ADVERTISEMENT
Change mode

കല്ലമ്പലം:നാവായിക്കുളം ഇരുപത്തെട്ടാംമൈൽ ശിവകൃപയിൽ സത്യഭാമ (87) അന്തരിച്ചു. ഭർത്താവ്: പരേതനായ ഹരിദേവൻ. മകൻ: പ്രഭൻ. മകൾ: സുമ. മരണാനന്തര ചടങ്ങുകൾ വ്യാഴം 8.30ന്.

ബാലരാമപുരം:മന്നോട്ടുകോണം മണപ്പുറം ബാലകൃഷ്ണവിലാസം ബംഗ്ലാവിൽ ശാരദ (96) അന്തരിച്ചു. ഭർത്താവ്: പരേതനായ ബാലകൃഷ്ണ പണിക്കർ. മക്കൾ: സരോജം, ശ്രീകുമാരി, സുഗന്ധി, ശ്രീകുമാരൻ. മരുമക്കൾ: കരുണാകരൻ, ശിശുപാലൻ, ഹരിഹരൻ, ബിന്ദു. സഞ്ചയനം ചൊവ്വ 8.30ന്.

തിരുവനന്തപുരം:വട്ടപ്പാറ കെ.കെ നഗർ ‘അഭയ’യിൽ എം.സി.ജോസുക്കുട്ടിയുടെയും ഡി.ജസീന്താളിന്റെയും മകൻ നിധിൻ ജോസ് (35) ന്യൂയോർക്കിൽ അന്തരിച്ചു. സംസ്കാരം നാളെ 11ന് വസതിയിലും മണ്ണന്തല സെന്റ് പോൾ മലങ്കര കത്തോലിക്കാ ദേവാലയത്തിലും ശുശ്രൂഷയ്ക്കു ശേഷം മാർ ഇവാനിയോസ് വിദ്യാനഗറിലെ സെമിത്തേരിയിൽ. ഭാര്യ: ബിനിത മത്തായി. മകൻ: എയ്ഡൻ നിധിൻ.

കല്ലമ്പലം:നാവായിക്കുളം പറകുന്ന് ദാറുസുൽത്താൻ വീട്ടിൽ റിട്ട.സൂപ്രണ്ടിങ് എൻജിനീയർ ഷെയ്ക്ക് ഇസ്മായിൽ (66) അന്തരിച്ചു. ഭാര്യ: ഷബ്ന. മക്കൾ: റിസ്വാന (യുഎസ്), റാഫി (എൻജിനീയർ). മരുമകൻ: ഷൗഫിൽ (യുഎസ്).

കാട്ടാക്കട:ചൂണ്ടുപലക ലാൽ ഭവനിൽ ജെ.മേഴ്‌സി ഭായ് (85) അന്തരിച്ചു. ഭർത്താവ്: പരേതനായ കുട്ടൻ. മക്കൾ: ലിനോൾഡ്, ലിബർട്ട്, ലാൽ പ്രമോദ്. മരുമക്കൾ: ആനി ബസന്റ്, പ്രീത കുമാരി. അനുസ്മരണ ശുശ്രൂഷ തിങ്കൾ 4ന്.

അവനവഞ്ചേരി:മുള്ളിവിള വീട്ടിൽ അബ്ദുൽ ഷെരീഫ് (88) അന്തരിച്ചു. ഭാര്യ: നബീസ ബീവി. മക്കൾ: റാഹില ബീവി, സുലേഖ ബീവി, ഷാഹിന, നവാസ്. മരുമക്കൾ: അബ്ദുൽ റഷീദ്, അബ്ദുൽ റഹീം, ഷംന, പരേതനായ അഷറഫ്.

മേൽകടയ്ക്കാവൂർ:തൊഴൂർ വീട്ടിൽ പരേതനായ ശിവരാമപിള്ളയുടെ മകൻ മുരളീധരൻ നായർ (65) അന്തരിച്ചു. സഞ്ചയനം ചൊവ്വ 8.30ന്.

തിരുവനന്തപുരം:പുഞ്ചക്കരി തമ്പുരാൻ മുക്ക് കൈലാസം ടി.സി 57/ 1306 (3) സുശീല (76) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ചന്ദ്രൻ, ശുഭ, ബിജു, ഉണ്ണി. സഞ്ചയനം ചൊവ്വ 9ന്.

