ADVERTISEMENT

കല്ലുവാതുക്കൽ ∙ ദേശീയപാതയിൽ നിന്നു പാറയിൽ ഇരുപതു കെട്ടിടം ഹരിജൻ കോളനി അനുബന്ധ റോഡിലേക്കു  പ്രവേശിക്കുന്നതിനു മാർഗം ഇല്ലാതായി. നേരത്തെ കോളനിയിൽ നിന്ന് ദേശീയപാതയിലേക്കു കയറാൻ  പടവുകൾ ഉണ്ടായിരുന്നു. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ഇതു പൊളിച്ചുമാറ്റി.

നിലവിൽ കോളനിയിൽ നിന്നു വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ചുറ്റിക്കറങ്ങി മാത്രമേ റോഡിലേക്കെത്താൻ കഴിയൂ. നേരത്തെ ഉണ്ടായിരുന്ന നടപ്പാത പുനഃസ്ഥാപിച്ചില്ലെങ്കിൽ കോളനി ഒറ്റപ്പെടും.  വിഷയത്തിൽ അടിയന്തര നടപടി  സ്വീകരിക്കണമെന്നു കോൺഗ്രസ് പാറയിൽ ബൂത്ത്‌ പ്രസിഡന്റ്‌ ഷാജിലാൽ, ദലിത്‌ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്‌ പാറയിൽ മധു എന്നിവർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com