ADVERTISEMENT

ചെറുപുഴ∙ ഒറ്റ രാത്രി കൊണ്ടു ആവുള്ളാൻ കയം നിറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ കർണാടക വനത്തിൽ പെയ്ത ശക്തമായ മഴയാണു തേജസ്വിനിപ്പുഴയിൽ നീരൊഴുക്ക് വർധിക്കാൻ കാരണമായത്. കഴിഞ്ഞ 2 ദിവസമായി മലയോരത്ത് ചെറിയ തോതിൽ മഴ പെയ്യാൻ തുടങ്ങിയതോടെ അന്തരീക്ഷത്തിൽ ചൂട് കുറയാനും തുടങ്ങി. 

തിങ്കളാഴ്ച ആവുള്ളാൻ കയത്തിൽ നിന്നു ക്വിന്റൽ കണക്കിനു മത്സ്യങ്ങളാണു നാട്ടുകാരും അതിഥി തൊഴിലാളികളും ചേർന്നു പിടിച്ചത്. ഇക്കാര്യം പലരും അറിഞ്ഞത് വളരെ താമസിച്ചാണ്. വിവരം അറിഞ്ഞു ഒട്ടേറെ ആളുകളാണു ഇന്നലെ രാവിലെ ചാക്കുമായി ആവുള്ളാൻ കയത്തിൽ എത്തിയത്. എന്നാൽ ഈസമയം കയത്തിലേക്കുള്ള നീരൊഴുക്ക് ശക്തമായിരുന്നു. ഇതേത്തുടർന്നു മീൻ പിടിക്കാൻ എത്തിയ പലരും നിരാശയോടെ മടങ്ങുകയായിരുന്നു.

വരും ദിവസങ്ങളിൽ മഴ പെയ്താൽ തേജസ്വിനിപ്പുഴയിലെ ജലനിരപ്പ് ഉയരുകയും പ്രദേശത്തു അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമത്തിനു പരിഹാരമാകുകയും ചെയ്യും. ചെറിയ തോതിലുള്ള മഴ പലയിടങ്ങളിലും ലഭിച്ചതോടെ ഉണങ്ങി തുടങ്ങിയ കൃഷികൾക്കും തെല്ലു ആശ്വാസമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com