ADVERTISEMENT

ആലുവ∙ തായിക്കാട്ടുകര എസ്എൻ പുരം കാട്ടൂപ്പറമ്പിൽ ബാബുവിന്റെ വീട്ടിൽ ഗുണ്ടാ ആക്രമണം. വൈകിട്ടു 2 തവണയായി എത്തിയ ആറംഗ സംഘം ജനൽച്ചില്ലുകളും വാതിലും വാഹനങ്ങളും തല്ലിത്തകർത്തു.സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബാബു ഖത്തറിൽ ഉദ്യോഗസ്ഥനാണ്. മാധ്യമപ്രവർത്തകയായ ഭാര്യ ജിഷയും ഇളയമകൻ വിപിനും പുറത്തുപോയ സമയത്തായിരുന്നു ആക്രമണം. 

മൂത്തമകൻ ജിതിൻ വീടിന്റെ ഒന്നാം നിലയിൽ ഉണ്ടായിരുന്നെങ്കിലും വാതിൽ പൂട്ടിയിരുന്നതിനാൽ ആക്രമണത്തിന് ഇരയായില്ല. ഏപ്രിൽ 27നു രാത്രി ബാബുവിന്റെ ജ്യേഷ്ഠൻ ജയനെ (60) സമീപത്തു വാടകയ്ക്കു താമസിക്കുന്ന പട്ടേരിപ്പുറം സ്വദേശി രാഹുൽ മർദിച്ചിരുന്നു.

കരച്ചിൽ കേട്ട് എത്തിയ, ബാബുവിന്റെ മക്കൾ അടക്കമുള്ള അയൽവാസികൾ പ്രശ്നത്തിൽ ഇടപെട്ടു. അതിലുള്ള വൈരാഗ്യമാണ് ഇന്നലത്തെ ആക്രമണത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. കിടപ്പുമുറിയിലെ മേശയിൽ നിന്ന് 1.25 ലക്ഷം രൂപയും 2 മോതിരവും അക്രമികൾ മോഷ്ടിച്ചതായി ജിഷ ബാബു പറഞ്ഞു.

മഹിളാ കോൺഗ്രസ് ആലുവ ബ്ലോക്ക് സെക്രട്ടറി കൂടിയാണ് ജിഷ. മാധവപുരം കോളനി നിവാസികളായ രാഹുൽ, ജ്യോതിഷ്, രാജേഷ്, മെൽബിൻ, രഞ്ജിത്ത് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. ഇന്ന്  അറസ്റ്റ് രേഖപ്പെടുത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com