ADVERTISEMENT

ന്യൂയോർക്ക് ∙ മലങ്കര മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന അധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ മേൽപട്ടത്വ ശുശ്രുഷയിൽ ഇന്ന് (മെയ് 14) ഇരുപതാം വർഷത്തിലേക്ക് പ്രവേശിക്കുന്നു. 2024 ജനുവരി മാസം ഒന്നു മുതലാണ് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്റെ ചുമതല എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ഏറ്റെടുത്തത്. നിലവിൽ ബിഷപ് ഡോ. മാർ പൗലോസ് ക്രിസ്തിയ സഭകളുടെ ലോക കൗൺസിലിന്റെ  എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ഇന്ത്യയിലെ ക്രിസ്തിയ സഭകളെ പ്രതിനിധികരിക്കുന്നു.

കോട്ടയം മാങ്ങാനം കാഞ്ഞിരത്തറ കെ. സി ഉതുപ്പിന്റെയും ശോശാമ്മയുടെയും മകനായി 1953 ഓഗസ്റ്റ് 16-ന് ജനിച്ച ബിഷപ് ഡോ. മാർ പൗലോസ് അമേരിക്കയിലെ പ്രസിദ്ധമായ പ്രിൻസ്റ്റൺ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് മാസ്റ്റർ ബിരുദവും, ബോസ്റ്റൺ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റും നേടി. അജപാലനത്തിന്റെ ഇരുപതാം വർഷത്തിലേക്ക് പ്രവേശിക്കുന്ന മലങ്കര സുറിയാനി സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന അധ്യക്ഷൻ ബിഷപ് ഡോ.എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയ്ക്ക് ഭദ്രാസന കൗൺസിൽ പ്രാർഥനാ നിർഭരമായ അനുമോദനങ്ങളും, ആശംസകളും നേർന്നു.

English Summary:

Bishop Dr. Abraham Mar Paulus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com