ADVERTISEMENT

കോട്ടയം ∙ വാഴക്കുലയ്ക്ക് പകരം പച്ചക്കറി. കോട്ടയം–പുതുപ്പള്ളി റോഡിൽ ഇരവിനെല്ലൂർ ഭാഗത്ത് റോഡരികിലാണ് കുറിയേടത്ത് രാധാകൃഷ്ണനും (രാജൻ–63), ഭാര്യ ശാന്തമ്മയും (60)  ബാർട്ടർ സമ്പ്രദായത്തിൽ കട നടത്തുന്നത്.  ഇവിടെ പ്രദേശവാസികൾ എത്തിച്ച് നൽകുന്ന വാഴക്കുലയ്ക്ക് പകരം പച്ചക്കറികൾ കൈമാറും. വാഴക്കുല നൽകുന്നവർക്ക് കാണാനായി നിരയായി കെട്ടിത്തൂക്കിയിടും. വാഴക്കുല പഴുത്ത് തുടങ്ങി തീരുന്നത് വരെ നൽകിയവർക്ക് നേരിട്ട് കുലകൾ കാണുന്നതിനാണ് നിരയായി കടയുടെ മുൻ ഭാഗത്ത് തൂക്കിയിടുന്നത്.

പഴുത്ത കുല തീരുന്നതോടെ ഉടമസ്ഥർക്ക് കടയിലെത്തി വാഴക്കുലയ്ക്ക് ലഭിച്ച വില അനുസരിച്ച് പച്ചക്കറി നേരിട്ട് എടുക്കുകയും ചെയ്യാം. പ്രദേശത്തെ പ്രാദേശിക വിളകളായ ചേന, ചേമ്പ്, കപ്പ എന്നിവയും സമാന രീതിയിൽ ഇവിടെ വിൽപനയ്ക്ക് എത്തിക്കുന്നുണ്ട്.  40 വർഷമായി പച്ചക്കറിക്കട ഇവിടെ പ്രവർത്തിക്കുന്നു. രാജന്റെ മാതാവ് ജാനകി ആരംഭിച്ചതാണ് കട. സമീപകാലത്ത് കടയിൽ നിന്നും പച്ചക്കറികൾ മോഷ്ടാക്കൾ കവർന്നിരുന്നു. പിറ്റേന്ന് കടയുടെ സമീപം രാധാകൃഷൻ ഒരു കട്ടിൽ ഇട്ട്  രാത്രിയിൽ  കാവൽ കിടക്കുന്നു. 4 വശവും മറയ്ക്കാത്ത കടയിൽ നാട്ടുകാർ വിശ്വസിച്ച് വിൽപനക്കേൽപിച്ച ഒട്ടേറെ പച്ചക്കറികളുണ്ട്. ഇവിടെ നിന്നും ഒന്നും മോഷണം പോകരുതെന്നാണ് ആഗ്രഹമെന്നു  രാധാകൃഷ്ണൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com