ബിസിനസും ലോക്സഭാ തിരഞ്ഞെടുപ്പും തമ്മിൽ എന്താണു ബന്ധം? അങ്ങനെയൊരു ബന്ധമുള്ളതായി സാധാരണ ബിസിനസുകാർ മനസ്സിലാക്കിയിട്ടുണ്ടാകണമെന്നില്ല. സജീവരാഷ്ട്രീയത്തിൽ ഇല്ലാത്ത ബിസിനസുകാരെ സംബന്ധിച്ചിടത്തോളം ഒട്ടും പ്രാധാന്യം ഇല്ലാത്ത ഒരു വിഷയമായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പ്. പക്ഷേ അങ്ങനെ കരുതിയിരുന്ന കാലം കഴിഞ്ഞുവെന്നതാണു യാഥാർഥ്യം. ഭരിക്കുന്ന നേതൃത്വത്തിന്റെ ഇച്ഛാശക്തി, കാഴ്ചപ്പാട്, സാമ്പത്തിക പരിരക്ഷയും നയങ്ങളും ഒക്കെ ബിസിനസുകാരെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങൾ ആണെന്ന് മിക്കവാറും എല്ലാ ബിസിനസുകാരും മനസ്സിലാക്കിക്കാണുമെങ്കിലും, ചെറിയ രീതിയിൽ ബിസിനസ് ചെയ്യുന്നവർ, ചെറുകിട വ്യവസായികൾ എന്നിവരിൽ നല്ലൊരു പങ്കും, സാമ്പത്തികവ്യവസ്ഥയും നയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തിരഞ്ഞെടുപ്പിനുള്ള പ്രാധാന്യം നിലവിൽ ഗ്രഹിച്ചേ പറ്റൂ. സൂപ്പർമാർക്കറ്റുകൾ, റീട്ടെയ്ൽ ഔട്ട്‌ലെറ്റുകൾ, വൻകിട ബ്രാൻഡിന്റെ ഔട്ട്‌ലെറ്റ് ഷോറൂം, സൈക്കോളജി ബ്രാൻഡഡ് ഉൽപന്നങ്ങളുടെ നെറ്റ്‌വർക്ക്, റെസിഡന്റ്സ് അപാർട്ട്മെന്റുകളോട് ചേർന്നുള്ള ശോഭാ സിറ്റി പോലുള്ള വൻകിട ബിസിനസ് ഔട്ട്‌ലെറ്റുകൾ, ഇതൊക്കെ ഓരോ രാഷ്ട്രീയ ചിന്തകളുമായി ബന്ധപ്പെട്ട് കിടക്കുന്നു. അതുകൊണ്ട് ഇന്ത്യയിലെ ഓരോ ബിസിനസുകാരും ആർക്കായിരിക്കും അടുത്ത ഭരണമെന്ന് തീരുമാനിക്കുമ്പോൾ, ഇത്തരത്തിൽ ഒരു സാമൂഹികമായ ബിസിനസിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന ഘടകങ്ങൾ ഉണ്ടെന്ന് കൂടി ചിന്തിക്കണം. ഒരുപക്ഷേ പത്തോ, ഇരുപതോ കൊല്ലം മുൻപുള്ള തിരഞ്ഞെടുപ്പ് കാലഘട്ടത്തിൽ ഇത്തരം ചിന്തകൾ തന്നെ വേണ്ടായിരുന്നു. ഇപ്പോൾ അതല്ല സ്ഥിതി. ജിഎസ്ടി എന്ന നിയമം ഇന്ത്യയിൽ നടപ്പിലാക്കുമ്പോൾ അതിന്റെ ആദ്യ കാലങ്ങളിൽ വ്യാപാരികൾ അല്ലെങ്കിൽ വ്യവസായികൾ ഇത്രയേറെ സാമ്പത്തികമായ ബുദ്ധിമുട്ടുകളും യാതനകളും തങ്ങൾക്കു വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. പ്രത്യേകിച്ച് സംസ്ഥാനങ്ങളും കേന്ദ്രവും യോജിച്ചു തീരുമാനം എടുക്കേണ്ട അവസരങ്ങളിൽ.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com