ADVERTISEMENT

ഇരിട്ടി∙ കൃഷിയിടത്തിൽ നിന്നു വീട്ടിലേക്കു പോവുകയായിരുന്ന ഇരുചക്ര വാഹന യാത്രക്കാരെ ആറളം ഫാമിൽ കാട്ടാന ആക്രമിച്ചു. ആനയുടെ ആക്രമണത്തിൽ ബൈക്ക് തകർന്നു. കീഴ്പ്പള്ളി സ്വദേശി സാദത്ത്, ബ്ലോക്ക് 12ലെ താമസക്കാരനായ സുകേഷ് എന്നിവർ സഞ്ചരിച്ച ബൈക്കാണു ബ്ലോക്ക് 2ൽ വച്ച് കാട്ടാന കാട്ടാന പിന്തുടർന്ന് ആക്രമിച്ചത്. ആന ഓടിവരുന്നത് കണ്ട് ഇരുവരും ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. രണ്ടാഴ്ച മുൻപും ബൈക്ക് യാത്രികനെ കാട്ടാന ആക്രമിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികൻ വൈഷ്ണവ് ചികിത്സയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com