–പാസ് നിർബന്ധമാക്കിയതോടെ, വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടു കച്ചവട സ്ഥാപനങ്ങൾ നടത്തുന്നവർ കടുത്ത പ്രതിസന്ധിയിലായി. സീസൺ മുന്നിൽകണ്ടു ലക്ഷങ്ങൾ ചെലവഴിച്ചു സാധനങ്ങൾ സ്റ്റോക് ചെയ്ത കടകളിൽ ദിവസം 5,000 രൂപയുടെ കച്ചവടം പോലും നടക്കുന്നില്ലെന്നു വ്യാപാരികൾ പറയുന്നു. മുൻവർഷങ്ങളിൽ
കാലാവസ്ഥ ∙ ചില ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്ത മഴയ്ക്കു സാധ്യത. പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട്. കേരള തീരത്തു നിന്നു കടലിൽ പോകാൻ പാടില്ലെന്നു മുന്നറിയിപ്പ്. അധ്യാപക ഒഴിവ് ∙
തിരൂരങ്ങാടി ∙ അമീബിക് മസ്തിഷ്കജ്വരബാധ റിപ്പോർട്ട് ചെയ്ത മൂന്നിയൂർ കളിയാട്ടമുക്കിൽ ഉന്നതസംഘം പരിശോധനയ്ക്കെത്തി. സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ നിന്നുള്ള ഇൻഫെക്ഷൻ കൺട്രോൾ നോഡൽ ഓഫിസർ, ജില്ലാ നോഡൽ ഓഫിസർ എന്നിവർ പ്രദേശത്ത് സന്ദർശിച്ചു.രോഗം റിപ്പോർട്ട് ചെയ്ത കുട്ടിയുടെ വീട്, കുട്ടിയും കുടുംബവും
നന്നമ്പ്ര ∙ തോട്ടിൽ മണ്ണിട്ട് നികത്തിയത് ഒഴുക്ക് തടസ്സപ്പെടാൻ ഇടയാക്കുമെന്ന് പരാതി. തിരുത്തി മോര്യ കാപ്പിനോട് ചേർന്നുള്ള തോടാണ് സ്വകാര്യവ്യക്തികൾ മണ്ണിട്ട് അടച്ചത്. വാഹനം കൊണ്ടുപോകുന്നതിനായാണ് തോട്ടിൽ മണ്ണിട്ടിരിക്കുന്നത്. വെള്ളം ഒഴുകി പോകാൻ ചെറിയൊരു പൈപ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒരു ഭാഗത്തെ പൈപ്
കൊണ്ടോട്ടി(മലപ്പുറം) ∙ അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി പാറയിൽ പി. മുഹമ്മദ് ഷാഫി (30), പട്ടാമ്പി പരദൂർ മാർക്കശ്ശേരിയിൽ മുഹമ്മദ് ഷെബീൽ (28), കൊണ്ടോട്ടി പുളിക്കൽ വല്ലിയിൽ
തിരൂർ ∙ മണൽക്കടത്ത് സംഘങ്ങൾക്ക് പൊലീസ് ഒത്താശ ചെയ്യുന്നതായി പരാതി. തിരൂർ പൊലീസ് സ്റ്റേഷനിലെ ചില പൊലീസുകാർക്ക് എതിരെയാണ് ഉന്നത പൊലീസ് അധികൃതർക്കും അഭ്യന്തര വകുപ്പിനും പരാതി ലഭിച്ചത്. ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.കഴിഞ്ഞ ദിവസം കൂട്ടായി വാക്കാട് വച്ച് മണൽമാഫിയ സംഘം പൊലീസിനെ
വളാഞ്ചേരി ∙ എടയൂർ മണ്ണത്ത്പറമ്പിലെ ഒടുങ്ങാട്ടുകുളത്തിന്റെ ശുചീകരണ പ്രവർത്തനം ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ തുടങ്ങി. കുളത്തിലെ വെള്ളം വറ്റിച്ച് മണ്ണുമാന്തിയിറക്കിയാണ് ശുചീകരണം നടക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി പായലും ചണ്ടിയും വളർന്ന് ഒടുങ്ങാട്ടുകുളം നാശാവസ്ഥയിലാണ്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള
തിരൂരങ്ങാടി ∙ അമീബിക് മസ്തിഷ്ക ജ്വരബാധ റിപ്പോർട്ട് ചെയ്ത മൂന്നിയൂർ കളിയാട്ടമുക്കിൽ പ്രദേശത്ത് പ്രതിരോധ നടപടികൾ ശക്തമാക്കി. രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പഞ്ചായത്ത് തലത്തിൽ പ്രസിഡന്റ് എൻ.എം.സുഹറാബി ചെയർ പേഴ്സണും മെഡിക്കൽ ഓഫിസർ ഡോ.പി.മുഹമ്മദ് റഫീഖ് കൺവീനറുമായി ആർആർടി (റാപ്പിഡ്
പെരിന്തൽമണ്ണ ∙ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം പ്രതികളിലേക്കെത്തിച്ചത് പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ കണ്ടെത്തിയ ഗുരുതരമായ പരുക്കുകൾ. ഫൊറൻസിക് വിഭാഗം അസി.പ്രഫസറും അസി.പൊലീസ് സർജനുമായ ഷെബി ബാലന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം. മരിച്ച മുഹമ്മദ് ബിൻഷാദിന്റെ തലയോട്ടി പൊട്ടി രക്തം കട്ട
മലപ്പുറം∙ വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്ക് 4 ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകുമെന്ന് കോൺഗ്രസിന്റെ വിലയിരുത്തൽ. ബൂത്ത്തലത്തിൽനിന്നു ശേഖരിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കണക്കുകൂട്ടൽ.2019ൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം 4,31,770 ആയിരുന്നു. ഇത്തവണ ഇതിനടുത്തോ കൂടുതലോ
അധ്യാപക ഒഴിവ് ∙ കുറ്റിപ്പുറം പേരശ്ശനൂർ ഹയർ സെക്കൻഡറി സ്കൂൾ എച്ച്എസ്എസ് വിഭാഗത്തിൽ ഇംഗ്ലിഷ്, മലയാളം, അറബിക്, സോഷ്യോളജി, ഹിസ്റ്ററി, പൊളിറ്റിക്കൽ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക തസ്തികകളിലേക്ക് 23നു രാവിലെ 9.30നും കൊമേഴ്സ്, ഇക്കണോമിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, സുവോളജി തസ്തികകളിലേക്ക് 12നും അഭിമുഖം
കോഴിക്കോട് ∙ അമീബിക് മസ്തിഷ്കജ്വരമെന്ന സംശയത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള 4 കുട്ടികളുടെയും സ്രവ പരിശോധനാഫലം നെഗറ്റീവ്. അതേസമയം, മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ നില മാറ്റമില്ലാതെ തുടരുകയാണ്. കുട്ടിയുടെ നട്ടെല്ലിൽ നിന്നു കുത്തിയെടുത്ത സ്രവം മെഡിക്കൽ കോളജിലെ മൈക്രോബയോളജി ലാബിൽ പരിശോധിച്ചിരുന്നു.
മലപ്പുറം∙ എഎഫ്സി ഗ്രസ്സ് റൂട്ട് ഡേയോടനുബന്ധിച്ച് മലപ്പുറം ജില്ലാ ഫുട്ബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ 12 നും 13 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിൽ നടത്തിയ ചാംപ്യൻഷിപ്പിൽ ഡാസ്ക് ചേറൂരിനെ 3-0 ന് പരാജയപ്പെടുത്തി ഫ്രന്റസ് ക്ലബ് മമ്പാട് ചാംപ്യന്മാരായി.