ചിറയിൻകീഴ്:പാലകുന്ന് ശാസ്താക്ഷേത്രത്തിനു സമീപം പൊന്നൂസിൽ ആർ.മനോഹറിന്റെയും എസ്.ശ്രീകലയുടെയും മകൻ രഞ്ജിത്ത് (16) അന്തരിച്ചു. ചിറയിൻകീഴ് കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ.എച്ച്എസ്എസിലെ ഹയർ സെക്കൻഡറി വിദ്യാർഥിയായിരുന്നു.സഞ്ചയനം തിങ്കൾ 9ന്.

നേമം:സ്റ്റുഡിയോ റോഡ് ദീപാ നിവാസിൽ പരേതനായ കെ.മാധവൻപിള്ളയുടെ മകൻ എം.രാമചന്ദ്രൻ നായർ (77) അന്തരിച്ചു. സഞ്ചയനം വ്യാഴം 8.30ന്.

തിരുവന്തപുരം:വഞ്ചിയൂർ അത്താണി ലെയ്ൻ (എആർഎ 118എ) വൈഷ്ണവത്തിൽ (കൈനിക്കര വീട്) രശ്മി (67) അന്തരിച്ചു. ഭർത്താവ്: ജി.വേണുഗോപാൽ. മക്കൾ: അനുരാധ ഗോപാൽ, നർമദ ഗോപാൽ. മരുമക്കൾ: കിരൺ കുറുപ്പ്, വിശാഖ് ശക്തിധരൻ. സഞ്ചയനം വ്യാഴം 8.30ന്.

പാലോട്:പെരിങ്ങമ്മല തെന്നൂർ അരയക്കുന്ന് നഹാസ് മൻസിലിൽ എം.സൈനുലാബ്ദീൻ (72) അന്തരിച്ചു. ഭാര്യ: നസീറ ബീവി. മക്കൾ: നഹാസ്, സുഹൈൽ. മരുമക്കൾ: ഷഹ്ന, ഹലീമ.

തിരുവനന്തപുരം:ജെഎസ്എസ് വനിതാ വിഭാഗം മുൻ സംസ്ഥാന പ്രസിഡന്റ് കേശവദാസപുരം (മോസ്ക് ലെയിൻ 114) ചാക്കച്ചേരി വീട്ടിൽ ലാലി വിജയധരൻ (75) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 8ന് വസതിയിൽ കർമങ്ങൾക്കുശേഷം 12.15ന് നെടുമങ്ങാട് ശാന്തിതീരം ശ്മശാനത്തിൽ. ഭർത്താവ്: ചാക്കച്ചേരിൽ റബേഴ്സ് മാനേജിങ് ഡയറക്ടറും വേൾഡ് ബാങ്ക് മുൻ ചീഫ് എൻജിനീയറുമായിരുന്ന ഡി.വിജയധരൻ. മക്കൾ: ഡോ.സി.വി.വിവേക് (കൊല്ലം എൻഎസ് ആശുപത്രി, ഇഎൻടി സർജൻ), ഡോ.സി.വി.മഹേഷ് (യുഎസ്). മരുമക്കൾ: ഷിബി വിവേക്, കന്നി മഹേഷ്.

ശ്രീകാര്യം:ചെറുവയ്ക്കൽ ഊളൻകുന്നിൽ (സിആർഎ: ബി 17)ൽ ആർ.കരുണാകരൻ (78) അന്തരിച്ചു. ഭാര്യ: പുഷ്പലീല. മക്കൾ: കെ.ലാലു, കെ.ബിനു. മരുമക്കൾ: വിദ്യ ലാലു, ഷീജാ ബിനു. അനുസ്മരണ ശുശ്രൂഷ തിങ്കൾ 4ന് ചെറുവയ്ക്കൽ വേളാങ്കണ്ണി മാതാ പള്ളിയിൽ.

