2023 നവംബർ 30ന് രാവിലെ. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ വോട്ടർമാർ വരിനിൽക്കുകയാണ്. ആ സമയത്ത് വോട്ടർമാരുടെ വാട്സാപ്പുകളിൽ ഒരു വിഡിയോ പ്രത്യക്ഷപ്പെട്ടു. അന്നത്തെ മുഖ്യമന്ത്രിയും ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവുമായ കെ.ടി. രാമറാവു കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്യാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നതായിരുന്നു അത്. വിഡിയോ വ്യാജമായിരുന്നു. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുകയും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി അധികാരമേൽക്കുകയും ചെയ്തു. അതായത്, ആ എഐ നിര്‍മിത വ്യാജ വിഡിയോ നിരവധി വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടാകാം എന്നാണ് നിഗമനം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനാധിപത്യത്തിന്റെ മറ്റൊരുത്സവത്തിന് രാജ്യം സാക്ഷ്യം വഹിക്കുമ്പോൾ സമാനമായ നിരവധി വെല്ലുവിളികളാണ് മുന്നിലുള്ളത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബിജെപി സ്ഥാനാർഥി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാൻ പറയുന്ന വിഡിയോകൾ വരെ രംഗത്തിറങ്ങിയേക്കാം. സാധാരണക്കാരായ കുറച്ചു പേരെങ്കിലും ഇത്തരം വിഡിയോകൾ വിശ്വസിക്കുകയും കൂടുതൽ പേരിലേക്ക് കൈമാറ്റം ചെയ്യുകയും ചെയ്തേക്കാം. നിർണായകമായ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് വോട്ടർമാരുടെ അഭിപ്രായങ്ങളെ രൂപപ്പെടുത്തുന്നതിനോ സ്വാധീനിക്കുന്നതിനോ ഉള്ള ഒരു രീതി എന്ന നിലയിൽ ഡീപ്ഫേക്കുകളുടെ ഉപയോഗം വലിയ വെല്ലുവിളികൾ നേരിടുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിർമിതബുദ്ധി (എഐ) ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ളത് ജനാധിപത്യ പ്രക്രിയകളുടെ സമഗ്രതയെക്കുറിച്ചും ആശങ്കകൾ ഉയർത്തുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com