ADVERTISEMENT

വടക്കഞ്ചേരി∙ മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലെ വടക്കഞ്ചേരി മേൽപാലത്തിൽ പാലക്കാട് ദിശയിലേക്കുള്ള പാലത്തിന്റെ തകർന്ന ഭാഗങ്ങൾ നന്നാക്കി തുറന്നു കൊടുത്തപ്പോള്‍ തൃശൂര്‍ ഭാഗത്തേക്കുള്ള പാലം അ‌ടച്ചു. അവിടെ തകരാറിലായ ജോയിന്റുകൾ കുത്തിപ്പൊളിച്ചു കോൺക്രീറ്റിങ് നടത്തുകയാണിപ്പോൾ. പാലക്കാട് ദിശയിലേക്കുള്ള പാലത്തിലൂടെയാണ്  ഇരു ഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിടുന്നത്.

ഇവിടെ സ്ഥാപിച്ചിരിക്കുന്ന ദിശാ ബോര്‍ഡുകളില്‍ റിഫ്ലക്ടറുകളും മതിയായ സിഗ്നല്‍ സംവിധാനങ്ങളും ഇല്ലാത്തത് അപകടങ്ങള്‍ ഉണ്ടാക്കുന്നതായി പരാതിയുണ്ട്. ‌ഇതുവരെ 64 പ്രാവശ്യം ജോയിന്റുകള്‍ കുത്തിപ്പൊളിച്ചു നിര്‍മാണം ന‌ടത്തിയിട്ടും പാലത്തിന്റെ പ്രശ്നം പരിഹരിക്കാനായില്ല. ദേശീയപാത അതോറിറ്റിയോ റോഡ് സേഫ്റ്റി അധികൃതരോ ഇതു കാണുന്നില്ലെന്ന് ആരോപണമുണ്ട്.

പാലത്തിന്റെ രണ്ട് ബീമുകൾ തമ്മിൽ ചേരുന്ന ഭാഗത്തു വാഹനങ്ങൾ പോകുമ്പോൾ വലിയ ശബ്ദത്തിൽ കുലുക്കം ഉണ്ടാകുന്നുണ്ട്. 420 മീറ്റർ നീളമുള്ളതാണു മേല്‍പാലം. പാലത്തിന്റെ നിര്‍മാണം സംബന്ധിച്ച് വിദഗ്ധ സമിതി അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാണ്.

English Summary:

Vadakkencherry Flyover Safety Concerns Heighten: Unresolved Issues After 64 Repairs Demand Immediate Attention

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com