ADVERTISEMENT

കേക്ക് ഉണ്ടാക്കാൻ പഠിക്കാം: പരിശീലനം 18ന്
മലപ്പുറം ∙ ചോക്ലേറ്റ് ബോൺബോൺ,ലൈം ക്രീം കേക്ക്, സിനമൺ ബൺ... പേരുകൾ കേട്ടു ഞെട്ടേണ്ട. എല്ലാം നാവിൽ രുചിയുടെ മേളം തീർക്കുന്ന വിഭവങ്ങൾ. അവ തയാറാക്കാൻ പഠിച്ചാലോ? വനിതകൾക്കായി മലയാള മനോരമ ‘ഫീമെയ്ൽ മലപ്പുറം’, ‘വനിത പാചകം’ മാസിക, പെരിന്തൽമണ്ണ കേക്ക് സ്റ്റുഡിയോ എന്നിവ ചേർന്ന് അതിനുള്ള അവസരമൊരുക്കുന്നു.

ഈ പാചക പരിശീലന ക്ലാസ് 18ന് പെരിന്തൽമണ്ണ ബൈപാസ് റോ‍ഡിലുള്ള കേക്ക് സ്റ്റുഡിയോയിൽ നടത്തും. രാവിലെ 10 മുതൽ ഒന്നു വരെയാണ് ക്ലാസ്. മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷന്റെ വെൽക്കം ഗ്രൂപ്പ് ഗ്രാജ്വേറ്റ് സ്‌കൂൾ ഓഫ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ഫാക്കൽറ്റി  ഷെഫ് ലീസു മാത്യുവാണ് പരിശീലനം നൽകുക. കുറഞ്ഞ ചെലവിലും സ്വയം തൊഴിലായും കേക്കും ചോക്ലേറ്റും ബണ്ണും ഉണ്ടാക്കുന്നതിന് ഈ പരിശീലനം പ്രയോജനപ്പെടും.

ചോക്ലേറ്റ് ബോൺബോൺ,  ലൈം ക്രീം കേക്ക്, സിനമൺ ബൺ എന്നിവ ഉണ്ടാക്കുന്ന വിധമാണ് ക്ലാസിൽ പഠിപ്പിക്കുക. 750രൂപ ഫീസടച്ച് റജിസ്‌റ്റർ ചെയ്യുന്നവർക്കാണ് പങ്കെടുക്കാൻ അവസരം. പങ്കെടുക്കുന്നവർക്ക് 6 മാസത്തേക്ക് 1000 രൂപ വിലവരുന്ന വനിത പാചകം മാസികയും വനിത മാസികയും സൗജന്യമായി ലഭിക്കും.  വിവരങ്ങൾക്കും റജിസ്ട്രേഷനും :  9447857663  റജിസ്ട്രേഷന് ഗൂഗിൾ പേ വഴി പണമടയ്ക്കാൻ:  9567860920

കുടുംബശ്രീ മൈൻഡ് ബ്ലോവേഴ്സ്: 20 വരെ റജിസ്റ്റർ ചെയ്യാം
മലപ്പുറം∙ കുടുംബശ്രീ ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെയും ഉദ്യം ലേണിങ് ഫൗണ്ടേഷന്റെയും സഹകരണത്തോടെ ഒൻപതാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്കു നടത്തുന്ന കുടുംബശ്രീ ‘മൈൻഡ് ബ്ലോവേഴ്സ്’ പരിപാടിയിലേക്കു 20 വരെ റജിസ്റ്റർ ചെയ്യാം.  ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടിയിൽ മെന്ററിങ് സഹായം നൽകി കുട്ടികളുടെ ആശയങ്ങളെ വികസിപ്പിക്കുന്നതിനും അത് പ്രാദേശികതലത്തിൽ പ്രാവർത്തികമാക്കുന്നതിനും പൂർണ പിന്തുണ നൽകും.ഗൂഗിൾ ഫോം ലിങ്ക് :https://surveyheart.com/form/6639c6886b683d115841f3a

ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്
മലപ്പുറം∙ ബാവ ഹാജി ഫൗണ്ടേഷൻ 2024 എസ്എസ്എൽസി, പ്ലസ്ടു കഴിഞ്ഞ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ് (1001 രൂപ) പ്രഖ്യാപിച്ചു. 30 വരെ അപേക്ഷിക്കാം. വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. 9947900197

അധ്യാപക ഒഴിവ്
∙മലപ്പുറം ഗവ.വനിതാ കോളജിൽ മാത്തമാറ്റിക്സ് ഗെസ്റ്റ് അധ്യാപക ഒഴിവിലേക്കു നാളെ രാവിലെ 10ന് കൂടിക്കാഴ്ച നടത്തും. 0483-2972200.
∙കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാംപസ് ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തി‍ൽ ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്, ഇംഗ്ലിഷ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ജ്യോഗ്രഫി, കൊമേഴ്സ്, ഇക്കണോമിക്സ് അധ്യാപക തസ്തികകളിൽ നിയമനത്തിന് 15ന് 10ന് അഭിമുഖം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com