ADVERTISEMENT

കുറുപ്പന്തറ ∙ നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് തലകീഴായി മറിഞ്ഞു. ഡ്രൈവറെ നാട്ടുകാർ പരുക്കുകളോടെ രക്ഷപ്പെടുത്തി. മാഞ്ഞൂർ സൗത്ത് തെക്കേപ്പുര അജിത്തിന്റെ മകൻ അമൽജിത്തിനാണു പരുക്കേറ്റത്.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7.45നു കുറുപ്പന്തറ– മാഞ്ഞൂർ സൗത്ത് റോഡിൽ ഇരുവേലി പാലത്തിനു സമീപത്താണ് അപകടം. 

കാറിൽ കുറുപ്പന്തറയിൽനിന്നു മാഞ്ഞൂർ സൗത്തിലേക്കുള്ള യാത്രയിലായിരുന്നു അമൽ.റോഡിൽ പാകിയിരിക്കുന്ന ടൈലിൽ കാർ തെന്നി നിയന്ത്രണം വിട്ട് പാലത്തിനു സമീപത്തുനിന്ന് ഇരുവേലിത്തോട്ടിലേക്ക് മറിയുകയായിരുന്നു.ക്രെയിൻ ഉപയോഗിച്ച് കാർ തോട്ടിൽനിന്നുയർത്തി. ഇതേ ഭാഗത്ത് മുൻപ് സ്കൂട്ടർ തോട്ടിലേക്ക് മറിഞ്ഞ് പ്രദേശവാസി മരിച്ചിരുന്നു.      ഒരു വർഷം മുൻപും കാർ തോട്ടിലേക്ക് വീണിരുന്നു. ഇരുവേലി പാലത്തിന്റെ ഇരുവശത്തും കൈവരി തകർന്നിട്ടാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com