തിരുവനന്തപുരം:നാലാഞ്ചിറ രാജീവ് ശൈലജ റോഡ് ഗ്രീൻ വാലി (സി 8) എസ്എം കോട്ടേജിൽ ദുബായ് പെട്രോളിയം റിട്ട. ഉദ്യോഗസ്ഥൻ മത്തായി യോഹന്നാൻ (78) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് വസതിയിലും പരുത്തിപ്പാറ ഇമ്മാനുവൽ മാർത്തോമ്മാ പള്ളിയിലും ശുശ്രൂഷയ്ക്കു ശേഷം മുട്ടട സെമിത്തേരിയിൽ. കല്ലട മാമ്പഴശേരി കുടുംബാംഗമാണ്. ഭാര്യ: പരേതയായ തങ്കമ്മ മത്തായി. മക്കൾ: ഷീബ മത്തായി (ഖത്തർ), ഷിബു മത്തായി, ഷീജ മത്തായി, ഷിജു മത്തായി (മൂവരും യുഎസ്).

കല്ലറ:ചന്തവിള വീട്ടിൽ പി.ഭാരതി (88) അന്തരിച്ചു. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: എം.ഇന്ദിര, ബാബു, ഉദയഭാനു, വേണു (റിട്ട.അസി.ടൂറിസം ഇൻഫർമേഷൻ ഓഫിസർ), രവികുമാർ. മരുമക്കൾ: ജയശ്രീ, ശോഭ, അനാമിക, പരേതനായ അനന്തൻ. സഞ്ചയനം ചൊവ്വ 8.30ന്.

കോരാണി:പുകയിലത്തോപ്പ് രാജമന്ദിരത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് റിട്ട.ജീവനക്കാരി പി.കൃഷ്ണമ്മ (87) അന്തരിച്ചു. ഭർത്താവ്: പരേതനായ പരമേശ്വരൻ നായർ. മക്കൾ: രാജേശ്വരി, രമണി, പരേതയായ രാധിക. മരുമക്കൾ: രാജശേഖരൻ നായർ, ഗോപകുമാർ, പരേതനായ ശശിധരൻ നായർ. സഞ്ചയനം ബുധൻ 8.30ന്.

അരുവിക്കര:മൈലമൂട് ഫ്രെഡ് വില്ലയിൽ അരുവിക്കര ഗവ.എച്ച്എസ്എസ് റിട്ട.അധ്യാപകൻ എസ്.ദാനം (88) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന്.

കഴക്കൂട്ടം:മമതാ നഗറിൽ ചീരളം വിളാകത്ത് പി.മുത്തു ലക്ഷ്മി (63) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.രാജേന്ദ്രൻ (റിട്ട.ഇന്ത്യൻ ബാങ്ക്). മക്കൾ: എം.ആർ.ദീപ, ആർ.എം.ദിനേഷ്. മരുമക്കൾ: എ.സതീഷ്കുമാർ, കെ.എസ്.നീതൾ. സഞ്ചയനം ഞായർ 8ന്.

തിരുവനന്തപുരം:മുട്ടട കുശവർക്കൽ ഉഷസിൽ എം.ബേബി (74) അന്തരിച്ചു. ഭാര്യ: നന്ദിനി. മക്കൾ: ബി.എൻ.സിന്ധു, ബി.എൻ.ശാന്തി. മരുമക്കൾ: ടി.കെ.ശ്രീജിത്ത്, ഷഫീക്ക്. സഞ്ചയനം വ്യാഴം 9ന്.

വക്കം:പോസ്റ്റ് ഓഫിസിനു സമീപം പടിപ്പുര വീട്ടിൽ‌ പാലച്ചിറ യുപിഎസ് റിട്ട.അധ്യാപിക സുമംഗല (84) അന്തരിച്ചു. ഭർത്താവ്: പരേതനായ മൂലയിൽ ശിവാനന്ദൻ (മരുതൻവിളാകം എൽപിഎസ് മുൻ പ്രധാനാധ്യാപകൻ). മക്കൾ: റീബ സാംബശിവൻ, റൂബി മൂലയിൽ, പരേതനായ എസ്.എസ്.ജോയി. മരുമക്കൾ: സാംബശിവൻ, പരേതയായ ഷെർളി.

തൊളിക്കോട്:മേലേത്തുരുത്തി മിസിരിയ മൻസിൽ മുഹമ്മദ്‌ ഇസ്മായിൽ (80) അന്തരിച്ചു, ഭാര്യ: ഫാത്തിമ ബീവി. മക്കൾ: ഷംനാദ്, സജീർ, ഷമീർ ഖാൻ, അഹമ്മദ്, സാജി, ഷാനിമ, സജീല. മരുമക്കൾ: ഷിഹാബ്ദ്ദീൻ, മുഹമ്മദ്‌ റാഷിദ്‌, മുഹമ്മദ്‌ താഹ, റഹീന ബീവി, ഷംല, സുൽഫത്ത്, ഷാഹിന.

