ADVERTISEMENT

ശുദ്ധജലം  മുടങ്ങും: തൃപ്പൂണിത്തുറ ∙  ജല അതോറിറ്റിയുടെ ചൂണ്ടി ജല ശുദ്ധീകരണ ശാലയിലെ കെഎസ്ഇബി ഹൈ ടെൻഷൻ പവർ സപ്ലൈ ലൈനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ തൃപ്പൂണിത്തുറ, ഉദയംപേരൂർ, തിരുവാങ്കുളം, ചോറ്റാനിക്കര എന്നീ പ്രദേശങ്ങളിൽ ഇന്ന് ഭാഗികമായി ശുദ്ധജല വിതരണം മുടങ്ങും.

അപേക്ഷ ക്ഷണിച്ചു
പറവൂർ ∙ അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു (സ്റ്റേറ്റ്, സിബിഎസ്ഇ) പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർഥികൾക്കു വിദ്യാഭ്യാസ പുരസ്കാരം നൽകാൻ പറവൂർ സഹകരണ ബാങ്ക് അപേക്ഷ ക്ഷണിച്ചു. സ്വയം തയാറാക്കിയ അപേക്ഷയും മാർക്ക് ലിസ്റ്റും പാസ്പോർട്ട് സൈസ് ഫോട്ടോയും 27നകം ബാങ്ക് ഹെഡ് ഓഫിസിൽ നൽകണം. 0484 –  2446505.

ജില്ലാ കാരംസ് ടൂർണമെന്റ് നാളെ
 
കുമ്പളം ∙ കെയർ ആൻസ് സർവീസ്, കുമ്പളം സാംസ്കാരിക വേദി എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന ജില്ലാ കാരംസ് ടൂർണമെന്റ് കുമ്പളം എസ്ആർവിഎസ്എംജി എൽപി സ്കൂളിൽ നാളെ നടക്കും. രാവിലെ 10 ന് എൻഎസ്എസ് കരയോഗം പ്രസിഡന്റ് വി.ആർ. വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും. സിംഗിൾസ് വിഭാഗത്തിൽ നടക്കുന്ന മത്സരത്തിൽ ജില്ലയിലെ പ്രമുഖ ടീമുകൾ ഉൾപ്പെടെ 32 പേർ മാറ്റുരയ്ക്കും.

തെങ്ങിൻ തൈകൾ വിൽപനയ്ക്ക്
മൂവാQറ്റുപുഴ∙ നേര്യമംഗലം സർക്കാർ ഫാമിൽ ഉൽപാദിപ്പിച്ച മികച്ച ഇനം നെടിയ ഇനം, കുറിയ ഇനം , സങ്കരയിനം തെങ്ങിൻ തൈകൾ 50 % സബ്സിഡി നിരക്കിൽ മഞ്ഞള്ളൂർ കൃഷി ഭവനിൽ നിന്നു വിതരണം ചെയ്യുന്നു. ആവശ്യം ഉള്ള കർഷകർ കൃഷി ഭവനിൽ ബന്ധപ്പെടണം.

ഫാർമസിസ്റ്റ് ഒഴിവ്
ഇലഞ്ഞി∙ ആയുർവേദ ആശുപത്രിയിൽ ഫാർമസിസ്റ്റ് ഒഴിവ്. 28ന് വൈകിട്ട് 3 വരെ അപേക്ഷിക്കാം. 97473 27142.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com