ചെങ്ങളായിലെ പഴയ അക്ഷയ കേന്ദ്രം കെട്ടിടത്തിലേക്ക് ലോറി ഇടിച്ചു കയറി
Mail This Article
×
കണ്ണൂർ∙ ചെങ്ങളായിലെ പഴയ അക്ഷയ കേന്ദ്രം കെട്ടിടത്തിലേക്ക് ലോറി ഇടിച്ചു കയറി. വൈകിട്ടായിരുന്നു സംഭവം. നെല്ലിക്കുന്ന് ഭാഗത്ത് നിന്ന് ചെങ്കല്ലുമായി ചെങ്ങളായി ടൗൺ ഭാഗത്തേക്ക് വരികയായിരുന്നു ലോറി. ജനത്തിരക്ക് പതിവായ ഈ ഭാഗത്ത് സംഭവസമയത്ത് ആരും ഇല്ലാതിരുന്നത് കൊണ്ട് വലിയ ദുരന്തം ഒഴിവായി. കെട്ടിടം പൂർണമായി തകർന്നു .കുറച്ചു ദിവസം മുൻപാണ് അക്ഷയ വേറെ കെട്ടിടത്തിലേക്ക് മാറ്റിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.