ADVERTISEMENT

കോഴിക്കോട് ∙ നാദാപുരം ഗ്രാമപഞ്ചായത്ത് ബോർഡ് യോഗത്തിനിടെ കയ്യാങ്കളി. എൽഡിഎഫ്, യുഡിഎഫ് അംഗങ്ങൾ ഏറ്റുമുട്ടി. പഞ്ചായത്ത് വൈസ് പ്രസിഡന്റും യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ അഖില മര്യാട്ട് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് തർക്കവും തുടർന്ന് കയ്യാങ്കളിയുമുണ്ടായത്. പൊലീസ് സംഭവ സ്ഥലത്തുണ്ടായിരുന്നെങ്കിലും കാര്യമായ നടപടിയെടുത്തില്ല.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില അടുത്തിടെയാണ് വിവാഹിതയായത്. ഇതിനുപിന്നാലെ അഖിലയുടേതെന്ന് കരുതുന്ന അശ്ലീല വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു. രണ്ടാഴ്ച മുൻപാണ് വിഡിയോ പുറത്തുവന്നത്. ഇതോടെയാണ് പ്രതിപക്ഷം രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഇന്നാണ് പഞ്ചായത്ത് ബോർഡ് യോഗം ചേർന്നത്. അഖില രാജിവയ്ക്കണമെന്ന ആവശ്യത്തിൽ എൽഡിഎഫ് ഉറച്ചുനിൽക്കുകയായിരുന്നു.

രാജിവയ്ക്കണമെന്നെഴുതിയ ഫ്ലക്സുമായാണ് അംഗങ്ങൾ യോഗത്തിനെത്തിയത്. തുടർന്ന് ബോർഡ് യോഗം സംഘർഷത്തിൽ കലാശിച്ചു. പൊലീസ് ഇടപെട്ടാണ് ഇരുവിഭാഗത്തെയും പിടിച്ചുമാറ്റിയത്. വിഡിയോ വ്യാജമാണെന്നും സുഹൃത്ത് വ്യാജമായി നിർമിച്ച് പ്രചരിപ്പിച്ചതാണെന്നുമാണ് അഖില പറയുന്നത്. ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അഖില വ്യക്തമാക്കി.

English Summary:

LDF-UDF clash in Nadapuram demanding resignation of panchayat vice president

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com