കരിപ്പൂർ ∙ സംസ്ഥാന ഹജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിപ്പൂർ ഹജ് ഹൗസിൽ ഹജ് ക്യാംപിനുള്ള ഒരുക്കങ്ങൾ സജീവമായി. ഹജ് ഹൗസ് മുറ്റത്ത് വിശാലമായ പന്തൽ ഒരുങ്ങുന്നുണ്ട്. തീർഥാടകരെ സ്വീകരിച്ച് യാത്രയാക്കാനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. ഹജ് ഹൗസിന്റെ പ്രധാന കെട്ടിടവും കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്ത വനിതാ
മൂന്നിയൂർ ∙ മൂന്നിയൂർ കളിയാട്ടമുക്കിലെ കടലുണ്ടിപ്പുഴയിൽ കുളിച്ചതിനെ തുടർന്ന് 5 വയസ്സുകാരിക്ക് അമീബിക് രോഗാണു ബാധയേറ്റതിൽ പ്രദേശവാസികൾക്ക് കൂടുതൽ ആശങ്ക വേണ്ടെന്നും എന്നാൽ ജാഗ്രത പുലർത്തണമെന്നും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും പി.അബ്ദുൽ ഹമീദ് എംഎൽഎ അഭ്യർഥിച്ചു. കുട്ടിയുടെ
തേഞ്ഞിപ്പലം ∙ ആർഎംപി കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്.ഹരിഹരനെ അദ്ദേഹത്തിന്റെ വീട്ടുപരിസരത്തെത്തി അസഭ്യം പറഞ്ഞ കേസിൽ സിപിഎം പ്രവർത്തകരും അനുഭാവികളും അടക്കം 5 പേർ അറസ്റ്റിൽ. ഹരിഹരന്റെ വീട്ടിൽനിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള സത്യപുരം സ്വദേശികളായ പാലേരി സജീഷ് (34), എടയങ്ങാട്ട് മുഹമ്മദ് ബഷീർ (34),
വണ്ടൂർ ∙ വാണിയമ്പലം അങ്ങാടിയിൽ റോഡിനിരുവശത്തും റെയിൽവേ വക വാരിക്കുഴി. ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ പകുതിഭാഗം വരെ കുഴിയുള്ളതിനാൽ യാത്രക്കാർ റോഡിൽ നിൽക്കേണ്ട സ്ഥിതിയാണ്. ഗേറ്റ് അടയ്ക്കുമ്പോൾ വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. റോഡിൽ വലിയ കുഴി കൂടിയായതോടെ വാഹനങ്ങളുടെ വരി കിലോമീറ്ററുകൾ
പൊന്നാനി ∙ കപ്പൽ ബോട്ടിൽ ഇടിച്ച് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവത്തിൽ മർക്കന്റൈൽ മറൈൻ ഡിപ്പാർട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥരും ഇൻഷുറൻസ് സർവേയറും പൊന്നാനിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. കൊച്ചിയിൽനിന്നുള്ള സംഘം, രക്ഷപ്പെട്ട 4 പേരിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു.മത്സ്യബന്ധനത്തിനായി വലവിരിച്ചു ബോട്ടിൽ
തിരൂരങ്ങാടി∙ മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശിയായ 5 വയസ്സുകാരിക്ക് അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് (അമീബ മൂലമുണ്ടാകുന്ന മസ്തിഷ്ക ജ്വരം) സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായും ജനം ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ.രേണുക അറിയിച്ചു. മൂന്നിയൂർ പഞ്ചായത്തിലെ
മലപ്പുറം ∙ ഡ്രൈവിങ് സ്കൂൾ ഉടമകൾ സമരം പിൻവലിച്ചതോടെ രണ്ടാഴ്ചയിലേറെയായി മുടങ്ങിക്കിടന്ന ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകൾ പുനരാരംഭിക്കാൻ വഴിയൊരുങ്ങി. സമരക്കാരുമായി മന്ത്രി കെ.ബി.ഗണേഷ് കുമാർ നടത്തിയ ചർച്ചയെത്തുടർന്ന് പുതിയ സർക്കുലർ പുറത്തിറങ്ങിയാലുടൻ ടെസ്റ്റുകൾ പുനരാരംഭിക്കും. എന്നാൽ, കെട്ടിക്കിടക്കുന്ന അര
ഹൈദരലി ശിഹാബ് തങ്ങൾസിവിൽ സർവീസ് അക്കാദമി പ്രവേശന പരീക്ഷ ജൂൺ 23ന് പെരിന്തൽമണ്ണ∙ നിയോജക മണ്ഡലത്തിൽ നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ക്രിയ പ്രോജക്ടിന്റെ ഭാഗമായി ആരംഭിച്ച ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിയിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 23ന് നടക്കും. ജൂൺ 10 വരെ ഓൺലൈനായി അപേക്ഷ
തവനൂർ ∙ തെരുവ് നായയുടെ ആക്രമണത്തെ തുടർന്ന് തവനൂർ അങ്കണവാടിയിലെ കുട്ടികളും ജീവനക്കാരും മണിക്കൂറുകളോളം മുറിയിൽ കുടുങ്ങി. ഒടുവിൽ പൊലീസ് എത്തിയാണ് കുട്ടികളെ പുറത്തിറക്കിയത്. തവനൂർ പഞ്ചായത്ത് ഒൻപതാം വാർഡ് തൃക്കണാപുരത്തെ 34 -ാം നമ്പർ അങ്കണവാടിയിലാണു സംഭവം. രാവിലെ പത്തോടെ അങ്കണവാടിക്കു മുന്നിൽ എത്തിയ നായ
എടക്കര ∙ ഇന്നെവിടെ നമ്മുടെ ആനയെ കണ്ടില്ലല്ലോ എന്നു ടീ ഷോപ്പ് നടത്തുന്ന സമദ് പറഞ്ഞു തീർന്നില്ല, ഇതേ വരുന്ന റോഡിനു നടുപിടിച്ചു തന്നെ ആന. ഗൂഡല്ലൂരിനടുത്ത് തൊറപ്പള്ളി ടൗണിലാണ് ഒട്ടുമിക്ക ദിവസവും രാത്രിയിൽ ആനയെത്തുന്നത്. അത് പല ആനകളല്ല. ഒരേ ആന തന്നെ.. ഒരു മോഴയാന. കഴിഞ്ഞ 2 ആഴ്ചയ്ക്കിടെ 2 ദിവസം മാത്രമാണ്
തേഞ്ഞിപ്പലം ∙ കാക്കഞ്ചേരി എൻഎച്ചിൽനിന്നുള്ള മഴവെള്ളപ്പാച്ചിലിൽ കല്ലും മണ്ണും ഒഴുകിയെത്തി അടിഞ്ഞുകൂടി പള്ളിയാളി ഗ്രാമീണ റോഡ് ചന്ത പരിസരം താറുമാറായി. എൻഎച്ച് സർവീസ് റോഡ് 9 മീറ്റർ ഉയരത്തിൽ നിർമിച്ചതിനെ തുടർന്ന് ഗ്രാമീണ റോഡിൽ നിന്ന് എൻഎച്ചിലേക്കും തിരിച്ചുമുള്ള വഴിയടഞ്ഞതിനു പിന്നാലെയാണ് പുതിയ സംഭവം.
