ADVERTISEMENT

നിസ്‌വ∙ തൃശൂര്‍ സ്വദേശി ഒമാനില്‍ ഹൃദയാഘാതം കാരണം അന്തരിച്ചു. ചൂണ്ടല്‍ സ്വദേശി- ഇപ്പോള്‍ കൂനമ്മുച്ചി അരിയന്നൂരില്‍ താമസിക്കുന്ന മുസ്തഫയാണ് ഹൃദയാഘാതം കാരണം നിസ്‌വയില്‍ വെച്ച് മരിച്ചത്. കുടുംബത്തോടൊപ്പം ഒമാനില്‍ കഴിയുന്ന മുസ്തഫ വര്‍ഷങ്ങളായി നിസ്‌വ സൂഖില്‍ റസ്റ്ററന്‍റ് നടത്തി വരികയായിരുന്നു. ഭാര്യ: ഷാജിത. മക്കള്‍: തസ്ലീം, തന്‍സീഹ്, നസറിന്‍. മരുമകന്‍: ഷബീര്‍. നിസ്‌വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ഐ സി എഫ് വെല്‍ഫയര്‍ സമിതി അറിയിച്ചു.

English Summary:

Thrissur native dies in Oman from heart attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com