ADVERTISEMENT

തിരുവനന്തപുരം∙ തലസ്ഥാനത്ത് ഭാര്യയ്ക്ക് ഭർത്താവിന്റെ ക്രൂരമർദനം. ഭാര്യയെ വനത്തിൽ എത്തിച്ചശേഷം ഭർത്താവ് കാൽമുട്ടുകൾ ഇടിച്ചു പൊട്ടിച്ചു. തുടർന്ന് വെട്ടിപ്പരുക്കേൽപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ മൈലമൂട് സ്വദേശി ഗിരിജാ ഷൈനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് പാലോട് പച്ച സ്വദേശി സോജി പൊലീസ് കസ്റ്റഡിയിൽ.

ഇരുവരും ഒന്നര വർഷമായി പിരിഞ്ഞു കഴിയുന്നവരാണ്. സോജി ഒത്തുതീർപ്പിന്റെ ഭാഗമായി ഗിരിജയെ വിളിച്ചു വരുത്തി കാട്ടിനുള്ളിലേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. കല്ലുകൊണ്ട് കാലിൽ ഇടിച്ചു. വെട്ടുകത്തി കൊണ്ട് വെട്ടി.

വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലുണ്ടായിരുന്ന പ്രദേശവാസികളാണ് ഗിരിജയുടെ കരച്ചിൽ കേട്ട് ഓടിക്കൂടി പൊലീസിൽ വിവരം അറിയിച്ചത്. പാലോട് പൊലീസ് സ്ഥത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

English Summary:

Thiruvananthapuram Man Lures Wife to Forest for a Merciless Beating

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com