ADVERTISEMENT

കാസർകോട്∙ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ കൂറ്റൻ പരസ്യ ബോർഡ് റോഡിലേക്ക് തകർന്നു വീണു. യാത്രക്കാർ ഓടി രക്ഷപ്പെട്ടതിനാൽ ഒഴിവായത് വൻ ദുരന്തം. ഇന്നലെ വൈകിട്ട് 6.30നാണ് ശക്തമായ കാറ്റിൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിനു മുകളിലെ ഇരുമ്പു കൊണ്ടുള്ളതും ഭാരമേറിയതുമായ പരസ്യ ബോർഡ് താഴേക്ക് പതിച്ചത്. താഴെ നിർത്തിയിട്ടിരുന്ന 2 ബൈക്കുകൾ തകർന്നു. ബോർഡ് താഴേക്കു പതിക്കുന്ന ശബ്ദം കേട്ട് യാത്രക്കാർ ഓടി മാറിയതുകൊണ്ടാണ് പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. 25 അടിയോളം ഉയരവും 40 അടിയോളം നീളവുമുള്ള ബോർഡാണിത്.  25 ഓളം കല്ലുകളും കെട്ടിടത്തിനു മുകളിൽ നിന്ന് ഇളകി വീണു. ഞായറാഴ്ച ആയതിനാലും ചെറിയ ചാറ്റൽ മഴ ഉള്ളതിനാലും യാത്രക്കാർ കുറവായത് ദുരന്തം ഒഴിവാക്കി. ബോർഡ് താഴേക്ക് പതിക്കുമ്പോൾ അമ്മയും കുട്ടിയും ഓടി രക്ഷപ്പെടുന്ന ദൃശ്യം ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ച വിഡിയോയിൽ ഉണ്ട്. വിവരമറിഞ്ഞ് നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം സ്ഥലത്തെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com