ADVERTISEMENT

തേക്കുതോട് ∙ കാറ്റിലും മഴയിലും തൂമ്പാക്കുളത്തെ വാഴത്തോട്ടങ്ങളിൽ വ്യാപക നാശം. തൂമ്പാക്കുളം മേൽത്തട്ട് നെപ്പിക്കൽ ശിവപ്രദീപ്, പൂവണ്ണുംമൂട്ടിൽ ജോസ്, കളത്തിൽ സുനിൽ, കുന്നുംപുറത്ത് ജയിംസ് എന്നിവരുടെ ഏത്തവാഴ കൃഷിയാണ് നശിച്ചത്. ശിവപ്രദീപിന് 2 ഏക്കറോളം സ്ഥലത്ത് 1000 മൂട് ഏത്തവാഴ കൃഷിയാണുള്ളത്. 

ഇതിൽ കുലച്ചതും കുടം വന്നതുമായ അഞ്ഞൂറിലേറെ മൂട് വാഴ കാറ്റിൽ ഒടിഞ്ഞുനശിച്ചു. ബാക്കിയുള്ള വാഴ ചാഞ്ഞുനിൽക്കുകയാണ്. ഇവയും നഷ്ടമായാൽ വാഴ കൃഷിക്ക് ചെലവ് വന്ന ഭാരിച്ച തുക ബാധ്യതയാകുമെന്ന ആശങ്കയിലാണ് ശിവപ്രദീപ്.ജോസ്, സുനിൽ, ജയിംസ് എന്നിവരുടെ കൃഷിയിടങ്ങളിലായി ഏകദേശം 400 മൂട് ഏത്തവാഴ നശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com