പാറശാല:മഞ്ഞാലുമൂട് ചിറക്കര ബി.വി ബംഗ്ലാവിൽ സിപിഎം മഞ്ഞാലുമൂട് ബ്രാഞ്ച് മുൻ സെക്രട്ടറി എൻ.ബാലചന്ദ്രൻ നായർ (74) അന്തരിച്ചു. ഭാര്യ: രമണി. മക്കൾ: ധന്യ, രമ്യ. മരുമക്കൾ: രാജേഷ്, വിനോദ്. സഞ്ചയനം ചൊവ്വ 9ന്.

അമരവിള:നടൂർക്കൊല്ല ഈഴംവിളയിൽ എസ്.മണിയൻ (75) അന്തരിച്ചു. ഭാര്യ: രാജമ്മ. മക്കൾ: എം.ആർ.ഷൈജു, എം.ആർ.വിജു, ഷൈനിമോൾ, വിജിനിമോൾ. മരുമക്കൾ: പി.പ്രദീപ്, എസ്.ഷാജി, ഷീലാറാണി, സന്ധ്യ രവി. അനുസ്മരണ ശുശ്രൂഷ ചൊവ്വ 3ന്.

ശ്രീകാര്യം:കല്ലംപള്ളി (കെപിആർഎ–71) ശ്രുതിയിൽ കെ.ഓമന അമ്മ (86) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് തൈക്കാട് ശാന്തികവാടത്തിൽ. ഭർത്താവ്: പരേതനായ പീതാംബരൻ. മക്കൾ: പി.രാജൻ, പി.സുരേഷ് കുമാർ, പി.ഗോപകുമാർ, ഒ.ശ്രീദേവി, ഒ.ബിന്ദു. മരുമക്കൾ: സിന്ധു രാജൻ, പ്രിയ, ടി.ദീപ, ഇടക്കുന്നിൽ മുരളി, എസ്.അനിൽ കുമാർ.

മണ്ണന്തല:പനയിച്ചിറക്കോണത്ത് വീട്ടിൽ ഗവ.ആയുർവേദ കോളജ് റിട്ട.ജീവനക്കാരൻ കെ.രവി (62) അന്തരിച്ചു. ഭാര്യ: പരേതയായ എസ്.തങ്കച്ചി (ഗവ.ആയുർവേദ കോളജ് റിട്ട.അറ്റൻഡർ). മക്കൾ: ടി.ആർ.രാഹുൽ, ടി.മിന്നു. സഞ്ചയനം ചൊവ്വ 8ന്.

തിരുവനന്തപുരം:നിലയ്ക്കാമുക്ക് കായൽവാരം കൊട്ടാരം വിളയിൽ സലീം അബ്ദുൽ കരീം (82) ലണ്ടനിൽ അന്തരിച്ചു.

തിരുവനന്തപുരം:നാലാഞ്ചിറ ബനഡിക്ട് നഗർ കുഴിവേലിൽ തങ്കമ്മ തോമസ് (90) അന്തരിച്ചു. സംസ്കാരം വ്യാഴം 11ന് വസതിയിലും മണ്ണന്തല റാണിഗിരി ദേവാലയത്തിലും ശുശ്രൂഷയ്ക്കു ശേഷം നാലാഞ്ചിറ മാർ ഇവാനിയോസ് ക്യാംപസിലെ ശാന്തിതീരം സെമിത്തേരിയിൽ. അടൂർ ദൈവത്തിൻ വീട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.വി.തോമസ് (ഗവ.പ്രസ് മുൻ ഡപ്യൂട്ടി സൂപ്രണ്ട്). മക്കൾ: ഡോ.അനിത തോമസ് (റിട്ട.പ്രഫ.ബിഎഎം കോളജ് തുരുത്തിക്കാട്), കെ.ജോർജ് തോമസ് (സ്പെഷൽ സെക്രട്ടറി കിഫ്ബി), കെ.ഉമ്മൻ തോമസ് (സോഫ്റ്റ് വെയർ ഡവലപ്െമന്റ് മാനേജർ, കാനഡ). മരുമക്കൾ: തിരുവല്ല താന്നിമൂട്ടിൽ പ്രഫ.ടി.ജെ.ഡാനിയേൽ (റിട്ട.പ്രഫ.ബിഎഎം കോളജ് തുരുത്തിക്കാട്), തൊടുപുഴ മുതലക്കോടം കാരകുന്നേൽ സിന്ധു ജോർജ് (ഡപ്യൂട്ടി റജിസ്ട്രാർ, കേരള സർവകലാശാല), കോഴിക്കോട് മലാപ്പറമ്പ ഈറ്റിക്കൽ ശുഭ അഗസ്റ്റിൻ (സീനിയർ സോഫ്റ്റ്െവയർ എൻജിനീയർ, കാനഡ). മാർത്തോമ്മാ സഭ വികാരി ജനറൽ റവ.ടി.കെ.മാത്യു സഹോദരനാണ്.

