ADVERTISEMENT

പത്തനാപുരം ∙  ഫാമിങ് കോർപറേഷനിലെ ചിതൽവെട്ടി പറങ്കിമാവിൻ തോട്ടത്തിലെ കാട് വെട്ടിത്തെളിക്കുന്ന വിഷയത്തിൽ തർക്കം തുടരുകയാണ്. അടിക്കാട് വെട്ടിത്തെളിക്കുന്നതിൽ എതിർപ്പില്ലെന്നും വൻ മരങ്ങൾ മുറിച്ചു നീക്കുന്നതിലാണ് എതിർപ്പെന്നും എഐടിയുസി നേതാക്കൾ പറഞ്ഞു. കാട് വെട്ടിത്തെളിക്കാൻ വനം വകുപ്പും കോർപറേഷൻ മാനേജ്മെന്റും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എഐടിയുസി ചിതൽവെട്ടി എസ്റ്റേറ്റ് ഓഫിസിനു മുന്നിൽ പ്രതിഷേധിച്ചു.

ഹോർട്ടി കോർപ് ചെയർമാൻ എസ്.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. എം.ജിയാസുദ്ദീൻ, ദിലീപ് എസ്.സുലൈമാൻ, എം.എ.കരീം, സി.കെ.മുഹമ്മദ് ഖാൻ,  ഫാസിൽ എസ്.ബാബു എന്നിവർ പ്രസംഗിച്ചു. 

അതേ സമയം എഐടിയുസിയാണ് കാട് വെട്ടിത്തെളിക്കുന്നതിൽ തടസ്സം നിൽക്കുന്നതെന്ന് ആരോപിച്ച് ഐഎൻടിയുസി രംഗത്തെത്തി. മറ്റു യൂണിയൻ തൊഴിലാളികളെയും, ഉദ്യോഗസ്ഥരെയും കേസിൽപ്പെടുത്തി, അനധികൃത നിയമനങ്ങൾ നടത്താനുള്ള മാർഗമാണ് എഐടിയുസി നോക്കുന്നതെന്നും ഐഎൻടിയുസി നേതാവ് സി.ആർ.നജീബ് പറഞ്ഞു. സിഐടിയു നേതാക്കൾ ചിതൽവെട്ടി എസ്റ്റേറ്റ് മാനേജരെ ഉപരോധിച്ചു. മാനേജ്മെന്റുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

എസ്.ഷാജി, എസ്.സജീഷ്, നെജു കാഞ്ഞിരവിളയിൽ എന്നിവർ പങ്കെടുത്തു. കടുവയിറങ്ങിയതായി പറയുന്ന മേഖലയോട് ചേർന്നു കിടക്കുന്ന കുമ്പിക്കൽ പറങ്കിമാവിൻ തോട്ടത്തിൽ വട്ട ഉൾപ്പെടെയുള്ള പാഴ്മരങ്ങൾ മുറിക്കാനുള്ള ഫാമിങ് കോർപറേഷൻ തൊഴിലാളികളുടെ ശ്രമമാണ് തടസ്സപ്പെട്ടത്. വാൾ ഉപയോഗിച്ച് മുറിച്ചു നീക്കുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ട് തടസ്സപ്പെടുത്തിയെന്നാണ് പരാതി. പറങ്കിമാവിൻ തോട്ടത്തിലെ അടിക്കാട് നീക്കണമെന്ന് വനം വകുപ്പ് കത്ത് നൽകി ദിവസങ്ങൾക്കുള്ളിലാണ് പുതിയ സംഭവം. ഇതോടെ ഇത്തരം മരങ്ങൾ മുറിക്കേണ്ടാ എന്ന് കോർപറേഷൻ തൊഴിലാളികൾക്ക് നിർദേശം നൽകുകയായിരുന്നു.

ഇതറിഞ്ഞ സിഐടിയു നേതൃത്വം പ്രതിഷേധവുമായി രംഗത്തെത്തി. കോർപറേഷൻ മാനേജ്മെന്റ് വിഷയത്തിൽ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം. പാഴ്മരങ്ങൾ മുറിക്കുന്നത് തടയുന്നവരെ ഒറ്റപ്പെടുത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com