ADVERTISEMENT

സംസ്ഥാനത്ത് റെക്കോർഡ് നിരക്കിന് തൊട്ടടുത്തെത്തി സ്വർണ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വർധിച്ച് ഗ്രാമിന് 6,785 രൂപയിലും പവന് 54,280 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. അഞ്ച് ദിവസങ്ങൾക്കു ശേഷമാണ് സ്വർണവില 54,000 രൂപയിലേക്ക് തിരികെയെത്തുന്നത്.

ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ച് ഗ്രാമിന് 6,715 രൂപയിലും പവന് 53,720 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 110 രൂപയും പവന് 880 രൂപയും  വർധിച്ചു. ഏപ്രിൽ 19ന് രേഖപ്പെടുത്തിയ പവന് 54,520 രൂപയാണ് ഇതുവരെയുള്ള റെക്കോർഡ് നിരക്ക്. വരും ദിവസങ്ങളിൽ പവന് 240 രൂപയ്ക്ക് മുകളിൽ പോയാൽ ഈ റെക്കോർഡ് നിരക്ക് സ്വർണം മറി കടക്കും.

രാജ്യാന്തര വിപണിയിൽ യുഎസ് ഫെഡറൽ റിസർവ് സെപ്റ്റംബറിൽ തന്നെ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയെത്തുടർന്ന് ഡോളറിന്റെയും ബോണ്ടിന്റെയും വരുമാനം ദുർബലമായതാണ് സ്വർണ വില ഉയരാൻ കാരണം. സ്പോട്ട് ഗോൾഡ് 0.1 ശതമാനം ഉയർന്ന് ഔൺസിന് 2,388.10 ഡോളറിലെത്തി. യുഎസ് സ്വർണ ഫ്യൂച്ചറുകൾ 0.1 ശതമാനം ഉയർന്ന് 2,393.20 ഡോളറിലെത്തി.

അതേസമയം ഇന്ത്യയുടെ ജെംസ് ആൻഡ് ജ്വല്ലറി കയറ്റുമതി 2023 ഏപ്രിലിലെ 2.24 ബില്യൺ ഡോളറുമായി (19,892 രൂപ) അപേക്ഷിച്ച് 2024 ഏപ്രിലിൽ 6.9% ഇടിഞ്ഞ് 2.25 ബില്യൺ ഡോളറും (18,832 കോടി രൂപ) 2023 ഏപ്രിലിലെ 112 മില്യൺ ഡോളറുമായി (925 കോടി രൂപ) അപേക്ഷിച്ച് 2024 ഏപ്രിലിൽ ഇന്ത്യയുടെ വെള്ളി ഇറക്കുമതി 18.82% വർധിച്ച് 134 മില്യൺ ഡോളറും (1118 കോടി രൂപ) ആയതായി വാണിജ്യ വ്യവസായ മന്ത്രാലയം കണക്കുകൾ പുറത്തു വിട്ടു.

English Summary:

Gold Prices Soar: State Nears Record High as Traders Buzz with Activity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com