കന്യാകുമാരി:വിവേകാനന്ദപുരം സാഗർ ലോഡ്ജ് ഉടമ കന്യാകുമാരി അർവാഡി എച്ച്എസ്എസ് റിട്ട. പ്രധാനാധ്യാപകൻ എസ്.ഹരിഹരൻ (74) അന്തരിച്ചു. കന്യാകുമാരി വിവേകാനന്ദ സ്മാരകത്തിന്റെ നിർമാണ ഘട്ടത്തിൽ ഏക്നാഥ് റാനഡെയുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മണിമതി. മക്കൾ: വിജയ്, അർച്ചന. മരുമക്കൾ: മധുസൂദനൻ, അനുഷ.

വെഞ്ഞാറമൂട്:വാമനപുരം മേലാറ്റൂമൂഴി കുഴിക്കര തടത്തരികത്ത് വീട്ടിൽ തങ്കമ്മ (90) അന്തരിച്ചു. മക്കൾ: വത്സല, ലീല, അനിരുദ്ധൻ, പ്രതാപൻ. മരുമക്കൾ: ശശിധരൻ, രാഗിണി, സിമി, പരേതനായ വിശ്വനാഥൻ.

കല്ലറ:മിതൃമ്മല ഇരുളൂർ തടത്തരികത്ത് വീട്ടിൽ എസ്.ബേബി (64) അന്തരിച്ചു. ഭാര്യ: ആർ.ജയശ്രീ. മക്കൾ: ശാലിനി, ശാന്തിലാൽ, ശ്യാമിനി, ശ്യാംലാൽ, ശ്യാംകുമാർ. മരുമക്കൾ: റെജി, സൗമ്യ, സുജിത്ത്, സൂര്യ. സഞ്ചയനം തിങ്കൾ 9ന്.

വെഞ്ഞാറമൂട്:മുരൂർക്കോണം കുറുവള്ളിക്കോണം വേണു നിലയത്തിൽ സീതമ്മ (65) അന്തരിച്ചു. പരേതനായ ബാലൻപിള്ളയുടെ മകളാണ്. സഞ്ചയനം തിങ്കൾ 8.30ന്.

ശ്രീകാര്യം:ഗാന്ധിപുരം (ജിആർഎ–എഫ് 36) പുതുവൽ പുത്തൻവീട്ടിൽ കെ.രാധമ്മ (82) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 8ന് തൈക്കാട് ശാന്തികവാടത്തിൽ. ഭർത്താവ്: പരേതനായ ആർ.കരുണാകരൻ നായർ. മക്കൾ: കെ.ആർ.മോഹനകുമാർ, കെ.ആർ.ബിന്ദു, കെ.ആർ.ഹർഷകുമാർ. മരുമക്കൾ: സുജാത മോഹനകുമാർ, കെ.രാധാകൃഷ്ണൻ, വിനീത ഹർഷകുമാർ. സഞ്ചയനം വ്യാഴം 8ന്.

വെള്ളനാട്:ചാങ്ങ ഭദ്രകാളി ക്ഷേത്രത്തിന് സമീപം കുന്നുംപുറത്തു വീട്ടിൽ രവീന്ദ്രൻ നായർ (74) അന്തരിച്ചു. ഭാര്യ: വസന്ത കുമാരി. മക്കൾ: രാജേഷ് കുമാർ, രാജീവ്. മരുമക്കൾ: ജയലക്ഷ്മി, നീതു. സഞ്ചയനം വ്യാഴം 8.30ന്.

