ADVERTISEMENT

തിരുവനന്തപുരം ∙ തല്ലുകേസിൽപെട്ടവരിൽ ഭാവിയിൽ ഗുണ്ടകളാകാൻ സാധ്യതയുള്ളവരെന്നു കണ്ടെത്തി പൊലീസ് തയാറാക്കിയ പട്ടികയിൽ സംസ്ഥാനത്ത് 648 പേർ. രണ്ടോ മൂന്നോ അടിപിടി കേസുകളിൽപെടുകയും ക്രിമിനൽ മനോഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്നവരെ നിരീക്ഷിച്ചാണ് 4 മാസത്തിനിടെ ഈ ലിസ്റ്റ് തയാറാക്കിയത്. നിരീക്ഷിക്കേണ്ടവരും ഭാവിയിൽ ക്വട്ടേഷൻ, ഗുണ്ടാ പ്രവർത്തനത്തിലേക്കിറങ്ങാൻ സാധ്യതയുള്ളവരുമാണ് ഇവരെന്നാണ് പൊലീസിന്റെ നിഗമനം.

2022ൽ 303 പേരായിരുന്നു ഈ  പട്ടികയിൽ. 2023ൽ 262 പേരായി കുറഞ്ഞെങ്കിലും 2024 ആദ്യത്തെ 4 മാസം തന്നെ 648 ആയി ഉയർന്നു. 2024 ലെ ആദ്യ 4 മാസം 3 ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരിൽ അക്രമസ്വഭാവം തുടരുന്നവരെന്നു കണ്ടെത്തിയ 4627 പേരെ 2 വർഷം നല്ലനടപ്പ് വ്യവസ്ഥയിൽ ജാമ്യത്തിൽ വിട്ടിട്ടുണ്ട്. 2 വർഷ കാലയളവിൽ ഇവർ ക്രമസമാധാനത്തെ ബാധിക്കുന്ന തല്ലോ തർക്കമോ ഉണ്ടാക്കിയാൽ 2 വർഷം തടവു ശിക്ഷ വരെ കിട്ടും. പൊലീസ് നൽകിയ 6204 പേരുകളിൽ ആർഡിഒമാരുടെ പരിശോധനയ്ക്കു ശേഷമുള്ള സംഖ്യയാണ് 4627.

English Summary:

six hundred and fourty eight people in the potential list prepared by police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com