ADVERTISEMENT

പഴയങ്ങാടി ∙ വേനൽ മഴ ഇന്നലെ വൈകിട്ട് ചെറുതായി ഒന്നു പെയ്തപ്പോൾതന്നെ പഴയങ്ങാടിയുടെ റെയിൽവേ അടിപ്പാതയിൽ ചെളി വെള്ളം നിറഞ്ഞു. പതിവുപോലെ റെയിൽവേ അടിപ്പാത മുറിച്ച് കടക്കാനാകാതെ ഗതാഗത കുരുക്കും രൂപപ്പെട്ടു. ഇന്നലെ വൈകിട്ട് 6.45 മുതൽ 7.15 വരെയാണ് കുരുക്ക് മുറുകിയത്. മഴക്കാലത്ത് ഇതുവഴി പോകുന്ന യാത്രക്കാർ അനുഭവിക്കേണ്ട തീരാദുരിതത്തിന്റെ മുന്നറിയിപ്പാണ് ഇന്നലെ സന്ധ്യയോടെയുളള കാഴ്ച. അടിപ്പാത നവീകരണത്തിന് 6 കോടി രൂപ സംസ്ഥാന സർക്കാർ 2023 ലെ ബജറ്റിൽ വകയിരുത്തിയിരുന്നു. എന്നാൽ ഇതുവരെ അടിപ്പാത നവീകരണത്തിന്റെ പ്രവർത്തനങ്ങൾ ഒന്നും നടന്നിട്ടില്ല എന്നാണ് ആക്ഷേപം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com