ADVERTISEMENT

മൊബിലിറ്റി ഗ്ലോബൽ എക്സ്പോ പ്രദർശിപ്പിച്ച കർവ് എസ്‍യുവിയെ ഈ വർഷം സെപ്റ്റംബറിൽ വിപണിയിലെത്തും. മിഡ് സൈസ് എസ്‍യുവി വിഭാഗത്തിൽ ക്രെറ്റയുമായി മത്സരിക്കുന്ന വാഹനത്തിന്റെ കൺസെപ്റ്റ് മോഡലിനെയായിരുന്നു ടാറ്റ പ്രദർശിപ്പിച്ചത്. ആദ്യം കർവിന്റെ ഇലക്ട്രിക് പതിപ്പും അടുത്ത വർഷം ആദ്യം ടർബോ പെട്രോൾ, ഡീസൽ എൻജിൻ പതിപ്പും വിപണിയിലെത്തും. 

tata-curvv-1

നെക്‌സോണ്‍ ഇവിക്ക് സമാനമായ പവര്‍ട്രെയിനായിരിക്കും കര്‍വിന്. 143 ബിഎച്ച്പി കരുത്തും പരമാവധി 215 എൻഎം ടോര്‍ക്കും പുറത്തെടുക്കാന്‍ ഈ വാഹനത്തിനാവും. പുതിയ ആക്ടി.ഇവി പ്ലാറ്റ്‌ഫോമില്‍ പുറത്തിറങ്ങുന്ന കര്‍വ് ഇവിക്ക് 450 കിലോമീറ്റര്‍ മുതല്‍ 500 കിലോമീറ്റര്‍ വരെയായിരിക്കും റേഞ്ച്. ടാറ്റ കർവ് പ്രധാന എതിരാളികള്‍ ഹ്യുണ്ടേയ് ക്രെറ്റ, കിയ സെല്‍റ്റോസ്, സ്‌കോഡ കുഷാക് എന്നിങ്ങനെയുള്ള എസ്‌യുവികളായിരിക്കും. കർവ് ഇവിക്ക് എംജി സിഎസ് ഇവി, ഹ്യുണ്ടയ് കോന ഇലക്ട്രിക് എന്നിവയില്‍ നിന്നായിരിക്കും പ്രധാന മത്സരം.

ടാറ്റ കർവ്
ടാറ്റ കർവ്

നെക്സോണിൽ ഉപയോഗിക്കുന്ന 115 ബിഎച്ച്പി, 260 യൂണിറ്റ് 1.5 ലീറ്റർ ഡീസൽ എൻജിനായിരിക്കും കർവിന്. ‌ഓട്ടോ എക്‌സ്‌പോ 2023ല്‍ ടാറ്റ അവതരിപ്പിച്ച പെട്രോള്‍ എന്‍ജിനുകളില്‍ ഒന്നായിരിക്കും കര്‍വിന്റെ ഐസിഇ രൂപത്തിലുണ്ടാകുക. 123 ബിഎച്ച്പി കരുത്തും പരമാവധി 225 എൻഎം ടോര്‍ക്കും പുറത്തെടുക്കുന്ന 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഒരു സാധ്യത. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഈ എന്‍ജിനിലുള്ളത്. 168 ബിഎച്ച്പി കരുത്തും പരമാവധി 280 എൻഎം ടോര്‍ക്കും പുറത്തെടുക്കുന്ന 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് മറ്റൊരു സാധ്യത.

English Summary:

Tata Curvv to now Launch this Festive season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com