Activate your premium subscription today.
മുംബൈ ∙ കഴിഞ്ഞദിവസത്തെ ശക്തമായ പൊടിക്കാറ്റിനും മിന്നലോടു കൂടിയ മഴയ്ക്കും പിന്നാലെ നഗരത്തിൽ വീണ്ടും താപനില കൂടി. ഉഷ്ണതരംഗത്തിന് സമാനമായ ചൂടാണ് അനുഭവപ്പെടുന്നത്. സാന്താക്രൂസിൽ ബുധനാഴ്ചത്തെ താപനില 37.2 ഡിഗ്രി സെൽഷ്യസായിരുന്നു. അടിക്കടി ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം മൂലം ശരീരവേദന, തലവേദന, ദഹനക്കേട്,
മുംബൈ∙ പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ചും എൻഡിഎ, ഇന്ത്യാമുന്നണി പൊതുസമ്മേളനങ്ങളെത്തുടർന്നും നഗരത്തിൽ ഗതാഗത നിയന്ത്രണം. വെസ്റ്റേൺ എക്സ്പ്രസ് വേയിലും ഇൗസ്റ്റേൺ എക്സ്പ്രസ് വേയിലും ഇന്നു രാവിലെ 10 മുതൽ അർധരാത്രി വരെ നിയന്ത്രണമുണ്ടാകും. വിമാനത്താവളത്തിൽ പോകേണ്ടവർ നേരത്തെ പുറപ്പെടണമെന്ന്
മുംബൈ ∙ നടൻ സൽമാൻ ഖാന്റെ വസതിക്കു നേരെ വെടിയുതിർത്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിലൊരാൾ ലോക്കപ്പിലെ ശുചിമുറിയിൽ ജീവനൊടുക്കിയ കേസിലെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ, സംഭവദിവസം ജോലിയിലുണ്ടായിരുന്ന പൊലീസുകാരുടെ ഫോൺ വിവരങ്ങൾ
മുംബൈ ∙ ഘാട്കോപ്പറിലെ പെട്രോൾ പമ്പിനു മുകളിൽ കൂറ്റൻ പരസ്യബോർഡ് വീണ് തകർന്ന വാഹനങ്ങൾക്കിടയിൽ നിന്ന് 2 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ മരണസംഖ്യ പതിനാറായി ഉയർന്നു. ഇന്നലെ രാവിലെ ഹൈഡ്രോളിക് ക്രെയിൻ ഉപയോഗിച്ച് ഇരുമ്പ് പില്ലറുകൾ നീക്കം ചെയ്യുന്നതിനിടയിലാണ് എൻഡിആർഎഫ് സംഘം മൃതദേഹങ്ങൾ കണ്ടെടുത്തത്.
ഘാട്കോപ്പർ (മുംബൈ)∙ ഘാട്കോപ്പർ ചെഡാനഗറിലെ പെട്രോൾ പമ്പിനു മുകളിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണുണ്ടായ അപകടമുഖത്തെ കാഴ്ചകൾ ഭീകരമാണ്. അപകടമുണ്ടായി ഒരു ദിവസം പിന്നിട്ടിട്ടും പരസ്യബോർഡ് നീക്കം ചെയ്തിട്ടില്ല. പാതിതകർന്ന പെട്രോൾ പമ്പിന്റെ മേൽക്കൂര ഇന്നലെ വൈകിട്ടോടെ പൊളിച്ചുനീക്കി. എന്നാൽ, ബോർഡിന് കീഴെ ഇപ്പോഴും ഒട്ടേറെ വാഹനങ്ങൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നുണ്ട്. മുപ്പതിലധികം വാഹനങ്ങളെങ്കിലും തകർന്നിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്.
മുംബൈ∙ആപ് അധിഷ്ഠിത കാബ് സർവീസായ ഊബറിൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; യാത്ര അവസാനിക്കുമ്പോൾ അധിക നിരക്കോടെയുള്ള വ്യാജ ബിൽ കാണിച്ച് അമിത നിരക്ക് ഇൗടാക്കി തട്ടിപ്പിന് ഇരയായേക്കാം. ഊബറിലെ ഒരു വിഭാഗം ഡ്രൈവർമാർ ഇത്തരത്തിൽ തട്ടിപ്പു നടത്തുന്നതായാണ് ആരോപണം. ഒട്ടേറെ യാത്രക്കാർ ഉൗബർ അധികൃതർക്ക് ഇതിനകം പരാതി അയച്ചിട്ടുണ്ട്. വിഷയം കമ്പനി പരിശോധിക്കുകയാണ്.
ബീഡ് (മഹാരാഷ്ട്ര) ∙ ബീഡ് ലോക്സഭാ മണ്ഡലം കണ്ടാൽ, രണ്ടു സ്ഥാനാർഥികളും പാർട്ടികളും തമ്മിലല്ല, രണ്ടു സമുദായങ്ങൾ തമ്മിലാണു മത്സരമെന്നു തോന്നും. മുൻപില്ലാത്ത വിധം ഒബിസി വിഭാഗവും മറാഠകളും രണ്ടു ചേരികളിൽ അണിനിരന്നിരിക്കുന്നു. അതിനാൽ ബിജെപി സ്ഥാനാർഥി പങ്കജ മുണ്ടെയ്ക്കു കാര്യങ്ങൾ എളുപ്പമല്ല. പാർട്ടിയുടെ
മുംബൈ ∙ നാലാംഘട്ടത്തിൽ ഇന്ന് 11 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്. മറാഠാ പ്രക്ഷോഭം സജീവമായിരുന്ന ജൽന, ബീഡ്, മലയാളി വോട്ടർമാർ ഏറെയുളള പുണെ, മാവൽ മണ്ഡലങ്ങൾ ഇന്ന് പോളിങ് നടക്കുന്നവയിൽ ഉൾപ്പെടും. ഇന്നത്തോടെ 35 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പൂർത്തിയാകും. ശേഷിക്കുന്ന 13 മണ്ഡലങ്ങളിൽ 20നാണ് പോളിങ്. മുംബൈ, താനെ, പാൽഘർ,
മുംബൈ ∙ മറാഠാ പ്രതിഷേധം അലയടിക്കുന്ന മറാഠ്വാഡയിലെ ബീഡ്, ജൽന എന്നിവയുൾപ്പെടെ 11 മണ്ഡലങ്ങൾ നാളെ പോളിങ് ബൂത്തിലേക്ക്. മുൻ കേന്ദ്രമന്ത്രിയും മുൻ ഉപമുഖ്യമന്ത്രിയുമായ അന്തരിച്ച ഗോപിനാഥ് മുണ്ടെയുടെ മകൾ പങ്കജ മുണ്ടെ ബീഡിൽ കടുത്ത മത്സരം േനരിടുന്നു. തൊട്ടടുത്ത മണ്ഡലമായ ജൽനയിൽ കേന്ദ്ര റെയിൽവേ സഹമന്ത്രിയും
മുംബൈ∙ യുക്തിവാദി നരേന്ദ്ര ദാഭോൽക്കറെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ 2 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചെങ്കിലും അന്വേഷണ ഏജൻസിക്കും സിബിഐക്കും എതിരെ പുണെയിലെ പ്രത്യേക യുഎപിഎ കോടതി കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. കേസിൽ യഥാർഥ സൂത്രധാരനാരെന്ന് തെളിവുകൾ സഹിതം സ്ഥാപിക്കാൻ സിബിഐക്കും
Results 1-10 of 2859