ADVERTISEMENT

ഊട്ടി ∙ വിനോദസഞ്ചാരികളുടെ സുഗമമായ സഞ്ചാരത്തിനു വഴിയൊരുക്കാൻ ക്യുആർ കോഡ് സഹിതമുള്ള ലഘുലേഖയുമായി നീലഗിരി പൊലീസ് ടൂറിസം വിങ്. ജില്ലാ പൊലീസ് സൂപ്രണ്ട് പി.സുന്ദരവടിവേലിന്റെ നേതൃത്വത്തിൽ 30,000 ലഘുലേഖകളാണു വിതരണം ചെയ്യുന്നത്. സസ്യോദ്യാനം, റോസ് ഗാർഡൻ, ബോട്ട് ഹൗസ്, കർണാടക പാർക്ക്, ദൊഡ്ഡബെട്ട, പൈക്കാര ബോട്ട് ഹൗസ്, ഷൂട്ടിങ് സ്ഥലങ്ങൾ തുടങ്ങിയവയിലേക്കുള്ള വഴി ഈ ക്യുആർ കോഡ് സ്കാൻ ചെയ്താൽ അറിയാനാകും.

ഊട്ടി റോസ് ഷോയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുന്ന റോസ് ഗാർഡൻ.
ഊട്ടി റോസ് ഷോയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുന്ന റോസ് ഗാർഡൻ.

10ന് തുടങ്ങുന്ന പുഷ്പമേളയുടെ തിരക്ക് നിയന്ത്രിക്കാനായി 600 പൊലീസുകാരെ നിയമിച്ചതായും എസ്പി പറഞ്ഞു. കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ് തുടങ്ങിയ ജില്ലകളിൽ നിന്നുള്ള പൊലീസിനെ ഉൾപ്പെടെ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുണ്ട്.

പുഷ്പമേള: 10ന് നീലഗിരി ജില്ലയിൽ പ്രാദേശിക അവധി
ഊട്ടി ∙ ഊട്ടിയിൽ പുഷ്പമേള തുടങ്ങുന്ന 10ന് നീലഗിരി ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പുഷ്പമേളയും റോസ് ഷോയും ഒരേ ദിവസമാണു തുടങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട് ഇപ്രാവശ്യം. ജില്ലയിലെ വിദ്യാലയങ്ങൾക്കും സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഇതിനു പകരമായി 18നു പ്രവൃത്തി ദിവസമായിരിക്കും.

English Summary:

Navigate Ooty Like a Pro: New Police-issued Tourist Booklet with Handy QR Codes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com