ADVERTISEMENT

‘ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരള’ 2024 ലെ പിജി, പിഎച്ച്ഡി പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ 15 വരെ സ്വീകരിക്കും. Digital University Kerala, Technocity Campus, Mangalapuram, Thonnakkal, Thiruvananthapuram– 695317; ഫോൺ: 8078193800, ഇ–മെയിൽ: admission-pg@duk.ac.in / admission-phd@duk.ac.in: വെബ്: https://duk.ac.in/admission.

പ്രോഗ്രാമുകൾ
1 എംടെക്: 60% എങ്കിലും മാർക്കോടെ പ്രസക്ത ബിടെക് /എംഎസ്‌സി/എംസിഎ ജയിച്ചവർക്ക് അവസരം. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണിക് പ്രോഡക്ട് ഡിസൈൻ എന്നിവയിൽ സ്പെഷലൈസ് ചെയ്യാം.
2 എംഎസ്‌സി: വിവിധ സ്പെഷലൈസേഷനുകളുടെ പ്രവേശനയോഗ്യതകൾ പ്രോസ്പെക്ടസിലുണ്ട്.
(എ) കംപ്യൂട്ടർ സയൻസ്– സ്പെഷലൈസേഷൻ: സൈബർ സെക്യൂരിറ്റി / മെഷീൻ ഇന്റലിജൻസ്/ ഡേറ്റ അനലിറ്റിക്സ്
(ബി) ഡേറ്റ അനലിറ്റിക്സ് ആൻഡ് ബയോ– ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/ ഡേറ്റ അനലിറ്റിക്സ് ആൻഡ് കംപ്യൂട്ടേഷനൽ സയൻസ് / ഡേറ്റ അനലിറ്റിക്സ് ആൻഡ് ജിയോഇൻഫർമാറ്റിക്സ്/ ഇലക്ട്രോണിക്സ്/ അപ്ലൈഡ് ഫിസിക്സ്/ ഇക്കളോജി– ഇക്കളോജിക്കൽ ഇൻഫർമാറ്റിക്സ്/ ഇൻഫർമാറ്റിക്സ് (ഡിജിറ്റൽ ലീഡർഷിപ് ആൻഡ് ട്രാൻസ്ഫർമേഷൻ)
3 എംബിഎ– ബിസിനസ് അഡ്മിനിസ്ട്രേഷൻ (റഗുലർ പ്രോഗ്രാമും വർക്കിങ് പ്രഫഷനൽസിനുള്ള പ്രോഗ്രാമും)
4 പിജി ഡിപ്ലോമ ഇൻ എംആർഐ (മാഗ്നറ്റിക് റസണൻസ് ഇമേജിങ്) ടെക്നോളജി
5 പിഎച്ച്ഡി (ഫുൾ–ടൈം റഗുലർ / പാർട്ട്–ടൈം റഗുലർ / ഇൻഡസ്ട്രി റഗുലർ പ്രോഗ്രാമുകൾ)

പ്രവേശന രീതി ഇങ്ങനെ
എ) എംഎസ്‌സി /എംബിഎ: ഇനിപ്പറയുന്ന 2 പരീക്ഷകളിലൊന്നിലെ സ്കോർ വേണം.
1. എൻടിഎ നടത്തുന്ന സിയുഇടി (പിജി) 2024– https://pgcuet.samarth.ac.in.
2. ഡിജിറ്റൽ യൂണിവേഴ്സിറ്റി അഡ്മിഷൻ ടെസ്റ്റ് (DUAT-2024)
എംബിഎ പ്രവേശനത്തിന് CAT/ GRE /CMAT/ KMAT / XAT / ഗ്രാജ്വേറ്റ് മാനേജ്മെന്റ് കൗൺസിൽ നടത്തുന്ന NMAT അഥവാ GMAT ഇവയൊന്നിലെ സ്കോർ മതി.
ബി) എംടെക്: സിയുഇടി പിജി അഥവാ ഗേറ്റ് സ്കോർ വഴി പ്രവേശനം തേടാം. ഇതിനു പകരമായി സർവകലാശാലയിലെ ബന്ധപ്പെട്ട സ്കൂളിന്റെ (വകുപ്പിന്റെ) പ്രവേശന രീതി സ്വീകരിക്കുകയുമാകാം.
സി) പിഎച്ച്ഡി: ഡിജിറ്റൽ യൂണിവേഴ്സിറ്റി നടത്തുന്ന റിസർച് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (DRAT) എഴുതണം. യുജിസി നെറ്റ് യോഗ്യതയുള്ളവർ DRAT എഴുതേണ്ട. പ്രാഥമിക സിലക്‌ഷനുള്ളവരെ ഇന്റർവ്യൂ ചെയ്ത് അന്തിമ തിരഞ്ഞെടുപ്പു നടത്തും.

