ADVERTISEMENT

ജില്ലാ ഹാൻഡ് ബോൾ ചാംപ്യൻഷിപ് ആരംഭിച്ചു
അന്നനാട് ∙ജില്ലാ മിനി, സബ് ജൂനിയർ ഹാൻഡ് ബോൾ ചാംപ്യൻഷിപ്പുകൾ യൂണിയൻ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.വി.സുധീഷ് അധ്യക്ഷത വഹിച്ചു. 

സ്കൂൾ മാനേജർ സി.എ.ഷാജി, പഞ്ചായത്ത് അംഗം മോളി തോമസ്, സ്കൂൾ ഹെഡ്മിസ്‌ട്രസ് എം.പി.മാലിനി, പ്രിൻസിപ്പൽ ഐ.ജയ, കേരള ഹാൻഡ് ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജിബി വി.പെരേപ്പാടൻ, ജില്ലാ അസോസിയേഷൻ ട്രഷറർ പി.ശരത് പ്രസാദ്, വിക്ടർ എന്നിവർ പ്രസംഗിച്ചു. 12 ടീമുകളിലായി 200 ൽ അധികം ഹാൻഡ് ബോൾ താരങ്ങൾ പങ്കെടുത്തു. മത്സരം ഇന്നു സമാപിക്കും.

വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു
ചാലക്കുടി ∙ സർവീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. ബാങ്ക് അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എപ്ലസ് ലഭിച്ചവർക്ക് കാഷ് അവാർഡ് നൽകും. മാർക്ക് ലിസ്റ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 31 ന് മുൻപ് അപേക്ഷ നൽകണം.

അധ്യാപക ഒഴിവ്‌
വൈന്തല ∙ സെന്റ് മേരീസ് ഹൈസ്കൂളിൽ ഹിന്ദി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 17നു 10ന്. ഫോൺ: 9496527072.
മാള ∙ സൊക്കോർസോ കോൺവന്റ് ഗേൾസ് എച്ച്എസ്എസിലേക്ക് മലയാളം, ഇക്കണോമിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ തസ്തികകളിലേക്ക് താൽക്കാലിക അധ്യാപക ഒഴിവ്. യോഗ്യതയുള്ളവർ 28 നു 10ന് സ്കൂളിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. 0480 2897010.

മഴ
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com