ADVERTISEMENT

മലക്കപ്പാറ ∙ ആനമല പാതയിൽ പത്തടിപ്പാലത്തിനു സമീപം കെഎസ്ആർടിസി ബസ് തകരാറിലായി യാത്രക്കാർ വനപാതയിൽ കുടുങ്ങി. മലക്കപ്പാറയിൽ നിന്ന് ഇന്നലെ വൈകിട്ട് 5 ന് പുറപ്പെട്ട ബസാണ് യന്ത്രത്തകരാറു മൂലം വഴിയിൽ കുടുങ്ങിയത്. യാത്രക്കാരെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന കെഎസ്ആർടിസി ഉല്ലാസയാത്രാ ബസുകളിൽ ചാലക്കുടിയിൽ എത്തിച്ചതായി കെഎസ്ആർടിസി അധികൃതർ പറ‍ഞ്ഞു. 6 മണിയോടെ ബസ് തകരാറിലായ വിവരം അറിയിച്ചതോടെ ആറരയോടെ ചാലക്കുടി ഡിപ്പോയിൽ നിന്നും പകരം ബസ് അയക്കുകയും ചെയ്തിരുന്നു. 

ഇന്നലെ ഉച്ചയ്ക്കു 2 മണിയോടെ ഷോളയാർ പവർ ഹൗസിനു സമീപം മരം മറിഞ്ഞ് ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ചാലക്കുടി മലക്കപ്പാറ സർവീസ് നടത്തുന്ന സ്വകാര്യ ബസും നിരവധി വാഹനങ്ങളും കുരുക്കിൽപെട്ടു. ഷോളയാർ സ്റ്റേഷനിലെ വനപാലകരെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com