ADVERTISEMENT

സംസ്ഥാനത്ത് വീണ്ടും കുറഞ്ഞ് സ്വർണവില. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞ് ഗ്രാമിന് 6,575 രൂപയിലും പവന് 52,600 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വർധിച്ച് ഗ്രാമിന് 6,625 രൂപയിലും പവന് 53,000 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

രാജ്യാന്തര വിപണിലും നേരിയ ഇടിവിലാണ് വ്യാപാരം നടക്കുന്നത്. ഫെഡ് തീരുമാനങ്ങളും പ്രഖ്യാപനങ്ങളും വന്നതിന് ശേഷം അമേരിക്കൻ ബോണ്ട് യീൽഡ് ക്രമമായിത്തന്നെ തുടരുന്നത് സ്വർണത്തിന് തിരുത്തൽ നൽകി. രാജ്യാന്തര സ്വർണ വില വീണ്ടും 2300 ഡോളറിലേക്കിറങ്ങി. രാജ്യാന്തര പ്രതിസന്ധികള്‍ കുറഞ്ഞതോടെ ഇനി പലിശ നിരക്കുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ സ്വര്‍ണ വിലയെ സ്വാധീനിക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന.

അതേസമയം ഇന്ന് സംസ്ഥാനത്തെ വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 87 രൂപ നിരക്കിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്.

English Summary:

Gold price decreased today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com