ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിലെ അതിസമ്പന്നരിൽ ഇന്ത്യക്കാരെ തട്ടിയിട്ടു നടക്കാൻ പറ്റാത്ത സ്ഥിതി. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഭാര്യയും ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകളുമായ അക്ഷത മൂർത്തി എന്നിവർ 245–ാം സ്ഥാനത്തേക്ക് ഉയർന്നു. സൺഡേ ടൈംസ് പുറത്തുവിട്ട സമ്പന്നപട്ടികയിൽ ഹിന്ദുജ കുടുംബത്തിലെ ജി.പി. ഹിന്ദുജയാണ് ബ്രിട്ടനിലെ ഏറ്റവും സമ്പന്നൻ.

ഡേവിഡ്, സൈമൺ റൂബൻ എന്നീ ഇന്ത്യയിൽ ജനിച്ച സഹോദരങ്ങൾ സമ്പന്നരിൽ മൂന്നാം സ്ഥാനത്തുണ്ട്. മിത്തൽ സ്റ്റീൽ വർക്സിന്റെ ലക്ഷ്മി എൻ. മിത്തൽ, വസ്ത്രവ്യാപാരി പ്രകാശ് ലോഹ്യ, റീടെയ്ൽ ബിസിനസുകാരൻ മൊഹ്സിൻ – സുബേർ ഇസ, ഫാർമ വ്യാപാരികളായ നവിൻ–വർഷ എൻജിനീയർ, സ്വരാജ് പോൾ, ഫാഷൻ വ്യവസായി സുന്ദർ ജിനോമൽ, ഹോട്ടൽ ബിസിനസുകാരൻ ജസ്മിന്ദർ സിങ് എന്നിവരൊക്കെ പട്ടികയിലുണ്ട്. 

English Summary:

Sunday Times: GP Hinduja is the richest person in Britain - Rishi Sunak, Akshata Murthy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com