ADVERTISEMENT

കൊച്ചി ∙ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും തന്റെ പ്രതിഛായയ്ക്കു കളങ്കം വരുത്തിയെന്നാരോപിച്ചു നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവിക്കു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടു ദല്ലാൾ ടി.ജി. നന്ദകുമാർ നൽകിയ ഹർജി ഹൈക്കോടതി 20ലേക്കു മാറ്റി. 

എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്റെ മകന്റെ വീട്ടിൽ സന്ദർശനം നടത്തിയതു സംബന്ധിച്ചു ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേന്നു ഗൂഢാലോചന നടത്തി മാധ്യമങ്ങളിൽ പ്രസ്താവന നടത്തിയെന്നും തന്റെ പ്രതിഛായ കളങ്കപ്പെടുത്തിയെന്നും ആരോപിച്ച് ഏപ്രിൽ 29നു പൊലീസ് മേധാവിക്കു പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ലെന്നും ആരോപിച്ചാണു ഹർജി. 

English Summary:

Nandakumar's petition will be considered on May 20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com