മലപ്പുറം ∙ ചരക്കുകപ്പൽ എംവി സാഗർ യുവരാജ് ബോട്ടിൽ ഇടിച്ച് സർവീസ് മുടങ്ങിയതോടെ ബേപ്പൂരിൽ കുടുങ്ങിയത് ലക്ഷദ്വീപിലെ വൈദ്യുതി ഉൽപാദനത്തിന് അടക്കമുള്ള 2376 ബാരൽ (ഏകദേശം 4.51 ലക്ഷം ലീറ്റർ) ഇന്ധനം. ഇതിനു പുറമേ പച്ചക്കറിയും പലചരക്കും ഉൾപ്പെടെ 200 ടൺ അവശ്യസാധനങ്ങളും ഇതിൽ കയറ്റേണ്ടതായിരുന്നു. മൺസൂൺ
തേഞ്ഞിപ്പലം ∙ കാക്കഞ്ചേരി ചന്തയ്ക്കടുത്ത് കെട്ടിപ്പൊക്കി നിർമിച്ച സർവീസ് റോഡിന്റെ അരികുഭിത്തി രണ്ടിടത്ത് പൊട്ടിയ നിലയിൽ. ചിലയിടത്ത് പുറത്തേക്ക് തള്ളിയിട്ടുമുണ്ട്. മഴ കൂടുതൽ കനക്കുന്നതോടെ അരികുഭിത്തിയുടെ അവസ്ഥ കൂടുതൽ പരുങ്ങലിലാകുമെന്ന് സംശയിക്കുന്നവർ ഏറെ. കാക്കഞ്ചേരി വളവിൽ കോഴിക്കോട് ഭാഗത്തേക്കുള്ള
കരിപ്പൂർ ∙ മാസങ്ങൾക്കു മുൻപു തകർന്ന മതിൽ എയർപോർട്ട് അധികൃതർ പുനർനിർമിക്കാത്തതുമൂലം മഴയിൽ റൺവേയിൽനിന്നു വെള്ളം കുത്തിയൊലിച്ചെത്തി കൂട്ടാലുങ്ങൽ പൂക്കുത്ത് പ്രദേശവാസികൾ ദുരിതത്തിലായി. മാസങ്ങൾക്കു മുൻപ് കനത്ത മഴയിൽ ഈ ഭാഗത്തെ ചുറ്റുമതിൽ തകർന്നിരുന്നു. ഷീറ്റ് വച്ചു താൽക്കാലികമായി മറയ്ക്കുക മാത്രമാണ്
വളാഞ്ചേരി ∙ യൂണിവേഴ്സൽ ഇക്യുസ്ട്രൈൻ സ്പോർട്സ് ഹോഴ്സ് റൈഡേഴ്സ് ആൻഡ് ലവേഴ്സ് കൾചറൽ ഓർഗനൈസേഷൻ പൂക്കാട്ടിരി വയൽപരപ്പിൽ നടത്തിയ കുതിരയോട്ട മത്സരത്തിൽ പൊള്ളാച്ചിയിലെ കിഷോർ നയിച്ച റാസക്കുട്ടി എന്ന കുതിര ഒന്നാമതെത്തി. പാലക്കാട്ടുനിന്നുള്ള മുബൻ ഹഖ് നയിച്ച മുഫാര രണ്ടാമതെത്തി. പൊള്ളാച്ചിയിൽ നിന്നുള്ള
എടപ്പാൾ ∙ കണ്ടനകം റീജനൽ വർക്ഷോപ്പിനു മുന്നിൽ വർഷങ്ങളായി അടഞ്ഞു കിടന്നിരുന്ന സ്റ്റേഷൻ മാസ്റ്റർ ഓഫിസ് വീണ്ടും പ്രവർത്തനം തുടങ്ങി. കെ.ടി.ജലീൽ എംഎൽഎ അനുവദിച്ച തുക ഉപയോഗിച്ച് വർഷങ്ങൾക്ക് മുൻപാണ് സ്റ്റേഷൻ മാസ്റ്റർ ഓഫിസ് പ്രവർത്തനം തുടങ്ങിയത്. തൃശൂർ – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ
കോട്ടയ്ക്കൽ ∙ കോട്ടയ്ക്കൽ വൈദ്യുതി സെക്ഷൻ ഓഫിസ് വിഭജിച്ച് ഇന്ത്യനൂർ സെക്ഷൻ രൂപീകരിച്ചിട്ട് 9 വർഷം. സംസ്ഥാനത്ത് ഇതേസമയം അനുവദിച്ച 32 സെക്ഷനുകൾ പ്രവർത്തനം തുടങ്ങിയിട്ടും ഇന്ത്യനൂർ സെക്ഷൻ മാത്രം തുടങ്ങിയില്ല. മുപ്പതിനായിരത്തിൽപരം ഉപയോക്താക്കളുള്ള കോട്ടയ്ക്കൽ സെക്ഷൻ പരിമിതികളാൽ വീർപ്പുമുട്ടുകയാണ്.
കരിപ്പൂർ ∙ പരിശീലനത്തിന്റെ ഭാഗമായുള്ള റാഞ്ചൽ നാടകമായിട്ടും വിമാനത്താവളം ഒരു മണിക്കൂറിലേറെ മുൾമുനയിലായി. സുരക്ഷാ വിലയിരുത്തലിന്റെ ഭാഗമായി നടന്ന മോക്ഡ്രിൽ വിജയകരമായി പൂർത്തിയാക്കിയാക്കാൻ സിഐഎസ്എഫും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ഓടിനടന്നു. മോക്ഡ്രിൽ ഇങ്ങനെ: വൈകിട്ട് 3.50നു കോഴിക്കോട്ടുനിന്നു
തേഞ്ഞിപ്പലം ∙ ആർഎംപി കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്.ഹരിഹരനെ വീട്ടുപരിസരത്തെത്തി അസഭ്യം പറഞ്ഞ പ്രതികൾ സംഭവ സമയത്ത് ഉപയോഗിച്ചിരുന്ന കാർ തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചെങ്കിലും ഒളിവിൽ പോയതിനാൽ പിടികൂടാനായില്ല. പൊലീസിന്റെ സംശയ നിഴലിലുള്ള എല്ലാവരുടെയും
നിലമ്പൂർ∙ കരുളായി ഉൾവനത്തിലെ നെടുങ്കയത്ത് കരിമ്പുഴയിൽ 2 വിദ്യാർഥിനികൾ മുങ്ങിമരിച്ച സംഭവത്തിൽ 4 പേർക്കെതിരെ പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി നിലമ്പൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 3 അധ്യാപകർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ എന്നിവരാണ് കേസിലെ പ്രതികൾ. കൽപകഞ്ചേരി കല്ലിങ്ങൽപറമ്പ്
വളാഞ്ചേരി ∙ തിണ്ടലത്ത് കാർ ചെളിയിൽ പൂണ്ട് രോഗി മരിക്കാനിടയായ സംഭവത്തെത്തുടർന്ന് റോഡിലെ ചെളി ദേശീയപാതാ നിർമാണ കമ്പനിയിലെ തൊഴിലാളികളെത്തി നീക്കി. വാഹനഗതാഗതം പുനഃസ്ഥാപിച്ചു. പാതയോരത്തെ മണ്ണെടുപ്പിനു നിയന്ത്രണം വേണമെന്ന ആവശ്യം ശക്തമാണ്. കരേക്കാട് റോഡിൽ അര മീറ്ററോളം ഉയരത്തിൽ ചെളി പരന്നതിനാലാണ്, കാർ ഇതിൽ
അധ്യാപക ഒഴിവ് ∙ വളാഞ്ചേരി എംഇഎസ് കെവിഎം കോളജിൽ എയ്ഡഡ് വിഭാഗം ബോട്ടണി, കംപ്യൂട്ടേഷനൽ ബയോളജി, കൊമേഴ്സ് വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരുടെ തസ്തികയിൽ അഭിമുഖം നാളെയും, ഫിസിക്സ്, കെമിസ്ട്രി, സുവോളജി അധ്യാപക തസ്തികകളിലേക്ക് 17നും അഭിമുഖം നടത്തും. https//www.meskeveeyamcollege.ac.in ∙ കുറ്റിപ്പുറം
പ്രിയപ്പെട്ട മന്ത്രീ, മലപ്പുറത്ത് പത്താം ക്ലാസ് ജയിച്ച മുഴുവൻ കുട്ടികൾക്കും ഉപരിപഠനത്തിന് അവസരമുണ്ടെന്ന അങ്ങയുടെ പ്രസ്താവന വായിച്ചു. എല്ലാ ബഹുമാനവും നിലനിർത്തി പറയട്ടെ, അങ്ങയുടെ കണക്ക് തെറ്റാണ്. അങ്ങ് പറഞ്ഞ പല വാദങ്ങൾക്കു പിന്നിലും രാഷ്ട്രീയമുണ്ട്. കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട വിഷയത്തിൽ
പെരിന്തൽമണ്ണ∙ ഡിഎഫ്ഐ ജർമനി സംഘടിപ്പിക്കുന്ന പരിശീലന ക്യാമ്പിലും ഫുട്ബാൾ മത്സരത്തിലും പങ്കെടുക്കാൻ പെരിന്തൽമണ്ണ സ്വദേശിയായ ഏഴാം ക്ലാസുകാരൻ ഇഷാൻ ഷാജഹാൻ ജർമനിയിലേക്ക് പറക്കുന്നു. ഫുട്ബാൾ കോച്ചിങ് അക്കാദമിയായ സ്പോർട്ട്ഹുഡിന്റെ ആഭിമുഖ്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ജൂനിയർ വിഭാഗമായ യങ്
കരിപ്പൂർ∙ കനത്ത മഴയും മൂടൽമഞ്ഞും നിമിത്തം കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നാലു വിമാനങ്ങളാണ് ഇതുവരെ വഴിതിരിച്ചുവിട്ടത്. ഈ വിമാനങ്ങൾ നെടുമ്പാശേരി വിമാനത്താവളത്തിലും കണ്ണൂർ വിമാനത്താവളത്തിലും ലാൻഡ് ചെയ്യും.
