ഡ്രൈവിങ് ടെസ്റ്റ് പാസായി മണിക്കൂറുകൾക്കകം മലയാളി വിദ്യാർഥി ഓടിച്ച വാഹനം ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ച സംഭവത്തിൽ വിദ്യാർഥിക്ക് യുകെയിൽ ജയിൽശിക്ഷ ലഭിച്ചിട്ട് അധികമായിട്ടില്ല. ആറുവർഷത്തെ തടവുശിക്ഷയും എട്ടുവർഷം വാഹനം ഓടിക്കുന്നതിന് വിലക്കുമാണ് കേവലം 27 വയസ്സുമാത്രം പ്രായമുള്ള യുവാവിന് ലഭിച്ചത്. നാട്ടിലായിരുന്നെങ്കിൽ ലൈസൻസ് ഉള്ള സാഹചര്യത്തിൽ മനഃപൂർവം അല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും. അറസ്റ്റ് രേഖപ്പെടുത്തും. താമസിയാതെ പയ്യൻ ജാമ്യത്തിലിറങ്ങി വീണ്ടും വണ്ടിയോടിക്കും. 75 വയസ്സുള്ള മുൻ കോളജ് പ്രഫസർ സീബ്രാ ലൈൻ മുറിച്ചു കടക്കുന്നതിനിടെയാണ് യുവാവ് ഓടിച്ച വാഹനം ഇടിച്ച് അപകടമുണ്ടായത്. അപകടം നടന്നത് കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനുള്ള സീബ്രാ ലൈനിലായിരുന്നു. സംഭവം നടക്കുമ്പോൾ കാറിന്റെ വേഗത അവിടെ അനുവദനീയമായിരുന്നതിലും കൂടുതലുമായിരുന്നു. സംഭവശേഷം സ്ഥലത്തുനിന്ന് യുവാവ് രക്ഷപ്പെട്ടു. കാറിന്റെ കേടുപാടു മായ്ക്കാൻ ശ്രമിച്ചു. അങ്ങനെ ഒന്നിനു പുറകെ ഒന്നായി ചെയ്തുകൂട്ടിയ കുറ്റകൃത്യങ്ങൾക്ക് എല്ലാം കൂടിയാണ് കോടതി ശിക്ഷ വിധിച്ചത്. കോടതിയിൽ യുവാവ് കുറ്റസമ്മതം നടത്തിയതിനാൽ ശിക്ഷ അൽപം കുറഞ്ഞുകിട്ടി. അല്ലെങ്കിൽ ശിക്ഷാകാലാവധി ഇതിലും കൂടുമായിരുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com