ADVERTISEMENT

മുംബൈ∙ ട്വന്റി20 ലോകകപ്പിൽ തന്റെ കഴിവു പുറത്തെടുക്കാൻ സ‍ഞ്ജു സാംസൺ തയാറാകണമെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം മെന്റർ ഗൗതം ഗംഭീർ. ലോകകപ്പിൽ ഇന്ത്യയ്ക്കായി മത്സരങ്ങൾ വിജയിപ്പിച്ച്, സഞ്ജു മികവു തെളിയിക്കണമെന്നാണ് ഗൗതം ഗംഭീറിന്റെ നിലപാട്. ‘‘ഇപ്പോൾ നിങ്ങൾക്കു ലോകകപ്പ് ടീമിൽ അവസരം ലഭിച്ചു കഴിഞ്ഞു. ചാൻസ് കിട്ടുമ്പോൾ ടീം ഇന്ത്യയ്ക്കായി മത്സരങ്ങൾ ജയിപ്പിക്കാൻ നിങ്ങൾക്കു സാധിക്കണം.’’– ഗൗതം ഗംഭീർ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.

‘‘രാജ്യാന്തര ക്രിക്കറ്റിൽ ആവശ്യത്തിന് അനുഭവ പരിചയം ഇപ്പോൾ നിങ്ങൾക്കുണ്ട്. സഞ്ജു ഇപ്പോൾ ടീമിലെ പുതിയ ആളൊന്നുമല്ല. ഇന്ത്യൻ‌ പ്രീമിയർ ലീഗിൽ അദ്ദേഹം നന്നായി കളിക്കുന്നുണ്ട്. ഇപ്പോഴിതാ ലോകകപ്പ് കളിക്കാൻ അവസരം ലഭിച്ചിരിക്കുകയാണ്. എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് സഞ്ജു ഇനി ലോകത്തിനു കാണിച്ചുകൊടുക്കണം. ട്വന്റി20 ലോകകപ്പ് പോലൊരു ടൂർണമെന്റിൽ ലോകം മുഴുവൻ നിങ്ങളുടെ പ്രകടനം കാണാൻ പോകുകയാണ്.’’– ഗൗതം ഗംഭീർ വ്യക്തമാക്കി.

‘‘ഒരു താരത്തിന്റെ മികവു മനസ്സിലാക്കാൻ അധികം സമയമൊന്നും ആവശ്യമില്ല. പവർ ഹിറ്റിങ്ങിലും കീപ്പിങ്ങിലും ക്യാപ്റ്റൻസിയിലും സഞ്ജു മികച്ചു നിൽക്കുന്നു. ക്യാപ്റ്റനെന്ന നിലയിൽ നന്നായി കാര്യങ്ങൾ മനസ്സിലാക്കുകയും കളിക്കുകയും ചെയ്യുന്നുണ്ട്. ഈ സമയം തന്നെ ബാറ്റിങ്ങും മെച്ചപ്പെട്ടു. അവസരം ലഭിച്ചാൽ ട്വന്റി20 ലോകകപ്പിലും സഞ്ജു ഇതു തുടരുമെന്നാണു പ്രതീക്ഷ.’’– ഗംഭീർ വ്യക്തമാക്കി.

ട്വന്റി20 ലോകകപ്പിൽ വിക്കറ്റ് കീപ്പർ ബാറ്ററായാണു സഞ്ജു സാംസൺ കളിക്കുക. ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. ഐപിഎല്ലിൽ രാജസ്ഥാൻ റോയല്‍സിന്റെ ക്യാപ്റ്റനായ സഞ്ജു 13 മത്സരങ്ങളിൽനിന്ന് 504 റൺസാണ് ഇതുവരെ നേടിയത്. സഞ്ജുവിന് കീഴിൽ രാജസ്ഥാൻ പ്ലേ ഓഫ് ഉറപ്പിക്കുകയും ചെയ്തു.

English Summary:

Gautam Gambhir's advice for Sanju Samson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com