മരിയാപുരം:ഭവാനി മന്ദിരത്തിൽ റിട്ട.പ്രധാനാധ്യാപിക ഭവാനി അമ്മ (97) അന്തരിച്ചു. ഭർത്താവ്: പരേതനായ വാസുദേവൻ പിള്ള. മക്കൾ: ബി.ശ്രീലത (റിട്ട.പ്രധാനാധ്യാപിക), വി.സനൽകുമാർ (റിട്ട.പ്രഫസർ), വി.അനിൽ കുമാർ, വി.ബാലചന്ദ്രൻ. മരുമക്കൾ: ഹരികുമാരൻ തമ്പി (റിട്ട.കെഎസ്ആർടിസി), കുമാരി സ്മിത, കല. സ‍ഞ്ചയനം വെള്ളി 8.30ന്.

കിളിമാനൂർ:മലയാമഠം ദേവേശ്വരം സൂര്യോദയത്തിൽ വി.വിനോദ്കുമാർ (48) അന്തരിച്ചു. ഭാര്യ: സരിത. മക്കൾ: വിശ്വജിത്ത്, വിശ്വഗംഗ.

തിരുവനന്തപുരം:റാന്നി പുളിമൂട്ടിൽ മിനി സാബു (55) നാലാഞ്ചിറ കുരിശടി (എൻഐആർഎ–66)ൽ അന്തരിച്ചു. മൃതദേഹം തിങ്കൾ വൈകുന്നേരം 5ന് നാലാഞ്ചിറയിലെ വസതിയിൽ കൊണ്ടുവരും. ചൊവ്വ പുലർച്ചെ 4ന് റാന്നിയിലേക്ക് കൊണ്ടുപോകും. സംസ്കാരം 10ന് റാന്നി പുളിമൂട്ടിൽ വീട്ടിൽ ശുശ്രൂഷയ്ക്കു ശേഷം 1ന് റാന്നി പൂവൻമല തോട്ടമൻ ദൈവസഭ ശ്മശാനത്തിൽ. റാന്നി കടക്കേത്ത് കുടുംബാംഗമാണ്. ഭർത്താവ്: സാബു ഏബ്രഹാം. മക്കൾ: ഏബ്രഹാം സാബു, എസ്ര തോമസ്. മരുമകൾ: ആഷ്‌ലി.

ബാലരാമപുരം:വണിഗർ തെരുവ് പ്ലാമൂട്ട് വിളാകം വീട്ടിൽ ടി.ഗിരിജ (58) അന്തരിച്ചു. ഭർത്താവ്: എൻ.മാരിയപ്പൻ (റിട്ട.കെഎസ്ആർടിസി). മക്കൾ: രാജീവ്, രോഹിണി. മരുമക്കൾ: എൻ.പളനിവേൽ (ബിഎസ്എഫ്), എം.കെ.അശ്വിനി (അധ്യാപിക). സഞ്ചയനം വ്യാഴം 8.30ന്.

മുടപുരം:വട്ടംതലയ്ക്കൽ വീട്ടിൽ കൂന്തള്ളൂർ പ്രേം നസീർ മെമ്മോറിയൽ സ്കൂൾ മുൻ ഡപ്യൂട്ടി പ്രധാനാധ്യാപിക രുഗ്മിണി അമ്മ (73) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് തിരുവനന്തപുരം ശാന്തികവാടത്തിൽ. ഭർത്താവ്: ഗോപിനാഥൻ പിള്ള. മക്കൾ: ലാലി, ലാലു. മരുമക്കൾ: മഹേന്ദ്രൻ നായർ, ക്ഷീമ.

തിരുവനന്തപുരം:കമലേശ്വരം അണ്ണിക്കവിളാകം ലെയ്ൻ (എആർഎ 91), ഐശ്വര്യ ഭവനിൽ ലീലാവതി (80) അന്തരിച്ചു. ഭർത്താവ്: കൃഷ്ണൻ നായർ. മക്കൾ: അജിത്ത് കുമാർ, ജ്യോതിഷ്കുമാർ, സന്ധ്യപ്രഭ. മരുമക്കൾ: ജയകുമാരി, പ്രേമ, ബാലചന്ദ്രൻ നായർ. സഞ്ചയനം ചൊവ്വ 8.30ന്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT