ADVERTISEMENT

മുണ്ടക്കയം ∙ അയൽവാസിയായ മധ്യവയസ്കയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കീച്ചൻപാറ പുളിഞ്ചുവട്ടിൽ സുവിൻ ക്രിസ്റ്റി (ചാണ്ടി –30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി ഇയാൾ ഭാര്യയുമായി വഴക്കുണ്ടാക്കുകയും ഭാര്യ അയൽവാസിയുടെ വീട്ടിൽ അഭയം തേടുകയും ചെയ്തു. പിന്നാലെയെത്തി ഇവരുടെ വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കയെ മർദിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. 

എസ്.എച്ച്.ഒ ത്രിദീപ് ചന്ദ്രൻ, എസ്ഐ കെ.വി.വിപിൻ എ.എസ്.ഐ പി.കെ.ജോഷി, സിപിഒമാരായ റഫീഖ്, നൂറുദ്ദീൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ പരിധിയിൽ ആന്റി സോഷ്യൽ ലിസ്റ്റിൽ ഇയാൾ ഉൾപ്പെട്ടിട്ടുള്ളതാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com