മലപ്പുറം∙ പ്രായപൂർത്തിയാകാത്ത മകനെക്കൊണ്ട് സ്കൂട്ടറോടിച്ച സംഭവത്തിൽ ‘എട്ടിന്റെ പണി’ കൊടുത്ത് മോട്ടർ വാഹന വകുപ്പ്. പിതാവ് 25,000 രൂപ പിഴയൊടുക്കണം. വാഹനത്തിന്റെ റജിസ്ട്രേഷൻ ഒരു വർഷത്തേക്കു റദ്ദാക്കി. വാഹനമോടിച്ച പതിമൂന്നുകാരന് 25 വയസ്സുവരെ ലൈസൻസിന് അപേക്ഷിക്കാൻ കഴിയില്ല. നിയമപ്രകാരം രക്ഷിതാവിന്
എടക്കര ∙ കർഷകർ സ്ഥാപിച്ച വേലിയും തകർത്ത് കാട്ടാനകൾ കൃഷി നശിപ്പിച്ചു.മണിമൂളി തഴവയൽ പ്രദേശത്താണ് വനം വകുപ്പിന്റെ വൈദ്യുതവേലി തകർന്നതോടെ കൃഷി സംരക്ഷിക്കാൻ കർഷകർ സ്വന്തം ചെലവിൽ സ്ഥാപിച്ച വേലിയും കാട്ടാനകൾ തകർത്ത് വ്യാപകമായ കൃഷി നശിപ്പിച്ചത്.വൈദ്യുതി പ്രവഹിക്കുന്ന വേലിയിലേക്ക് മരം തള്ളിയിട്ടാണ് തകർത്തത്. ജോസഫ് കയ്യാലപറമ്പിൽ, സരോജിനി മണ്ഡപത്തിൽ, തണ്ടാംപറമ്പിൽ ലില്ലിക്കുട്ടി എന്നിവരുടെ കമുകും റബറും ഉൾപ്പെടെയുള്ള വിളകളാണ് നശിപ്പിച്ചത്.
കരിപ്പൂർ∙ കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.53 കോടി രൂപയുടെ സ്വർണവും ഇറക്കുമതി അനുമതിയില്ലാത്ത 8 ഡ്രോണുകളും കസ്റ്റംസ് പിടികൂടി.സ്വർണപ്പൊതികൾ കാൽപാദങ്ങൾക്കടിയിൽ ഒട്ടിച്ചുവച്ച് ഷൂസ് ധരിച്ചെത്തിയ യാത്രക്കാരനിൽനിന്ന് 97.16 ലക്ഷം രൂപയുടെ 1.357 കിലോഗ്രാം സ്വർണം ലഭിച്ചതായി കസ്റ്റംസ് അറിയിച്ചു. മലപ്പുറം പൊന്നാനി സ്വദേശിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസവും ഇതേ രൂപത്തിലുള്ള സ്വർണക്കടത്ത് കരിപ്പൂരിൽ പിടികൂടിയിരുന്നു.
പൊന്നാനി ∙ സഹപ്രവർത്തകർക്കായി കനത്ത മഴയെയും കാറ്റിനെയും അവഗണിച്ച് മത്സ്യത്തൊഴിലാളികൾ നടത്തിയത് മണിക്കൂറുകളുടെ തിരച്ചിൽ. കപ്പലിടിച്ച ഇസ്ലാഹ് ബോട്ടിന്റെ അധികമല്ലാത്ത ദൂരത്തുണ്ടുണ്ടായിട്ടും അപകടത്തെക്കുറിച്ചറിയാൻ താമസിച്ചുപോയല്ലോയെന്ന സങ്കടമാണ് പലരും പങ്കുവച്ചത്. ബോട്ടിലുള്ളവരുടെ ആശയ വിനിമയ
തിരൂർ ∙ ടിക്കറ്റിൽ പറയുന്നതു പോലെ ശുഭയാത്രയാകുമെന്ന പ്രതീക്ഷയിലാണ് ട്രെയിനിലെ ഓരോ യാത്രകളും. എന്നാൽ ആർപിഎഫിന്റെ അസാന്നിധ്യം യാത്രയെ പലപ്പോഴും അത്ര ശുഭമാക്കുന്നില്ല. ടിക്കറ്റ് പരിശോധകർക്കു പോലും അരക്ഷിതമായ ചുറ്റുപാടുകളാണ് ട്രെയിനിനുള്ളിലെന്നത് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു. ഏപ്രിൽ 2നാണ് ടിക്കറ്റ് പരിശോധകൻ മഞ്ഞുമ്മൽ സ്വദേശി കെ.വിനോദിനെ അതിഥിത്തൊഴിലാളിയായ രജനികാന്ത രണജിത്ത് എറണാകുളം – പട്ന എക്സ്പ്രസിൽനിന്നു തള്ളിയിട്ടുകൊന്നത്.
പൊന്നാനി ∙ ശനിയാഴ്ച പുലർച്ചെ സന്തോഷത്തോടെ വീട്ടിൽനിന്ന് കടലിലേക്കിറങ്ങിയ ഗഫൂറും സലാമും തിരിച്ചെത്തേണ്ട സമയത്ത് വീട്ടിലറിഞ്ഞത് ഇരുവരുടെയും മരണവാർത്ത. ഇന്നലെ പുലർച്ചെ തിരിച്ചെത്തേണ്ട മത്സ്യബന്ധന ബോട്ടിലേക്കാണ് കപ്പൽ ഇടിച്ചുകയറി ഇരുവരുടെയും ജീവനെടുത്തത്. വീടുപണിക്കെടുത്ത വായ്പയും മറ്റു കടങ്ങളും
കൊച്ചി∙ കപ്പൽ ബോട്ടിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടു മത്സ്യത്തൊഴിലാളികൾ മരിക്കാനിടയാക്കിയ സംഭവത്തിൽ ഊർജിത അന്വേഷണം. അപകടമുണ്ടായ സാഹചര്യം വിശദമായി അവലോകനം ചെയ്യാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്, മറൈൻ മർക്കന്റൈൽ ഡിപ്പാർട്മെന്റ് എന്നിവ തീരുമാനിച്ചിട്ടുണ്ട്. അപകടത്തിനു ശേഷം ഇന്നലെ വൈകിട്ടോടെ കൊച്ചി
ജില്ലയിലെ കോടതികളിൽ ജൂൺ 8ന് ദേശീയ ലോക് അദാലത്ത് മഞ്ചേരി∙ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ കോടതികളിൽ ജൂൺ 8ന് ദേശീയ ലോക് അദാലത്ത് നടക്കും. ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകൾ, നെഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ് ആക്ട് കേസുകൾ, വാഹനാപകട നഷ്ടപരിഹാര കേസുകൾ, വിവാഹം, ഭൂമി ഏറ്റെടുക്കൽ, വൈദ്യുതി,
തേഞ്ഞിപ്പലം ∙ ആർഎംപി കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്.ഹരിഹരന്റെ വീടിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ 2 പേർക്ക് എതിരെ പൊലീസ് കേസെടുത്തു. കാറിലെത്തി ഹരിഹരനെ അസഭ്യം പറഞ്ഞതിന് 5 പേർക്ക് എതിരെയും കേസുണ്ട്. രണ്ടു സംഭവത്തിലുമായി കണ്ടാലറിയാവുന്ന 7 സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയാണു കേസെടുത്തതെന്നു
പൊന്നാനി / കൊച്ചി / ചാവക്കാട് ∙ പൊന്നാനിയിൽനിന്നു പോയ മീൻപിടിത്ത ബോട്ടിലേക്കു ചെറു ചരക്കുകപ്പൽ ഇടിച്ചുകയറി 2 മത്സ്യത്തൊഴിലാളികൾ മരിച്ചു. രണ്ടായിപ്പിളർന്ന ബോട്ടിൽനിന്നു 4 പേരെ കപ്പൽ ജീവനക്കാർ രക്ഷപ്പെടുത്തി. തൃശൂർ എടക്കഴിയൂരിൽനിന്ന് 17 കിലോമീറ്റർ അകലെ അറബിക്കടലിൽ ഞായറാഴ്ച രാത്രിയാണു സംഭവം. ഷിപ്പിങ്
തേഞ്ഞിപ്പലം ∙ ആർഎംപി കേന്ദ്ര കമ്മിറ്റിയംഗം കെ.എസ്.ഹരിഹരനും കുടുംബവും താമസിക്കുന്ന ഒലിപ്രം കടവിനടുത്ത വീട് പൊലീസ് കാവലിൽ. ഞായർ രാത്രിയിലെ സ്ഫോടനം, അന്ന് പകൽ ഹരിഹരന് നേരെയുണ്ടായ തെറിയഭിഷേകം, അന്ന് തന്നെ ഒലിപ്രം കടവിൽ സിപിഎം നടത്തിയ പ്രകടനത്തിലെ ഭീഷണി എന്നിവ മുന്നറിപ്പായി കണക്കിലെടുത്താണ് പൊലീസ്
കേരള സർക്കാർ തീരദേശ കപ്പൽപാത നിശ്ചയിച്ചതിലെ അശാസ്ത്രീയതയാണ് കപ്പലുകളും മത്സ്യബന്ധന ബോട്ടുകളും കൂട്ടിയിടിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഏകദേശം ഒന്നരവർഷം മുൻപാണ് സംസ്ഥാന സർക്കാർ തീരദേശ കപ്പൽപാത നിശ്ചയിച്ചത്. എന്നാൽ അതു നിശ്ചയിക്കുമ്പോൾ കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ഭാഗം കേൾക്കാനോ അവരുടെ
കരിപ്പൂർ ∙ കേരളത്തിൽനിന്നുള്ള ഹജ് വിമാന സർവീസുകളുടെ പട്ടികയായി.കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഈ മാസം 21 മുതൽ ജൂൺ 9 വരെയാണ് ഹജ് സർവീസ് നടത്തുക.ആദ്യവിമാനം 21നു പുലർച്ചെ 12.05ന്. കേരളത്തിലെ ആദ്യ ഹജ് വിമാനം കരിപ്പൂരിൽനിന്നാണ്. 20 ദിവസങ്ങളിലായി 59 സർവീസുകൾ നടത്തും.
