ADVERTISEMENT

കോഴിക്കോട്∙  മിന്നൽ സമരങ്ങൾ നിരോധിക്കാൻ നിയമം കൊണ്ടുവരണമെന്ന് മലബാർ ഡെവലപ്പ്മെന്റ് കൗൺസിൽ(എം.ഡി.സി). സമരംമൂലം യാത്രമുടങ്ങിയവർക്കു നഷ്ടപരിഹാരം നൽകണം. എയർ ഇന്ത്യ എക്സ്പ്രസ് ക്യാബിൻ ക്രൂ മിന്നൽ സമരം മൂലം ഗൾഫ് സെക്ടറിൽ അമിതവിമാനനിരക്ക് നൽകിയ യാത്രക്കാർക്ക് ഉണ്ടായ കഷ്ടനഷ്ടങ്ങൾക്ക് നഷ്ടം പരിഹാരം നൽകണമെന്നും എം.ഡി.സി. ആവശ്യപ്പെട്ടു.

മിന്നൽ സമരം  ബന്ധപ്പെട്ടവർ മുൻകൂട്ടി അറിഞ്ഞില്ല എന്നതും, അറിഞ്ഞിട്ടും വ്യോമയാന മന്ത്രാലായവും,ഡി.ജി.സി.എയും ഇടപെടാതെ  സാധരണ തൊഴിൽ സമരം കൈകാര്യം ചെയ്യുന്ന ലാഘവത്തോടെ  ലേബർ കമ്മീഷനറെമാത്രം ചുമതലപ്പെടുത്തി വിട്ടുനിന്നതാണ്  പ്രശ്നം സങ്കിർണമാക്കിയത്. എയർ ഇന്ത്യ എക്സ്പ്രസ് ടാറ്റാ ഏറ്റെടുത്തപ്പോൾ മിതമായ ടിക്കറ്റ് നിരക്കും, മികച്ച സേവനവൂമാണ് പ്രതീക്ഷിച്ചത്. ഇത്തരം സമരമുറ യാതക്കാരെ മാത്രമല്ല കാർഗോ, കാർഷിക, ടൂറിസ, ചികിത്സ മേഖലകളെയെല്ലാം പ്രതികൂലമായി ബാധിച്ചു. ഇത്തരം സമരങ്ങൾ ആവർത്തിക്കാതിരിക്കാൻ ഫലപ്രദ  നടപടി അഭ്യർഥിച്ചു ബന്ധപ്പെട്ടവർക്കെല്ലാം നിവേദനം സമർപ്പിച്ചു.

പ്രധാന മന്ത്രി, കേരള, ഗോവ, ഗവർണർമാർ,  വ്യോമയന മന്ത്രി, വിദേശകാര്യസഹമന്ത്രി, ഡിജിസിഎ, എയർപോർട്ട് അതോർട്ടി ഓഫ് ഇന്ത്യ, കേരളമുഖ്യമന്ത്രി, നോർക്ക, മാരി ടൈം ബോർഡ് ചെയർമാൻ എന്നിവർക്ക് എംഡിസി പ്രസിഡന്റ് ഷെവ. സി. ഇ. ചാക്കുണ്ണി, യു എ ഇ കോർഡിനേറ്റർ സി. എ ബ്യൂട്ടി പ്രസാദ് എന്നിവർ നിവേദനം സമർപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com