ADVERTISEMENT

ദോഹ ∙ നാലാമത് ഖത്തര്‍ സാമ്പത്തിക ഫോറത്തിന് ഇന്ന് തുടക്കമാകും. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഫോറം ഉദ്ഘാടനം ചെയ്യും.

കത്താറ ടവറിലെ ഫെയര്‍മോണ്ട് ദോഹ, റാഫിള്‍സ് ദോഹ ഹോട്ടലുകളിലായി ഇന്നാരംഭിക്കുന്ന 3 ദിവസത്തെ ഫോറത്തില്‍ ആഗോള തലത്തില്‍ നിന്നുള്ള ആയിരത്തിലധികം ബിസിനസ് നേതാക്കള്‍ പങ്കെടുക്കും. 

ഭൂമിശാസ്ത്രം, ആഗോളവല്‍ക്കരണം, വ്യാപാരം, ഊര്‍ജ പരിവര്‍ത്തനം, സാങ്കേതിക പുതുമ, ബിസിനസ്, നിക്ഷേപം, കായികം, വിനോദം എന്നിങ്ങനെ നിര്‍ണായക മേഖലകളെക്കുറിച്ചാണ് ഫോറം ചര്‍ച്ച ചെയ്യുക. വിവിധ മേഖലകളിലെ നൂറിലധികം സിഇഒമാരും എഴുപതിലധികം പ്രഭാഷകരും പങ്കെടുക്കും. ഈ മാസം 16 വരെ നീളുന്ന ഫോറം സംഘടിപ്പിക്കുന്നത് ബ്ലൂംബെര്‍ഗ് ആണ്. 

English Summary:

Fourth Annual Qatar Economic Forum Poised to Begin in Doha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com