പെരുമ്പടപ്പ് ∙ പാലപ്പെട്ടി കുണ്ടുച്ചിറ പാലത്തിന്റെ അപ്രോച്ച് റോഡിൽ കുഴിയും വിള്ളലും. പുത്തൻപള്ളിയെയും പാലപ്പെട്ടിയെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡിലാണ് മഴയെ തുടർന്ന് വാഹനങ്ങൾക്ക് അപകട ഭീഷണിയാകുന്ന തരത്തിൽ ഗർത്തവും വിള്ളലും ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ റോഡിന്റെ അടിയിലെ
പെരിന്തൽമണ്ണ ∙ ആഴം കൂട്ടാൻ കിണറ്റിൽ പാറപൊട്ടിക്കുന്നതിനിടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് തമിഴ്നാട് സ്വദേശി മരിച്ച സംഭവത്തിൽ രണ്ടുപേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശികളായ തഞ്ചാവൂർ മാവട്ടം മുട്ടിപ്പേട്ട ബാലൻ (34), ധർമപുരി മാവട്ടം രാംദാസ് ദണ്ഡ് ചന്ദ്രൻ (54) എന്നിവരെയാണ്
തേഞ്ഞിപ്പലം ∙ ദേശീയപാത കോഹിനൂരിലും ഒടുവിൽ വാഹന ഗതാഗതം വൺവേ അടിസ്ഥാനത്തിലാക്കി. എൻഎച്ചിൽ വള്ളിക്കുന്ന് നിയോജകമണ്ഡലത്തിൽപ്പെട്ട 14 കിലോമീറ്ററിൽ കോഹിനൂർ ഒഴികെ മറ്റെല്ലായിടത്തും മാസങ്ങളായി വൺവേ അടിസ്ഥാനത്തിലാണ് വാഹന ഗതാഗതം. മുന്നറിയിപ്പില്ലാതെ കോഹിനൂരിൽ ഇന്നലെ രാവിലെ മുതൽ വൺവേ സംവിധാനം
കേക്ക് ഉണ്ടാക്കാൻപഠിക്കാം: പരിശീലനം 18ന് മലപ്പുറം ∙ ചോക്ലേറ്റ് ബോൺബോൺ,ലൈം ക്രീം കേക്ക്, സിനമൺ ബൺ... പേരുകൾ കേട്ടു ഞെട്ടേണ്ട. എല്ലാം നാവിൽ രുചിയുടെ മേളം തീർക്കുന്ന വിഭവങ്ങൾ. അവ തയാറാക്കാൻ പഠിച്ചാലോ? വനിതകൾക്കായി മലയാള മനോരമ ‘ഫീമെയ്ൽ മലപ്പുറം’, ‘വനിത പാചകം’ മാസിക, പെരിന്തൽമണ്ണ കേക്ക് സ്റ്റുഡിയോ
തേഞ്ഞിപ്പാലം∙ ആർഎംപി നേതാവ് കെ.എസ്.ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ സംഭവത്തിൽ കണ്ടാലറിയുന്ന മൂന്നുപേർക്കെതിരെ കേസെടുത്തു. സ്ഥലം ബോംബ് സ്ക്വാഡ് സന്ദർശിച്ചു. സാമ്പിൾ വിശദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മാരകമായ സ്ഫോടക വസ്തുക്കളല്ല ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. വടകരയിലെ എൽഡിഎഫ്
മലപ്പുറം∙ രണ്ടു ദിവസത്തിനിടെ 3 പേർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചതിനെത്തുടർന്നു മലപ്പുറം ജില്ലയിൽ അതീവ ജാഗ്രത. ജില്ലയുടെ മലയോര മേഖലയിലാണ് മഞ്ഞപ്പിത്ത ഭീഷണിയുള്ളത്. നേരത്തെ ഇവിടെ മഞ്ഞപ്പിത്ത ബാധയുണ്ടായിരുന്നെങ്കിലും പിന്നീട് നിയന്ത്രണ വിധേയമായി. ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും രോഗം പടരുന്നത് ആശങ്കയ്ക്കു കാരണമായിട്ടുണ്ട്. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ജില്ലാ മെഡിക്കൽ ഓഫിസർ തിങ്കളാഴ്ച അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
തവനൂർ ∙ പഞ്ചായത്തിലെ മിനി സ്റ്റേഡിയത്തിൽ മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കാൻ ശ്രമം നടക്കുന്നതായി ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്ത്. കളിസ്ഥലത്ത് മാലിന്യസംഭരണ കേന്ദ്രം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാളെ മാർച്ച് നടത്തും. രാവിലെ 11ന് തവനൂർ പഞ്ചായത്ത് ഓഫിസിലേക്കാണ്
പെരിന്തൽമണ്ണ ∙ രണ്ടാഴ്ചയ്ക്കിടെ അശ്രദ്ധമായി കിണറ്റിലിറങ്ങിയതുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണയിലും സമീപ പ്രദേശങ്ങളിലുമായി നടന്നത് 3 അപകടങ്ങൾ. മറ്റ് രണ്ടിടങ്ങളിലും പെരിന്തൽമണ്ണയിലെ അഗ്നിരക്ഷാ പ്രവർത്തകരാണ് കിണറ്റിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദീവസങ്ങളിൽ അമ്മിനിക്കാട് ആണ് വ്യത്യസ്ത
മഞ്ചേരി∙മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂപ്പർ സ്പെഷ്യൽറ്റി ചികിത്സ തുടങ്ങാൻ 15 തസ്തിക സൃഷ്ടിച്ച് ഉത്തരവിറങ്ങി 4 മാസമായിട്ടും 11 തസ്തികയിൽ നിയമനം ആയില്ല. ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) പരിശോധന നടക്കാനിരിക്കെയാണ്, തസ്തിക നികത്താതെ കിടക്കുന്നത്. ആരോഗ്യ വിദ്യാഭ്യാസ നിലവാരം ഉയർത്താനും മികച്ച ചികിത്സ
മലപ്പുറം∙ കേരളത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ വിരുന്നായ സൂപ്പർ ലീഗ് കേരള(എസ്എൽകെ)യുടെ ആദ്യ സീസണിന് സെപ്റ്റംബറിൽ തുടക്കമാകുന്നു എന്ന വാർത്ത വന്നതുമുതൽ മനസ്സിൽ അഞ്ചാറ് ലഡ്ഡു ഒരുമിച്ചു പൊട്ടിയ അവസ്ഥയിലാണ് നമ്മുടെ ജില്ല. കാരണം മറ്റൊന്നുമല്ല, പങ്കെടുക്കുന്ന 6 ടീമുകളിൽ ഒന്ന് നമ്മുടെ സ്വന്തം ‘മലപ്പുറം
മലപ്പുറം ∙ സ്കൂൾ തുറക്കാൻ മൂന്നാഴ്ച മാത്രം ശേഷിക്കെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ കുടുങ്ങി വിദ്യാലയങ്ങളിലെ നിർമാണ പ്രവർത്തനങ്ങളടക്കമുള്ള ഒരുക്കങ്ങൾ. ഉച്ചഭക്ഷണത്തിനായി വാങ്ങിയ അരി വിദ്യാർഥികൾക്ക് നൽകാനാകാത്തതിനാൽ പലയിടത്തും ചാക്കുകണക്കിന് അരി കെട്ടിക്കിടന്ന് നശിക്കുന്നു. യൂണിഫോം, പുതിയ
