ADVERTISEMENT

കാക്കനാട്∙ വൻ മാലിന്യക്കൂമ്പാരം കത്തിയമർന്നു ജനവാസ മേഖലയിൽ പകൽ മുഴുവൻ വ്യാപിച്ച പുകപടലം നാട്ടുകാർക്ക് ദുരിതമായി.വാഴക്കാല മൂലേപ്പാടം എംകെ ലൈനിനു സമീപത്തെ ഒഴിഞ്ഞ ചതുപ്പു പ്രദേശത്ത് തള്ളിയിരുന്ന മാലിന്യക്കൂമ്പാരത്തിനാണ് ഇന്നലെ രാവിലെ 11ന് തീ പിടിച്ചത്. പെട്ടെന്നു വ്യാപിച്ച തീ പ്രദേശത്തെ തെങ്ങുകളിലേക്കും കുറ്റിക്കാടിലേക്കും പടർന്നു. രണ്ടു തെങ്ങുകൾ കത്തി നശിച്ചു. അഗ്നിരക്ഷാ സേനയെത്തി ഏറെനേരം പ്രയത്നിച്ചാണ് തീയണച്ചത്. 

അതിനു ശേഷവും മണിക്കൂറുകളോളം പ്രദേശമാകെ പുക പടലത്തിനുള്ളിലായി. ആളൊഴിഞ്ഞ ചതുപ്പിൽ രാത്രി സമയത്തു വാഹനങ്ങളിൽ കൊണ്ടുവന്നാണ് മാലിന്യം തള്ളുന്നത്. ഹോട്ടലുകൾ, മാർക്കറ്റുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം ഇവിടെ മാലിന്യം തള്ളുന്നുണ്ട്. മാലിന്യം തള്ളൽ കൂടുമ്പോൾ നാട്ടുകാർ നിരീക്ഷണം ഏർപ്പെടുത്താറുണ്ട്. ഈ സമയങ്ങളിൽ ആരും മാലിന്യം തള്ളാനെത്താറില്ല. നിരീക്ഷണം കുറയുന്നതോടെ വീണ്ടും മാലിന്യം തള്ളൽ പുനരാരംഭിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com