ADVERTISEMENT

പാലക്കാട് ∙  ഉഷ്ണ തരംഗവും തുടർച്ചയായ അത്യുഷ്ണവും ഉണ്ടാക്കിയ പ്രത്യാഘാതവും വരൾച്ചയുടെ സ്വഭാവവും പ്രശ്നങ്ങളും സംബന്ധിച്ചു സംയുക്ത സർവേ ആരംഭിച്ചു. കേ‍ാഴിക്കേ‍ാട് കേന്ദ്രമായുള്ള  ജലവിഭവ വിനിമയ പഠനകേന്ദ്രം (സിഡബ്ല്യുയുആർഡിഎം), കേ‍ാട്ടയത്തെ കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രം (ഐസിസിഎസ്) ,പീച്ചി ഫേ‍ാറസ്റ്റ് റിസർച് ഇൻസ്റ്റിട്ട്യൂട്ട് (കെഎഫ്ആർഐ) എന്നിവയുടെ നേതൃത്വത്തിലാണു സർവേ.

ജില്ലകളിൽ വരൾച്ചയുണ്ടായ പ്രദേശങ്ങളിൽ റവന്യു, തദ്ദേശസ്ഥാപന സഹായത്തേ‍ാടെയുള്ള സർവേയുടെ അന്തിമ റിപ്പേ‍ാർട്ട് ഈ മാസം ആസൂത്രണബേ‍ാർഡിനൂ നൽകുമെന്നു സിഡബ്ല്യുആർഡിഎം എക്സിക്യൂട്ടീവ് ഡയറക്ടർ ഡേ‍ാ.മനേ‍ാജ് പി.സാമുവൽ പറഞ്ഞു. വർഷം തേ‍ാറും ഉഷ്ണം വർധിക്കുന്ന സാഹചര്യത്തിൽ, പെ‍ാതുവായും പ്രത്യാഘാതം കൂടുതലുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിലും  ഭാവിയിൽ സ്വീകരിക്കേണ്ട നടപടികൾക്കും ജലവിനിയേ‍ാഗത്തിൽ വരുത്തേണ്ട മാറ്റങ്ങൾക്കും ആവശ്യമായ രീതിയിലാണു സർവേ ഡേറ്റാ ശേഖരണം.

ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുളള സംഘം ജില്ലകളിൽ നേരിട്ടു നടത്തുന്ന സർവേയിൽ വരൾച്ചയുടെ സ്വഭാവം, അത്  എത്രപേ രെ എത്രത്തേ‍ാളം ബാധിച്ചു, ശുദ്ധജല ലഭ്യതയിലും ജലസേചനത്തിലുമുണ്ടായ പ്രശ്നം, മുൻകാലങ്ങളെ അപേക്ഷിച്ച് അനുഭവപ്പെട്ട കൂടുതൽ ഉഷ്ണം തുടങ്ങിയവ പരിശേ‍ാധിക്കുന്നുണ്ട്.സംസ്ഥാനത്ത് 19 ദിവസം അസാധാരണ അത്യുഷ്ണം അനുഭവപ്പെട്ടതായാണു കാലാവസ്ഥ ഏജൻസികളുടെ വിലയിരുത്തൽ. കാസർകേ‍ാട്, കണ്ണൂർ, കേ‍ാഴിക്കേ‍ാട്, തൃശൂർ, പാലക്കാട്, കെ‍ാല്ലം, ആലപ്പുഴ.തിരുവനന്തപുരം ജില്ലകളെയാണു രൂക്ഷമായി ബാധിച്ചത്. 

മലയേ‍ാര ജില്ലകളായ വയനാടും, ഇടുക്കിയിലും അസാധാരണചൂട് ഉണ്ടായി. പാലക്കാട് മൂന്നു ദിവസം ഉഷ്ണതരംഗം ഉണ്ടായതായാണു ഔദ്യേ‍ാഗിക നിരീക്ഷണമെങ്കിലും സമാന ഉഷ്ണം ഒരാഴ്ചയിലധികം മേഖലയിൽ അനുഭവപ്പെട്ടതായാണു ഒ‍ാട്ടേ‍ാമാറ്റിക് വെതർ സ്റ്റേഷനുകളിലെ കണക്ക്. വരൾച്ചയിൽ കാർഷികമേഖലയിൽ നാശം ഉണ്ടായെങ്കിലും ജലക്ഷാമം രൂക്ഷമായില്ലെന്നാണു വിലയിരുത്തൽ. വേനൽമഴ കൂടുതൽ വൈകിയിരുന്നെങ്കിൽ സ്ഥിതി വഷളാകുമായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com