കരിപ്പൂർ ∙ ബഹ്റൈനിലേക്കുള്ള യാത്രക്കാർ ഇന്നലെ കോഴിക്കോട് വിമാനത്താവളത്തിൽ കാത്തിരുന്നത് 12 മണിക്കൂർ. രാവിലെ പുറപ്പെടേണ്ട വിമാനം പുറപ്പെട്ടത് രാത്രിയോടെ. വിമാന ജീവനക്കാരുടെ സമരം പിൻവലിച്ചെങ്കിലും കോഴിക്കോട് വിമാനത്താവളത്തിൽ ഇന്നലെയും എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ വൈകലും റദ്ദാക്കലും
പെരിന്തൽമണ്ണ ∙ ആ സ്ഫോടന ശബ്ദം ആദ്യം ആരും അത്ര ഗൗനിച്ചില്ല. എന്നാൽ തുടർന്നെത്തിയ നിലവിളി തേക്കിൻകോട് പ്രദേശത്തെയാകെ പിടിച്ചുലച്ചു. നിലവിളിയും ബഹളവും കേട്ട് തോട്ടോളി നൗഫലിന്റെ വീട്ടുപരിസരത്തേക്ക് ഓടിയെത്തിയപ്പോൾ കണ്ടത് സമീപത്തെ കിണറും പരിസരവുമാകെ പുക മൂടിയ നിലയിലെന്ന് ആദ്യം
വിവരാവകാശ കമ്മിഷൻ സിറ്റിങ് 16ന് മലപ്പുറം ∙ സംസ്ഥാന വിവരാവകാശ കമ്മിഷൻ 16ന് മലപ്പുറത്ത് സിറ്റിങ് നടത്തും. സിവിൽ സ്റ്റേഷനിലെ ജില്ലാ പ്ലാനിങ് സെക്രട്ടേറിയറ്റ് ഹാളിൽ ഉച്ചയ്ക്ക് 2ന് തെളിവെടുപ്പ് നടത്തും. മൗലാന ഐവിഎഫിൽ വന്ധ്യതാ ക്യാംപ് 19 മുതൽ പെരിന്തൽമണ്ണ ∙ വന്ധ്യതാ നിവാരണ ചികിത്സാ കേന്ദ്രമായ
കരിപ്പൂർ ∙ യാത്രക്കാരൻ കാലുകൾക്കു താഴെ ഒട്ടിച്ചുവച്ചു കടത്താൻ ശ്രമിച്ച സ്വർണമിശ്രിതപ്പൊതികൾ ഉൾപ്പെടെ, കോഴിക്കോട് വിമാനത്താവളത്തിൽ 1.76 കോടി രൂപയുടെ സ്വർണവും 3 ലക്ഷം രൂപയുടെ വിദേശ സിഗരറ്റും കസ്റ്റംസ് പിടികൂടി. ദുബായിൽനിന്നെത്തിയ മലപ്പുറം ആനക്കയം സ്വദേശിയാണ് ഇരുകാലുകൾക്കു താഴെ മിശ്രിത രൂപത്തിലുള്ള
മലപ്പുറം∙പെരിന്തൽമണ്ണയിൽ കിണറ്റിൽ തോട്ട പൊട്ടിക്കുന്നതിനിടെ പരുക്കേറ്റ് തമിഴ്നാട് സ്വദേശി മരിച്ചു. ഈറോഡ് എടപ്പാടി സ്വദേശി രാജേന്ദ്രൻ (45) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12.45 ഓടെയാണ് അപകടം
തേഞ്ഞിപ്പലം ∙ 70 വയസ്സ് വരെ കാലിക്കറ്റ് സർവകലാശാലയെ സേവിച്ചിട്ടും പെൻഷൻ ആനുകൂല്യം പോലും ഇല്ലാതെ ഈ മാസാവസാനം പടിയിറങ്ങണമെന്ന് ഓർക്കുമ്പോൾ കോഹിനൂർ സ്വദേശിനി സരോജിനിക്ക് സങ്കടം. വിരമിക്കലിന്റെ ഭാഗമായി സഹപ്രവർത്തകർ ഒരുക്കിയ സംഗമത്തിൽ സരോജിനിയുടെ വാക്കുകളിൽ നിറഞ്ഞത് അവഗണനയുടെ വേദന. യൂണിവേഴ്സിറ്റി
വളാഞ്ചേരി ∙ കഞ്ഞിപ്പുരയിലും സികെ പാറയിലും കാട്ടുപന്നിയുടെ ആക്രമണത്തിൽ 4 വയസ്സുകാരി അടക്കം 8 പേർക്കു പരുക്കേറ്റു. കഞ്ഞിപ്പുരയിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ആയിഷ റെന്ന (4), സഹോദരൻ ശ്യാമിൽ (16) എന്നിവരാണ് പരുക്കേറ്റ കുട്ടികൾ. കരേക്കാട് സികെപാറയിൽ പറമ്പിൽ ജോലിചെയ്യുകയായിരുന്ന കൊള്ളഞ്ചേരി
എആർ നഗർ ∙ കഴിഞ്ഞ ദിവസമുണ്ടായ കാറ്റിൽ വാഴക്കൃഷി നശിച്ചു. ഏനാവൂർ പാടത്തെയും പൊറ്റാണിൽ പാടത്തെയും കർഷകരുടെ എണ്ണായിരത്തോളം വാഴകളാണ് നശിച്ചത്. കെ.പി.ഉദയകുമാർ, ജിനേഷ് കാരോളിൽ,വിജീഷ് പൂക്കാടൻ, ഉണ്ണിക്കൃഷ്ണൻ പുളിശ്ശേരി, കൃഷ്ണൻകുട്ടി കക്കോടൻ, വിനോദ് തെരുവത്ത്, എം.വി.അബ്ദുസ്സമദ്, രാജൻ കക്കോടൻ, എം.വി.അബ്ദുൽ
എടക്കര ∙ നാടുകാണി ചെക്പോസ്റ്റ് വഴി വയനാട്ടിലേക്കും കർണാടകയിലേക്കു പോകുന്ന യാത്രക്കാരെ ഇ– പാസിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഊട്ടിയിലെക്കെത്തുന്ന സഞ്ചാരികളുടെ കണക്കെടുക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. എന്നാൽ ഇതിന്റെ പേരിൽ ഊട്ടിയിലേക്കല്ലാത്ത യാത്രക്കാരും
മലപ്പുറം∙ നാൽപതിനായിരത്തിലധികം സിം കാർഡുകളുമായി ഡൽഹി സ്വദേശി പിടിയിലായ കേസിന്റെ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ പൊലീസ്. ഇതിന്റെ ആദ്യ പടിയായി പ്രതി അബ്ദുൽ റോഷനെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. പ്രതിയിൽനിന്നു പിടികൂടിയ സിം കാർഡുകൾ, മൊബൈൽ ഫോണുകൾ, ബയോമെട്രിക് സ്കാനറുകൾ
മലപ്പുറം ∙മാമന്റെ നിക്കാഹിന് എത്തിയ റജയുടെയും ജിയയുടെയും മൃതദേഹങ്ങൾ മേൽമുറി പൊടിയാട്ടിലെ ക്വാറിയിൽനിന്നു നാട്ടുകാർ മുങ്ങിയെടുത്തപ്പോൾ ബന്ധുക്കൾ മാത്രമല്ല, ഒരു നാടാകെ അലറിവിളിച്ചുകരയുകയായിരുന്നു. ഇന്നലെ രാവിലെ 9ന് ആയിരുന്നു, കുട്ടികളുടെ വല്യുമ്മയുടെ സഹോദരൻ തെക്കോടൻ ഇബ്രാഹിമിന്റെ മകൻ മിർസ അസ്ഫാഖ്
കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് ജൂൺ 10ന്: തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് ജൂൺ 10ന് നടത്തും. കഴിഞ്ഞ അധ്യയന വർഷം നടത്തേണ്ടിയിരുന്ന തിരഞ്ഞെടുപ്പാണിത്. 70 കോളജുകളിലെ യുയുസിമാർക്ക് എതിരെ പരാതി ഉയർന്നതിനെത്തുടർന്നാണ്, അന്വേഷണം നടത്തി തീർപ്പ് കൽപിച്ചശേഷം തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്. വിവിധ കോളജുകളിൽനിന്നുള്ള യൂണിയൻ കൗൺസിലർമാർക്കാണ് വോട്ടവകാശം.
നാദാപുരം∙ മോഷണ കേസിൽ കോടതി ശിക്ഷ വിധിച്ചതിനു പിന്നാലെ 17 വർഷമായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. ചെക്യാട് സ്വദേശി പാറച്ചാലിൽ കബീറിനെയാണ് (43) വളയം പൊലീസ് അറസ്റ്റ് ചെയ്തത്. 2002ൽ ചെക്യാട് പുളിയാവിൽ വീട്ടമ്മയെ ആക്രമിച്ചു പരുക്കേൽപ്പിച്ച് സ്വർണ്ണക്കമ്മൽ കവർന്ന കേസിൽ കബീറിനു രണ്ടര വർഷം തടവും പിഴയും നാദാപുരം കോടതി വിധിച്ചിരുന്നു.