പിജി പ്രോഗ്രാമുകളുടെ അപേക്ഷാഫീ 2 തരത്തിൽ: (1) DUAT/GATE വഴി അപേക്ഷിക്കാൻ 750 രുപ; പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 375 രൂപ (2) സിയുഇടി–പിജി വഴി അപേക്ഷിക്കാൻ 100 രൂപ; പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 50 രൂപ. https://duk.ac.in/admission/apply എന്ന സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം.

പിജി / പിഎച്ച്ഡി എൻട്രൻസ് പരീക്ഷകൾ (ഡിയുഎടിയുടെ ആദ്യ ഫേസ് / ഡിആർഎടി): ഡിജിറ്റൽ സർവകലാശാല ജൂൺ 8നു നടത്തും. ഡിയുഎടി പ്രോക്ടേഡ് ഓൺലൈൻ രീതിയിലാണു നടത്തുക. 60 മിനിറ്റിൽ 60 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ഡിയുഎടി പേപ്പറുകളുടെ സിലബസ് പ്രോസ്പെക്ടസിലുണ്ട്.
അപേക്ഷ 15 വരെ: സിയുഇടി–പിജി വഴിയുള്ള അപേക്ഷ 15 വരെ മാത്രമേ സ്വീകരിക്കൂ. ഡിയുഎടി വഴിയുള്ള അപേക്ഷ 25 വരെ സ്വീകരിക്കും.

ഫീസ്: എംടെക്, എംഎസ്‌സി പ്രോഗ്രാമുകൾക്കു 2 വർഷത്തേക്ക് ആകെ 2,10,000 രൂപ ഫീസ് നൽകണം. എംബിഎയ്ക്ക് 4,05,000 രൂപയും. പിഎച്ച്ഡി പ്രോഗ്രാമുകളുടെ ഫീസ് / സ്കോളർഷിപ് നിരക്കുകൾ പ്രോസ്പെക്ടസിൽ നൽകിയിട്ടുണ്ട്. പെൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം ലഭിക്കും.

പിജി പ്രോഗ്രാം യോഗ്യത – പൊതുനിബന്ധന
60% മാർക്ക് അഥവാ 6.5/10 ഗ്രേഡ് പോയിന്റ് ആവറേജോടെ പ്രസക്ത ബാച്‌ലർ ബിരുദം. ഏതെങ്കിലും സർവകലാശാല 6.5/10 ആവറേജ് എന്നത് 60 ശതമാനത്തിൽ കൂടുതലായിട്ടാണ് പരിവർത്തനം ചെയ്യുന്നതെങ്കിൽ, 6.5 ൽ കുറഞ്ഞ ആവറേജും പ്രവേശനത്തിനു പരിഗണിക്കും. പക്ഷേ ആ മാനദണ്ഡത്തിന്റെ തെളിവ് പ്രവേശനവേളയിൽ ഹാജരാക്കണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കു പാസ് മാർക്ക് മതി. കേരളത്തിലെ പിന്നാക്കവിഭാഗക്കാർക്കു 55% മാർക്കും.
മുൻ‌ സെമസ്റ്റർ/ വർഷ പരീക്ഷകളെല്ലാം ജയിച്ച്, ആദ്യമായി ഫൈനൽ സെമസ്റ്റർ/ വർഷ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.
 

English Summary:

Advance Your Career at Digital University Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com