ADVERTISEMENT

മിലിറ്ററി നഴ്സിങ് സർവീസിൽ ഓഫിസർ ആകാൻ അവസരമൊരുക്കുന്ന 4 വർഷത്തെ ബിഎസ്‌സി (നഴ്സിങ്) കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. 220 സീറ്റുകളിലേക്കാണു പ്രവേശനം. പെൺകുട്ടികൾക്കാണ് അവസരം. പുണെ, കൊൽക്കത്ത, മുംൈബ, ന്യൂഡൽഹി, ലക്നൗ, ബെംഗളൂരു എന്നിവിടങ്ങളിലെ ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ് കോളജുകളിലാണു കോഴ്സ്. അവിവാഹിതരായ വനിതകൾക്കും വിവാഹമോചനം നേടിയവർക്കും വിധവകൾക്കും അപേക്ഷിക്കാം. കോഴ്സിനുശേഷം സേനയിൽ മിലിറ്ററി നഴ്സിങ് സർവീസിൽ പെർമനന്റ്/ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറായി നിയമനം ലഭിക്കും.

∙ യോഗ്യത: ബയോളജി (ബോട്ടണി, സുവോളജി), ഫിസിക്‌സ്, കെമിസ്‌ട്രി, ഇംഗ്ലിഷ് എന്നിവയ്‌ക്ക് 50% മാർക്കോടെ ആദ്യ ചാൻസിൽപ്ലസ് ടു (റഗുലർ) ജയിക്കണം.1999 ഒക്ടോബർ ഒന്നിനും 2007 സെപ്റ്റംബർ 30നും മധ്യേ ജനിച്ചവരാകണം. നീറ്റ്–യുജി 2024 യോഗ്യത േനടിയവരാകണം
∙അപേക്ഷാ ഫീസ്: 200 രൂപ (പട്ടികവിഭാഗത്തിനു ഫീസ് വേണ്ട).
നീറ്റ്–യുജി ഫലം വന്നശേഷം www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനിൽ അപേക്ഷിക്കാം.
വിശദവിവരങ്ങൾ സൈറ്റിൽ പ്രസിദ്ധീകരിക്കും.

English Summary:

220 B.Sc Nursing Seats Open for Aspiring Military Nurses Post-NEET UG

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com