ADVERTISEMENT

വടക്കഞ്ചേരി ∙ കാട്ടുപന്നിയെ തടയാൻ സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ നിന്നു ഷോക്കേറ്റ് വയോധിക മരിച്ച സംഭവത്തിൽ സ്ഥലം ഉടമ അറസ്റ്റിൽ. അഞ്ചുമൂർത്തിമംഗലം പയ്യക്കുണ്ട് തെക്കേക്കുളം വീട്ടിൽ അബ്ദുൽകരീം (56) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജനുവരി 23നാണ് കെണിയിൽ തട്ടി ഷോക്കേറ്റ് പയ്യക്കുണ്ട് കുന്നത്തുവീട്ടിൽ കണ്ടന്റെ ഭാര്യ കല്യാണി (78) മരിച്ചത്. പറമ്പിൽ മരിച്ചുകിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് വൈദ്യുതാഘാതമാണെന്നു തെളിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അബ്ദുൽകരീമിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തത്. കോടതി റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com