ADVERTISEMENT

കീവ് ∙ യുക്രെയ്നിൽ രൂക്ഷയുദ്ധം നടക്കുന്ന ഹർകീവ് മേഖലയിലെ ഹറ്റിഷ, ക്രാസ്നേ, മോറോഖൊവെറ്റ്സ്, ഒളിനിക്കോവ് എന്നീ ഗ്രാമങ്ങൾ പിടിച്ചെടുത്തതായി റഷ്യ പ്രതിരോധവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം വേറെ 5 ഗ്രാമങ്ങൾ പിടിച്ചെടുത്തതായും റഷ്യ പറഞ്ഞിരുന്നു. യുദ്ധം കനത്തതോടെ നാലായിരത്തിലധികം നാട്ടുകാർ പലായനം ചെയ്തു.

ഹർകീവിലെ വോവ്ചാൻസ്ക് പട്ടണം റഷ്യൻ സേന വളയുകയാണെന്നും യുക്രെയ്ൻ വെളിപ്പെടുത്തി. ഇതിനിടെ റഷ്യൻ നഗരമായ ബെൽഗൊറോദിൽ യുക്രെയ്ൻ നടത്തിയ ഷെൽ ആക്രമണത്തിൽ 7 പേർ കൊല്ലപ്പെ‌ട്ടു. 15 പേർക്ക് പരുക്കേറ്റു. ആക്രമണത്തിൽ ഒരു പാർപ്പിട സമുച്ചയം തകർന്നു.

English Summary:

Fierce Battle at Harkiv; Russia captured 4 Ukraine villages

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com