മലപ്പുറം∙ മേൽമുറിയിലെ ക്വാറിയിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു. പുളിക്കൽ സ്വദേശി ഷരീഫിന്റെ മകൾ റഷ (8) പൂക്കോട്ടുപാടം സ്വദേശി ജംഷീറിന്റെ മകൾ ദിയ ഫാത്തിമ (9) എന്നിവരാണു മരിച്ചത്. സഹോദരിമാരുടെ മക്കളാണു മരിച്ച പെൺകുട്ടികൾ. ക്വാറിക്കു സമീപത്തെ ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതാണ് ഇരുവരും.
കരിപ്പൂർ ∙ വിമാന ജീവനക്കാർ ഹാജരാകാത്തതിനാൽ ഇന്നലെയും ഇന്നുമായി കോഴിക്കോട് വിമാനത്താവളത്തിൽനിന്നു പുറപ്പെടാനുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ 13 സർവീസുകൾ റദ്ദാക്കി. ഇന്നലെ 7 സർവീസും ഇന്നു രാവിലെ 10.30 വരെയുള്ള 6 സർവീസുകളുമാണു റദ്ദാക്കിയത്. ഇതോടെ, കോഴിക്കോട്ടേക്കും തിരിച്ചുമുള്ള 26 വിമാന
തിരൂർ ∙ ചാലു കീറിയുണ്ടായ കുഴി അടച്ചതോടെ തിരക്കേറിയ ജംക്ഷനിലെ റോഡിൽ ഹംപ് പോലെ ഉയർന്ന് മൺകൂന. വേഗത്തിൽ വരുന്ന വാഹനങ്ങൾ ഈ കൂന കാണാതെ മറികടക്കുന്നതോടെ ഉയർന്നു ചാടുന്നു. ബൈക്കുകളും അപകടത്തിൽ പെടുന്നു. ആലത്തിയൂർ ജംക്ഷനിലാണിത്. ജലജീവൻ മിഷനു വേണ്ടി തൃപ്രങ്ങോട് ചെറിയപറപ്പൂരിൽനിന്ന് മംഗലം അണ്ണശ്ശേരി
മലപ്പുറം ∙ ഹയർ സെക്കൻഡറി പരീക്ഷയിൽ മലപ്പുറത്തിന് വിജയ ശതമാനം മുൻ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞെങ്കിലും എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണത്തിൽ വൻ മുന്നേറ്റം. 1200 മാർക്കും നേടിയ സമ്പൂർണ വിജയം നേടിയ കുട്ടികൾ ജില്ലയിൽ 11 പേരുണ്ട്. കഴിഞ്ഞ വർഷം ഇതു 6 ആയിരുന്നു. ജില്ലയിൽ പരീക്ഷയെഴുതിയ 61213
പൊന്നാനി ∙ ഉറങ്ങിക്കിടന്ന വീട്ടമ്മയെ കെട്ടിയിട്ട് മർദിച്ച് നാലരപ്പവൻ സ്വർണം കവർന്ന സംഭവത്തിൽ വീട്ടിൽ സഹായത്തിനെത്തിയ യുവതിയടക്കം 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി ഓംതൃക്കാവ് അയിനിക്കൽ ദിനേശ് എന്ന വിനു (33), പൊന്നാനി മുക്കട്ടയ്ക്കൽ സ്വദേശി പാടാരിയിൽ പ്രീത (45) എന്നിവരെയാണ് പൊലീസ് അറസ്റ്റ്
മലപ്പുറം∙ മഞ്ചേരി കാരാപറമ്പിൽ ബസിനടിയിലേക്ക് സ്കൂട്ടർ ഇടിച്ചുകയറി സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. അരീക്കോട് ചക്കിങ്ങൽ മുഹമ്മദലിയുടെ മകൻ നിയാസ് ചോലക്കൽ (38) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.45നായിരുന്നു അപകടം.
ബാങ്ക് അവധി: അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക. പൂർവവിദ്യാർഥിസംഗമം നാളെ: താനൂർ ∙ ഗവ. ദേവധാർ ഹയർ സെക്കൻഡറി സ്കൂൾ 1996 എസ്എസ്എൽസി ബാച്ച് വിദ്യാർഥികൾ നാളെ സ്കൂൾ അങ്കണത്തിൽ ഒത്തുകൂടുന്നു. ഫസ്റ്റ് ബെൽ പേരിൽ നടത്തുന്ന ചടങ്ങിൽ സ്വദേശത്തും വിദേശത്തുമുള്ള മുന്നൂറിലധികം വിദ്യാർഥികൾ
മലപ്പുറം ∙ ഓൺലൈൻ തട്ടിപ്പിൽ 1.08 കോടി രൂപ നഷ്ടപ്പെട്ട പരാതിയിലെ അന്വേഷണം ചെന്നെത്തിയത് അതിലുമെത്രയോ വലിയ ഗുരുതര കുറ്റകൃത്യങ്ങളുടെ പ്രഭവകേന്ദ്രത്തിലേക്ക്. മലപ്പുറം സൈബർ പൊലീസ് മടിക്കേരിയിൽനിന്ന് അറസ്റ്റ് ചെയ്ത ഡൽഹി സ്വദേശി അബ്ദുൽ റോഷനിൽനിന്നു കണ്ടെടുത്തത് വിവിധ കമ്പനികളുടെ നാൽപതിനായിരത്തിലേറെ സിം
പുത്തനത്താണി ∙ ഷവർമയുടെ കൂടെ നൽകിയ മുളകിന് വലുപ്പം കുറഞ്ഞതിന് കടയുടമയെയും മക്കളെയും 4 അംഗ സംഘം മർദിച്ചതായി പരാതി. കുട്ടികളത്താണിയിൽ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ഇരുമ്പുവടി ഉപയോഗിച്ച് അടിച്ചതായാണ് പരാതി. ഹോട്ടൽ ഉടമ വയനാട് സ്വദേശി കരീം (47), മക്കളായ മുഹമ്മദ് ഷബിൽ (26), അജ്മൽ (22)
മലപ്പുറം∙ കൽപ്പകഞ്ചേരി സിപിഎം ലോക്കൽ കമ്മിറ്റി അംഗം ആലുങ്ങൽ സൈതലവി (39) വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാത്രി 12.30ന് സൈതലവി സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. ഡിവൈഎഫ്ഐ വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി മുൻ സെക്രട്ടറിയാണ്. മൃതദേഹം കുറ്റിപ്പുറം ഗവ. താലുക്ക് ആശുപത്രിയിൽ.
വണ്ടൂർ∙ ഗൃഹനാഥൻ തെങ്ങിൽ നിന്ന് വീണു മരിച്ചു. നടുവത്ത് പൊട്ടാലുങ്ങൽ വല്ലാഞ്ചിറ മുഹമ്മദ് കുട്ടി (69) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടുവളപ്പിലെ തെങ്ങിൽ യന്ത്രം ഉപയോഗിച്ച് കയറിയപ്പോഴായിരുന്നു അപകടം.
എടക്കര ∙ ഊട്ടി സന്ദർശനത്തിന് ഇ–പാസ് നിർബന്ധമാക്കിയ നടപടി രണ്ടാം ദിവസമായ ഇന്നലെ നാടുകാണിയിൽ പരിശോധനയുടെ പേരിൽ തിരക്കുണ്ടായില്ല. നാടുകാണി ചുരം കയറിയെത്തിയ വാഹനങ്ങളെല്ലാം ഇ– പാസെടുത്തിരുന്നു. പരിശോധനയ്ക്ക് സമയമെടുക്കുന്നത് ഒഴിവാക്കൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇ പാസിലെ ക്യുആർ കോഡ് സ്കാൻ
തിരൂർ ∙ ഭിത്തി നിർമിച്ച് സംരക്ഷിച്ചില്ലെങ്കിൽ മണ്ണൊലിച്ചു പോയി രാജീവ്ഗാന്ധി സ്റ്റേഡിയത്തിന്റെ ഒരു വശം പുഴയെടുക്കും. തിരൂർ പുഴയോട് അതിരിടുന്ന സ്റ്റേഡിയത്തിന്റെ ഭാഗമാണ് മണ്ണൊലിപ്പ് ഭീഷണിയിലുള്ളത്. മഴ പെയ്തു തുടങ്ങിയാൽ പെട്ടെന്നു നിറഞ്ഞ് ശക്തമായ ഒഴുക്കുണ്ടാകുന്ന സ്ഥിതിയാണ് തിരൂർ പുഴയ്ക്കുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ മണ്ണെടുത്ത് ആഴം കൂട്ടുന്ന പണി പുഴയിൽ നടന്നിരുന്നു. കോരിയെടുത്ത മണ്ണ് സ്റ്റേഡിയത്തിന്റെ അതിരുകളിലാണ് ഇട്ടിരുന്നത്.
