ADVERTISEMENT

ദുബായ് ∙ യുഎഇ പ്രസിഡന്റ് കപ്പ് ഫൈനൽ വെള്ളിയാഴ്ച (17ന്) വൈകിട്ട് 7.30 ന് അൽ ഐനിലെ ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിൽ. അൽ നാസർ സ്‌പോർട്‌സ് ക്ലബും അൽ വാസൽ സ്‌പോർട്‌സ് ക്ലബുമാണ് കലാശപ്പോട്ടത്തിൽ ഏറ്റുമുട്ടുക.  

ഫൈനലിനെത്തിയതിന് അൽ വാസൽ സ്‌പോർട്‌സ് ക്ലബ് പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അൽ നാസർ സ്‌പോർട്‌സ് ക്ലബ് പ്രസിഡൻ്റ് ഷെയ്ഖ് റാഷിദ് ബിൻ ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം എന്നിവരെ  ദുബായ് സ്‌പോർട്‌സ് കൗൺസിൽ ചെയർമാൻ  ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം  അഭിനന്ദിച്ചു. 

അറബ് ലോകത്തെ ഫുട്ബോൾ പ്രേമികളുടെ കണ്ണുകൾ യുഎഇയിലെ ഫുട്‌ബോളിന്റെ വളർച്ചയെ വീക്ഷിക്കുന്നുണ്ടെന്ന് ഷെയ്ഖ് മൻസൂർ പറഞ്ഞു. ദുബായിൽ നിന്നുള്ള ആരാധകരുടെ ഹൃദയം ഈ വെള്ളിയാഴ്ച അൽ വാസലിനും അൽ നാസറിനും ഇടയിൽ വിഭജിക്കുമെന്ന് ഉറപ്പാണ്. ഫുട്ബോളാണ് യുഎഇയിലെ ഏറ്റവും ജനപ്രിയ കായികയിനം.

English Summary:

UAE President's Cup Final on Friday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com