ADVERTISEMENT

കൊച്ചി ∙ എറണാകുളം പറവൂരിലെ പുത്തൻവേലിക്കരയിൽ അനധികൃത മണൽവാരൽ സംഘം പിടിയിൽ. 6 വള്ളങ്ങൾ കസ്റ്റഡിയിലെടുത്തു. പെരിയാറിലെ വെള്ളോട്ടുപുറം, കുരിശിങ്കൽ കടവുകളിൽ നിന്നാണ് അനധികൃതമായി മണൽ വാരുന്ന സംഘത്തെ  പിടികൂടിയത്. 14ന് രാത്രി പത്തിന് ആരംഭിച്ച പരിശോധന പുലർച്ചെ വരെ നീണ്ടു. പുത്തൻവേലിക്കര പൊലീസ് പരിശോധിക്കാനെത്തിയത് കണ്ട് മണൽ വഞ്ചി തള്ളി രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ വള്ളത്തിൽ പിന്തുടർന്നാണ് പിടികൂടിയത്. മണൽ വാരാൻ ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു.

മണൽവാരിക്കൊണ്ടിരുന്ന പെരുമ്പടന്ന മട്ടുമ്മേൽ വിനോജ് (47), ഇടവിലങ്ങ് പൊയിലിങ്ങൽ അബ്ദുൽ സലാം (62), ചാലക്കൽ വിതയത്തിൽ ജെയിംസ് (62), കുന്നുകര കല്ലുമടപ്പറമ്പിൽ സന്തോഷ് (48), എടവന വീട്ടിൽ സാബു (52), അഴീക്കോട് ചീക്കോത്ത് ബാബു (53), കോട്ടുവള്ളിക്കാട് ചേറാടി ഷാജി (60), ചെട്ടിക്കാട് കിഴക്കിനിപ്പുര സെയ്നാൻ (54), മടപ്ലാത്തി തുരുത്ത് വേലിക്കകത്ത് തമ്പി (57), കണ്ടൻകുളം കൊല്ലം പറമ്പിൽ ജയാനന്ദൻ (53), കള്ളിക്കാട്ട് ഉണ്ണികൃഷ്ണൻ (51), തയ്യിൽ ഉണ്ണി (45), കുറുമ്പാത്തുരുത്ത് ഓളാട്ടുപറമ്പിൽ പ്രജോഷ് (35), പെരങ്ങേടത്ത് സുധീഷ് (36), മൂത്തകുന്നം കണക്കാശേരി ശിവപ്രസാദ് (52), ഗോതുരുത്ത് പാണ്ടിപ്പിള്ളി തോമസ് (63), ചേന്ദമംഗലം ഇരുനൂലിൽ വിൻസന്റ് (51), ചേന്ദമംഗലം തൂയിത്തറ സുധി (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ അനിൽ ജോർജ്, എസ്ഐമാരായ വിക്കി ജോസഫ്, ബിജു, ഹരിക്കുട്ടൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജയരാജ്, സുനിൽകുമാർ, ഷാരോ, ഷനോജ്, സിവിൽ പൊലീസ് ഓഫിസർമാരായ ബൈജു, പ്രശാന്ത്, പ്രവീൺ, അനിൽകുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.

English Summary:

Ernakulam Police Crack Down on Illegal Sand Mining: 6 Boats Seized, Multiple Arrests Made at Puthanvelikara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com