മഞ്ചേരി∙സ്വർഗത്തിൽനിന്ന് ഉമ്മ അനുഗ്രഹിച്ചിട്ടുണ്ടാകും. ശബാബിൻ സാദത്തിനു ഫിസിക്സിൽ മിന്നുംവിജയം. മാതാവിന്റെ കബറിടത്തിൽ മണ്ണുവാരിയിടാൻ കാത്തുനിൽക്കാതെ, പരീക്ഷാ ഹാളിൽ നിറകണ്ണോടെ ആയിരുന്നു എസ്എസ്എൽസി ഫിസിക്സ് പരീക്ഷയ്ക്ക് ശബാബിൻ എത്തിയത്. ഫലം വന്നപ്പോൾ 5 ഫുൾ എ പ്ലസ് ലഭിച്ചതിൽ ഫിസിക്സ്
മലപ്പുറം∙ എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നപ്പോൾ എ പ്ലസ് നേട്ടത്തിലും തുടർപഠനത്തിന് യോഗ്യത നേടിയ വിദ്യാർഥികളുടെ എണ്ണത്തിലും തിളങ്ങി മലപ്പുറം ജില്ല. രണ്ടു വിഭാഗത്തിലും സംസ്ഥാനത്ത് ഒന്നാമതാണ് ജില്ല. ജില്ലയിൽ പരീക്ഷയെഴുതിയ 79,901 വിദ്യാർഥികളിൽ 79,730 പേർ തുടർപഠനത്തിന് യോഗ്യത നേടി. വിജയശതമാനം. 99.79.
മലപ്പുറം∙ എസ്എസ്എൽസി വിജയത്തിന്റെ മധുരം നുണയുമ്പോഴും ഉപരിപഠനത്തിനുള്ള സീറ്റുകളുടെ കുറവ് ജില്ലയിലെ പ്ലസ് വൺ യോഗ്യത നേടിയ വിദ്യാർഥികളെ ആശങ്കയിലാക്കുകയാണ്. പ്ലസ് വൺ പഠനത്തിന് താൽക്കാലിക അധിക സീറ്റുകൾ അനുവദിച്ചതിനു ശേഷം ജില്ലയിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 52,600 സീറ്റുകളാണുള്ളത്. വിഎച്ച്എസ്ഇകളിലെ
പെരിന്തൽമണ്ണ ∙ അവധിക്കാലത്ത് തന്റെ ക്ലാസിലെ 38 കുട്ടികൾക്കും കത്തെഴുതുകയാണ് കുറുവ യുപി സ്കൂളിലെ അധ്യാപകൻ ഷഫീഖ്. അവധിക്കാല വിശേഷങ്ങൾ ചോദിച്ചറിഞ്ഞും പങ്കുവച്ചുമാണ് പോസ്റ്റ് കാർഡിൽ കത്തയയ്ക്കുന്നത്. സ്വന്തം മേൽവിലാസത്തിൽ പോസ്റ്റ്മാൻ കത്ത് വീട്ടിലെത്തിച്ചപ്പോൾ പല കുട്ടികൾക്കും കൗതുകവും അഭിമാനവും.
ആധാരമെഴുത്ത് ഓഫിസുകൾക്ക് അവധി മലപ്പുറം∙ ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്നു മുതൽ ആലപ്പുഴയിൽ നടക്കും. ഇന്നും നാളെയും ജില്ലയിലെ ആധാരമെഴുത്ത് ഓഫിസുകൾക്ക് അവധിയായിരിക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു. പെൺകുട്ടികൾക്ക് ഫുട്ബോൾ പരിശീലന
പെരിന്തൽമണ്ണ ∙ അതിഥിത്തൊഴിലാളിയായ യുവാവിനെ താമസസ്ഥലത്ത് ഉറക്ക ഗുളിക നൽകി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് തെളിവെടുപ്പ് നടത്തി.ബംഗാൾ പർഗാനാസ് ഹരിപ്പുർ സൗത്ത് 24 ലെ ഗണേഷ് മാജിയുടെ മകൻ ദിപംകർ മാജിയെ (ദീപക്–38) ആണ് കഴിഞ്ഞ 28 ന് പെരിന്തൽമണ്ണ ഗാന്ധി നഗറിലെ മണലിക്കുഴിത്തോട്ടത്തിലെ വാടക ക്വാർട്ടേഴ്സ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.
കരിപ്പൂർ ∙ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം കോഴിക്കോട് വിമാനത്താവളത്തിലെ 18 വിമാന സർവീസുകളെ ബാധിച്ചതോടെ വിമാനത്താവളത്തിനകത്തും പുറത്തും ബഹളവും പ്രതിഷേധവും സങ്കടവും. കരിപ്പൂരിൽനിന്നു പുറപ്പെടാനുള്ള 2 വിമാനങ്ങൾ ചൊവ്വാഴ്ച രാത്രിയും 7 വിമാനങ്ങൾ ഇന്നലെയും റദ്ദാക്കി. തിരിച്ചുള്ള സർവീസുകൾ ഉൾപ്പെടെ
പൊന്നാനി∙ പൊന്നാനി ചെറുവായ്ക്കരയിൽ വീട്ടമ്മയെ കെട്ടിയിട്ട് മർദിച്ചശേഷം സ്വർണാഭരണം കവർന്നു. ചെറുവായ്ക്കര പള്ളക്കളം സ്വദേശിനി കുന്തനകത്ത് ഹൗസിൽ രാധയെ ആണ് വായ് മൂടി കെട്ടി മർദിച്ചശേഷം അണിഞ്ഞിരുന്ന മൂന്നര പവൻ സ്വർണാഭരണം കവർന്നത്. ബുധനാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം. പരുക്കേറ്റ രാധയെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊന്നാനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മലപ്പുറം ∙ വിവരാവകാശ നിയമ പ്രകാരം ഇനി കുടുംബശ്രീ യൂണിറ്റുകളിലും അപേക്ഷ നല്കാം.അപേക്ഷകളുടെ പ്രാധാന്യമനുസരിച്ച് 48 മണികൂറിനകമോ 29 ദിവസത്തിനകമോ മറുപടി ലഭിക്കും. സാധാരണ ഫയലുകളിൽ അഞ്ച് ദിവസത്തിനകം നടപടി ആരംഭിച്ചിരിക്കും. ഇതിന്മേൽ പരാതിയുണ്ടെങ്കിൽ ഏതൊരാൾക്കും കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർക്ക്
എടപ്പാൾ ∙ പഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ വരൾച്ച ബാധിച്ച കൃഷിയിടങ്ങൾ ജില്ലാ – ബ്ലോക്ക് തല വിദഗ്ധ സമിതി സന്ദർശിച്ചു. വിവിധ പാടശേഖരങ്ങളിൽ കഠിനമായ ചൂടിൽ വെള്ളം ലഭിക്കാത്തതുമൂലം വിളവ് എടുക്കാൻ കഴിയാതെ 20 ഹെക്ടർ നെൽക്കൃഷി പൂർണമായും കരിഞ്ഞുണങ്ങിയതായും വിളവെടുത്ത നെല്ലിൽ 50 മുതൽ 60 ശതമാനം വരെ വിളവ്
എടക്കര ∙ ഊട്ടി സന്ദർശനത്തിന് ഏർപ്പെടുത്തിയ ഇ-പാസ് പരിശോധനയെത്തുടർന്ന് നാടുകാണി ചെക്പോസ്റ്റിൽ ഗതാഗത തടസ്സം. ഊട്ടി സന്ദർശിക്കാനെത്തുന്നവർക്ക് ഇന്നലെ മുതലാണ് ഇ-പാസ് നിർബന്ധമാക്കിയത്. റവന്യു, വില്ലേജ്, പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം രാവിലെ 7 മുതൽ തന്നെ നാടുകാണി-നിലമ്പൂർ റോഡിൽ നാടുകാണി ടോൾ
നിലമ്പൂർ ∙ രാജ്യറാണി എക്സ്പ്രസിൽ വാതിൽപടിയിൽ ഇരുന്ന് യാത്ര ചെയ്യുമ്പോൾ കാലുകൾ പ്ലാറ്റ്ഫോമിൽ ഇടിച്ച് 2 വിദ്യാർഥികൾക്ക് ഗുരുതര പരുക്ക്. അകമ്പാടം ചാലിയാറിലെ പ്ലസ് ടു, എസ്എസ്എൽസി വിദ്യാർഥികൾക്കാണു പരുക്കേറ്റത്. കംപാർട്ട്മെന്റിൽ ഉണ്ടായിരുന്ന വടപുറം സ്വദേശി ബംഗ്ലാവ് പറമ്പിൽ നജ്മുദ്ദീൻ ബാബു ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Results 1-100 of 10000